കോഴഞ്ചേരി : സ്വാമി അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ആറന്മുളയിൽനിന്ന് ഞായറാഴ്ച ആരംഭിക്കാനിരിക്കേ പിതാവിന്റെ ചരിത്രനിയോഗം മുടങ്ങാതിരിക്കാൻ ഒരിക്കൽകൂടി രഥം ഒരുക്കുകയാണ് മക്കൾ.
നാല് പതിറ്റാണ്ടിലേറെക്കാലം ശബരിമലയിലേക്കുള്ള തങ്കയങ്കി രഥം നിർമിക്കുകയും സാരഥി ആകുകയും ചെയ്ത കോഴഞ്ചേരി കൊല്ലീരേത്ത് തങ്കപ്പനാചാരിയുടെ നിയോഗമാണ് മക്കളായ വിജു തങ്കപ്പനും അനു തങ്കപ്പനും ഒരിക്കൽ കൂടി നിറവേറ്റുന്നത്. തങ്കയങ്കി രഥത്തിന്റെ സാരഥിയായി ആറന്മുളയിൽനിന്ന് ശബരിമലയിലേക്ക് പോയിരുന്ന തങ്കപ്പനാചാരി രൂപകൽപ്പന ചെയ്ത രഥം കമനീയമാണ്. ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിലാണ് രഥം ഒരുക്കുന്നത്.
പതിനെട്ടാംപടിയും പൊന്നിൻ കൊടിമരവും ക്ഷേത്രവും അയ്യപ്പവിഗ്രഹവും എല്ലാം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വൃശ്ചികം ഒന്നുമുതൽ വ്രതം നോക്കിയാണ് രഥത്തിന്റെ നിർമാണത്തിനും യാത്രയ്ക്കും ഇവർ ഒരുങ്ങുന്നത്. രഥത്തിന്റെ അവസാന മിനുക്ക് പണികളിലാണ് മക്കൾ. ഞായറാഴ്ച പുലർച്ചെ കൊല്ലീരേത്ത് ദേവീക്ഷേത്രത്തിൽ എത്തിച്ച് പൂജകൾ നടത്തിയ ശേഷമാണ് രഥം രാവിലെ ഏഴിന് ആറന്മുള ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ എത്തിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group