നിങ്ങള്‍ക്കും ചെയ്യാം
മെഡിറ്റേഷന്‍ ;
ധ്യാനം ഒരു ആഡംബരമല്ല -
:ഗുരുദേവ് ശ്രീശ്രീരവിശങ്കർ
ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മാനസികാരോഗ്യമില്ലായ്മ.
ഒരു ഭാഗത്ത് ആക്രമണസ്വഭാവവും ഹിംസയുമാണ്. മറുഭാഗത്താകട്ടെ, വിഷാദരോഗവും ആത്മഹത്യാപ്രവണതയും.
ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് നൂറുകോടിയിലേറെ ആളുകൾക്കാണ് വിവിധ തരത്തിലുള്ള മാനസികരോഗങ്ങളുള്ളത്. ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ ലക്ഷണമല്ല ഇത്. ഏതൊരു സമൂഹത്തിനും വളർച്ച പ്രാപിച്ച്, സമൃദ്ധിയിലേക്കെത്താൻ ഈ വെല്ലുവിളികളെ നേരിടേണ്ടത് അത്യാവശ്യമാണ്. അത് സാധിക്കുന്നതാകട്ടെ, ധ്യാനംവഴിയും!
ധ്യാനം ജീവിതത്തെ കുറെക്കൂടി ആഴത്തിൽ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. എന്നാലും നമ്മൾ ഈ സമ്മാനത്തിന്റെ പൊതിതുറക്കുന്നില്ല. നമ്മൾ പൊതിയുടെ കുറ്റം കണ്ടുപിടിക്കും അല്ലെങ്കിൽ അതിന്റെ ഭംഗി ആസ്വദിച്ച് സ്തുതിച്ചുകൊണ്ടിരിക്കും. പക്ഷേ, നമ്മൾ ഉള്ളിലെ നിധി കണ്ടെത്തുന്നില്ല. ആരെങ്കിലും നിങ്ങൾക്കൊരു സമ്മാനംതന്നു എന്നും നിങ്ങൾ ആ പൊതി തുറക്കുന്നതുപോലുമില്ല എന്നും വിചാരിക്കൂ. എങ്ങനെയാണ് നിങ്ങൾ അതിന്റെ സൗന്ദര്യം ആസ്വദിക്കുക? പ്രിയരേ, നമ്മളോരോരുത്തരും ആനന്ദത്തിന്റെയും കൃപയുടെയും ജലധാരകളാണ്. ജീവിതത്തിന്റെ ശരിയായ ആനന്ദവും സൗന്ദര്യവും അനുഭവിക്കാൻ പഞ്ചേന്ദ്രിയങ്ങളെ മറികടക്കണം. ആറാമിന്ദ്രിയത്തിലാണ്, ഉള്ളിന്റെയുള്ളിലെ തോന്നലിലാണ്(Gut feeling) വാസ്തവത്തിൽ ജീവിതം ആരംഭിക്കുന്നത്. നമ്മുടെ മനസ്സിൽ ഒട്ടേറെ മുൻവിധികൾ കെട്ടിക്കിടക്കുകയാണ്. ഇവയെ മറികടന്ന് ആറാമിന്ദ്രിയത്തിലേക്ക് കടക്കാൻ നിങ്ങൾ ധ്യാനിക്കേണ്ടിയിരിക്കുന്നു. ബുദ്ധിയുടെ മുൻവിധികൾ മറികടക്കുന്നതിന് സഹായിക്കാൻ ധ്യാനത്തിനുമാത്രമാണ് സാധിക്കുക.
