കൊളത്തൂർ : കൊളത്തൂർ അദ്വൈതാശ്രമത്തിലെ വാർഷിക ആധ്യാത്മിക അന്തര്യോഗത്തിന് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം നിലമ്പൂർ പാലേമാട് ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ആത്മസ്വരൂപാനന്ദ നിർവഹിച്ചു. ധാർമികജീവിതം നയിച്ചാൽ മനുഷ്യന് നേടേണ്ടതൊക്കെയും നേടാമെന്ന് സ്വാമി ഉദ്ബോധിപ്പിച്ചു.
വേദങ്ങളാണ് ധർമത്തിന്റെ പ്രമാണം. മനുഷ്യനെ മനുഷ്യനാക്കുന്നത് അറിവാണ്. എല്ലാ ജീവജാലങ്ങൾക്കും നിലനിൽപ്പിനുള്ള അറിവ് സഹജമാണ്. എന്നാൽ, അവനവനെ അറിയാനുള്ള അറിവ് മനുഷ്യനുമാത്രമാണുള്ളതെന്ന് സ്വാമി കൂട്ടിച്ചേർത്തു. ആശ്രമാധിപതി സ്വാമി ചിദാനന്ദപുരി ആമുഖഭാഷണം നടത്തി. ഓസ്ട്രേലിയൻ മിലിട്ടറി ക്യാപ്റ്റനും ശാസ്ത്രജ്ഞയുമായ ഡോ. സ്മൃതികൃഷ്ണയെ സ്വാമി ചിദാനന്ദപുരി അനുമോദിച്ചു. സ്വാമിനി ശിവാനന്ദപുരി, എം.കെ. രജീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ശിബിരത്തിൽ ശ്രീമദ് ഭഗവദ്ഗീത അഞ്ചാം അധ്യായത്തെ അധികരിച്ചുള്ള ശാങ്കരഭാഷ്യമാണ് പഠിപ്പിക്കുന്നത്. ദിവസവും ശാങ്കരഭാഷ്യം സ്വാമി ചിദാനന്ദപുരി വ്യാഖ്യാനിക്കും. ഇതിലെ വിവിധ വിഷയങ്ങളെ അധികരിച്ച് യഥാക്രമം സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ, സ്വാമിനി ശിവാനന്ദപുരി, സ്വാമി സത്യാനന്ദപുരി, സ്വാമി തത്ത്വരൂപാനന്ദ സരസ്വതി, സ്വാമി വിവേകാമൃതാനന്ദപുരി, സ്വാമി ഹംസാനന്ദപുരി, സ്വാമി മുക്താനന്ദ യതി, സ്വാമിനി താരാനന്ദപുരി, സ്വാമി ബ്രഹ്മസ്വരൂപാനന്ദ, സ്വാമി ദേവാനന്ദപുരി, സ്വാമിനി ദിവ്യാനന്ദപുരി, സ്വാമി അധ്യാത്മാനന്ദ സരസ്വതി, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി അഭയാനന്ദ സരസ്വതി, സ്വാമി നരസിംഹാനന്ദ, സ്വാമി നന്ദാത്മജാനന്ദ, സ്വാമി പരമാനന്ദപുരി എന്നീ ആചാര്യർ ക്ലാസെടുക്കും.
ദിവസവും കാലത്ത് 5.30-ന് ആരംഭിക്കുന്ന പരിപാടിയിൽ സ്തോത്രം, ജപം, ധ്യാനം, ഭജന, ചർച്ചകൾ, സംശയനിവാരണം എന്നിവയുമുണ്ടായിരിക്കും. 29-ന് രാത്രി പ്രതിനിധിഭാഷണത്തോടെ ശിബിരം സമാപിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group