അഖിലഭാരത ഭാഗവത സത്രത്തിന് ചമ്മനാട് തിരിതെളിഞ്ഞു

അഖിലഭാരത ഭാഗവത സത്രത്തിന് ചമ്മനാട് തിരിതെളിഞ്ഞു
അഖിലഭാരത ഭാഗവത സത്രത്തിന് ചമ്മനാട് തിരിതെളിഞ്ഞു
Share  
2024 Dec 23, 09:47 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

അരൂർ : ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ചമ്മനാട് ഭഗവതീ ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത ഭാഗവത സത്രത്തിന് തിരിതെളിഞ്ഞു. ആയിരക്കണക്കിന് ഭക്തരാണ് ചടങ്ങുകൾക്കെത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിൽനിന്ന് എത്തിച്ച ശ്രീകൃഷ്ണ വിഗ്രഹം, തിരുവല്ല ആനന്ദേശ്വരം മള്ളിയൂർ ക്ഷേത്രത്തിൽ നിന്നെത്തിച്ച ഭാഗവത ഗ്രന്ഥം, തിരുവല്ല ആനന്ദേശ്വരം ക്ഷേത്രത്തിൽനിന്നുള്ള കൊടിക്കൂറ, തുറവൂർ മഹാക്ഷേത്രത്തിൽനിന്നുള്ള കൊടിമരം എന്നിവ നേരത്തേ കണ്ണുകുളങ്ങര ക്ഷേത്രാങ്കണത്തിൽ എത്തിച്ചിരുന്നു.


അവിടെനിന്നും ഞായറാഴ്ച വൈകീട്ട് സത്രവേദിയായ ചമ്മനാട്ടമ്മയുടെ തിരുനടയിലേക്ക് ഇവയെല്ലാം വാദ്യമേളങ്ങളുടെയും ഗോപികമാരുടെയും അകമ്പടിയോടെ ആനയിച്ചു. 500 പേരുടെ മെഗാതിരുവാതിരയും നടന്നു. തുടർച്ചയായ 127 ദിവസത്തെ നാരായണീയ പാരായണത്തിനൊടുവിലാണ് സത്രത്തിന് തുടക്കമായത്. വിഗ്രഹപ്രതിഷ്ഠയും കൊടിക്കൂറ ഉയർത്തലും ക്ഷേത്രം തന്ത്രി പുലിയന്നൂർ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. തുടർന്ന് നടന്ന സത്രസമാരംഭസഭ ഭദ്രദീപം തെളിച്ച് മാതാഅമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാനന്ദപുരി നിർവഹിച്ചു. ദെലീമ ജോജോ എം.എൽ.എ. അധ്യക്ഷത വഹിച്ചു. അച്യുത ഭാരതി സ്വാമി, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. ശ്രീപത്മനാഭ അന്തർദേശീയ സത്ര സമിതി ജനറൽ സെക്രട്ടറി ഡോ. ശ്രീവത്സൻ നമ്പൂതിരി, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ, കെ.പി. ബാലചന്ദ്രകർത്ത, അഡ്വ. ആർ. മുരളീകൃഷ്ണൻ, മുൻ എം.പി. അഡ്വ. എ.എം. ആരിഫ്, ഡോ. പ്രമീളാദേവി, അഡ്വ. ടി.ആർ. രാമനാഥൻ, കെ. രാജീവൻ, സജീവ് മംഗലത്ത്, ബി. ശ്യാംകുമാർ എന്നിവർ പ്രസംഗിച്ചു. ജനുവരി രണ്ടിന് സത്രം സമാപിക്കും. 120-ഓളം പ്രഭാഷകരുടെ പ്രഭാഷണങ്ങൾ, വിവിധ ക്ഷേത്രകലകൾ എന്നിവയാൽ മുഖരിതമാകും ഇനി ക്ഷേത്രാങ്കണം. സത്രത്തിനുവേണ്ടി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മുഴുവൻ ഭക്തജനങ്ങൾക്കും അന്നദാനവും ഉണ്ടാകും.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25