നിങ്ങൾക്കുമാത്രം വേണ്ടി അല്പസമയം മാറ്റിവെച്ച് ധ്യാനം പരിശീലിക്കുമ്പോൾ പുതിയൊരു കാഴ്ചപ്പാടാണ് നിങ്ങൾക്കായി തുറന്നുവരുക. അപ്പോൾ, നിങ്ങൾ വളരെയധികം സൗന്ദര്യവും സ്നേഹവും ജീവിതത്തിൽ കണ്ടെത്തും. ഒന്നും വേണ്ടാത്ത, ഒന്നുമാകാത്ത, ഒന്നും ചെയ്യാത്ത പൂർണമായ വിശ്രമാവസ്ഥയിലേക്ക് അത് നിങ്ങളെ എത്തിക്കും, അതേസമയം, ഒട്ടും ശ്രമമില്ലാതെത്തന്നെ പൂർണമായ ജാഗരൂകതയും നിങ്ങൾക്കുണ്ടാകും. ജീവിതം നിങ്ങൾക്കുനേരെ നീട്ടുന്ന ആനന്ദത്തിന്റെയും കൃപയുടെയും അല്പദർശനം നൽകുന്ന പരമമായ പ്രാർഥനയാണത്.
ഗുരുദേവ് ശ്രീശ്രീരവിശങ്കർ ജിയുടെ ആഹ്വാനപ്രകാരം മൂടാടി ആശ്രമത്തിൽ മൗനത്തിൻ്റെ ആഘോഷം
കോഴിക്കോട് :ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ ആഹ്വാനപ്രകാരം കോഴിക്കോട് ജില്ലയിലെ മൂടാടിയിലെ ആർട് ഓഫ് ലിവിംഗ് കടലോര ആശ്രമത്തിൽ നടക്കുന്ന 'മൗനത്തിൻ്റെ ആഘോഷം ' നവവത്സര ആഘോഷപരിപാടിയ്ക്ക് നേതൃത്വം വഹിക്കാൻ ബംഗളുരു ആശ്രമത്തിൽ നിന്നും ഗുരുജിയുടെ പ്രമുഖശിഷ്യനും ആർട് ഓഫ് ലിവിംഗ് ഇൻറ്റർനേഷണൽ ട്രെയ്‌നറും മലയാളിയുമായ പ്രഭാകർ തമ്പാൻജിയും സംഘവും ജനുവരി 2 ന് മൂടാടി ആശ്രമത്തിലെത്തും .
ജില്ലയിലെ ആർട് ഓഫ് ലിവിംഗ് കുടുംബാംഗങ്ങളുടെ കൂട്ടായ്മയിൽ അന്നേദിവസം മൂടാടി ആശ്രമത്തിൽ ഗുരുജിയുടെ പ്രിയ ശിഷ്യന് വമ്പിച്ച വരവേൽപ്പ് നൽകും .
പ്രഭാകർ തമ്പാൻജി ,വിനോദ് അരിയേരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരിക്കും മൗനത്തിന്റെ ആഘോഷം എന്നപേരിൽ നടക്കുന്ന ആഘോഷപരിപാടിയ്ക്ക് ശുഭാരംഭം കുറിക്കുക .ജനുവരി 5 വരെ നീളുന്നതായിരിക്കും ഈ സ്പെഷ്യൽപ്രോഗ്രാം .
കണ്ണൂർ കോഴിക്കോട് വയനാട് മലപ്പുറം ജില്ലകളിലുള്ള ആർട് ഓഫ് ലിവിംഗ് മെമ്പർമാരുടെ സൗകര്യാർത്ഥം പ്രകൃതിരമണീയമായ മൂടാടിയിലെ കടലോര ആശ്രമത്തിൽ നടക്കുന്ന ഈ പ്രത്യേകപരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തെത്തുന്നവർക്കായിരിക്കും പ്രവേശനം ലഭിക്കുക .
ആഴമേറിയ ധ്യാനത്തിലൂടെ ,മൗനത്തിലൂടെ ,അത്യമൂല്യമായ ജ്ഞാനത്തിലൂടെ ,ഭക്തി ,യോഗ , പ്രാണായാമം ,സംഗീതം , നൃത്തം , സുദര്‍ശനക്രിയ തുടങ്ങിയ വിവിധ മേഖലകളിലൂടെ കടന്നുപോകുന്ന മൗനത്തിൻ്റെ ആഘോഷം എന്ന ഈ പ്രത്യേക പരിശീലനത്തില്‍ നേരത്തെ ആര്‍ട് ഓഫ് ലിവിങ് ഹാപ്പിനസ്സ് പ്രോഗ്രാം ,ലിവിംഗ് വെൽ , യെസ് പ്‌ളസ് തുടങ്ങിയവ ഏതെങ്കിലും പരിശീലനങ്ങള്‍ പൂര്‍ത്തിയായവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക.
