ശബരിമല : ശബരിപീഠത്തിൽ ചെന്നാലും ശരംകുത്തിയിൽച്ചെന്നാലും ശരങ്ങൾ കുത്തിവെച്ച കാഴ്ച കാണാം. ഇതിൽ എവിടെയാണ് യഥാർഥത്തിൽ ശരംകുത്തേണ്ടത്? ഇപ്പോഴിത് പലഭക്തരുടെയും സംശയമാണ്.അതിനൊരു ഉത്തരം കിട്ടണമെങ്കിൽ ആ ഐതിഹ്യത്തെക്കുറിച്ചുതന്നെ അറിയണം.
കൊള്ളക്കാരൻ ഉദയനന്റെ മറവപ്പടയെ തോൽപ്പിച്ചെത്തിയ അയ്യപ്പനും പരിവാരങ്ങളും കൈയിലുണ്ടായിരുന്ന ആയുധങ്ങൾ ഉപേക്ഷിച്ച സ്ഥലമാണിതെന്നാണ് ഒരു ഐതിഹ്യം. മഹിഷീനിഗ്രഹത്തിനുശേഷമുള്ള മടക്കയാത്രയിൽ അയ്യപ്പനും കൂട്ടരും ആയുധങ്ങൾ ഉപേക്ഷിച്ച ഇടമാണിതെന്നാണ് മറ്റൊരു ഐതിഹ്യം. രണ്ടായാലും കന്നി അയ്യപ്പന്മാർ എരുമേലിയിൽനിന്ന് കൊണ്ടുവരുന്ന ശരംകുത്തേണ്ടത് ശരംകുത്തിയിൽത്തന്നെ.
കന്നിഅയ്യപ്പന്മാർ ഇവിടെ ശരംകുത്തുന്നതിനൊപ്പം കാണിക്കയിടുകയും വെടിവഴിപാടു നടത്തുകയും വേണം. ശരംകുത്തിയെന്ന് ഇപ്പോൾ അറിയപ്പെടുന്ന സ്ഥലം സന്നിധാനത്തേക്കുള്ള വഴി വികസിപ്പിച്ചപ്പോൾ രൂപപ്പെട്ടതാണ്.
മരക്കൂട്ടത്തുനിന്ന് വലത്തേക്കു നടക്കുമ്പോൾ ഇടത്തേക്കുകാണുന്ന വഴിയേ രണ്ടു കിലോമീറ്റർ പോയാൽ പഴയ ശരംകുത്തിലെത്തിച്ചേരും. അവിടെ ചെറിയൊരു ക്ഷേത്രവും ആൽമരവുമാണുള്ളത്. ഭഗവാൻ ശ്രീരാമചന്ദ്രന്റെ പാദസ്പർശംകൊണ്ട് ശബരിക്കു മോക്ഷംകിട്ടിയ പുണ്യസ്ഥലമാണ് ശബരീപീഠം. ഇവിടെ തേങ്ങയുടയ്ക്കുകയും കർപ്പൂരം കത്തിക്കുകയുമാണ് ആചാരമനുസരിച്ച് ചെയ്യേണ്ടത്.എന്നാൽ ഒട്ടേറെ തീർഥാടകർ ശബരീപീഠത്തിൽ ശരക്കോൽ കുത്തുന്നു എന്നുമാത്രം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group