ആര്‍ട് ഓഫ് ലിവിംഗ് യുവനേതൃത്വ പരിശീലനം പൂര്‍ത്തിയാക്കിയ യുവതീയുവാക്കള്‍ക്ക് പ്രവേശനത്തില്‍ മുന്‍ഗണന ലഭിക്കുന്നതാണെന്ന് ആർട് ഓഫ് ലിവിംഗ് അധികൃതർ വ്യക്തമാക്കുന്നു .
പരിശീലന ദിവസങ്ങളിൽ താമസം ,ഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും സൗജന്യമായി ലഭിക്കും .
ആനന്ദത്തോടെ ആഹ്‌ളാദത്തോടെ ജീവിതം ആഘോഷപൂർവ്വമാക്കാൻ പുതുവർഷത്തിൽ അപൂർവ്വാവസരം .
പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി ജ്യോതി ബാഗ്ലൂർ അറിയിക്കുന്നു .
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ :9847910910 , 892127 9355 ,7907074710 ,9341810356
സൗജന്യ വാസ്‌തു ശാസ്ത്രപഠനം ; രജിസ്‌ട്രേഷൻ ഡിസംബർ 25 വരെ
വാസ്‌തുശാസ്‌ത്രത്തിൻ്റെ പ്രാഥമിക പഠനവും അവബോധവും ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമി വീണ്ടും രംഗത്തെത്തിയിരിക്കുന്നു .
ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തു കൺസൽട്ടണ്ടും മലയാളിയുമായ ഡോ .നിശാന്ത് തോപ്പിൽ M .Phil .Ph .D യുടെ നേതൃത്വത്തിൽ ഡിസംബർ 26 മുതൽ 28 വരെ മൂന്നുദിവസങ്ങളിലായി ഓൺലൈൻ വഴി നടക്കുന്ന ഈ സൗജന്യ പരിശീലനത്തിൽ ജാതിമത ഭേധമില്ലാതെ ആർക്കും പങ്കെടുക്കാവുന്നതാണ് .
പഠിതാക്കൾക്ക് ഡിസംബർ 26 രാവിലെ 10 മണി മുതൽ Whatsapp ൽ പഠന വിഷയങ്ങൾ ലഭിച്ചുകൊണ്ടിരി ക്കുകയും വൈകിട്ട് 7 മണി മുതൽ 8 മണി വരെ വാസ്‌തു കൺസൽട്ടൻറ് ഡോ .നിശാന്ത് തോപ്പിൽ M .Phil, Ph .D നേരിട്ട് zoom ലൂടെ പഠിതാക്കളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതുമാണ് .
സമൃദ്ധിയിൽജീവിക്കാൻ ആഗ്രഹിക്കുന്ന ആർക്കും വീട്ടിലിരുന്ന് മൊബൈലിലൂടെയും കമ്പ്യുട്ടറിലൂടെയും ഈ വാസ്‌തുശാസ്‌ത്ര പഠനപരിപാടിയിൽ പങ്കെടുക്കാവുന്നതാണ് .
റജിസ്ട്രേഷൻ ഫീസായി 9 രൂപ മാത്രം മുടക്കുമുതലുള്ള ഈ പരിശീലനത്തിൻറെ രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു .കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9744830888 .7034 20 7999 ,8547969788
സോളാറിലേക്ക് മാറിയില്ലേ ?
ഇനിയും അവസരമുണ്ട്.
78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...
NO COST EMI സൗകര്യം ലഭ്യമാണ്...
കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.
വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.
സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !
മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...
സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .
ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.
ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..
ഞങ്ങളും പങ്കാളികളാകുന്നു.
സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..
ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...
കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...
e-luxenergy. നിങ്ങളോടൊപ്പം ...
Contact:-
Thrissur- 9946946430,8547508430,
Kollam:9400474608,9946946430
Thiruvanthapuram:8590446430,7907277136
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group