മണർകാട് സംഘം ശാസ്താവിന് പണക്കിഴി സമർപ്പിച്ചു

മണർകാട് സംഘം ശാസ്താവിന് പണക്കിഴി സമർപ്പിച്ചു
മണർകാട് സംഘം ശാസ്താവിന് പണക്കിഴി സമർപ്പിച്ചു
Share  
2024 Dec 19, 09:18 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ശബരിമല : ആചാരവഴിയിൽ കോട്ടയം മണർകാട് സംഘം ശാസ്താവിന് പണക്കിഴി സമർപ്പിച്ചുവണങ്ങി. 40 പേരടങ്ങുന്ന സംഘമാണ് ബുധനാഴ്ച ഉച്ചയ്ക്ക് സന്നിധാനത്ത് എത്തിയത്. മണർകാട് ഭഗവതി ക്ഷേത്രത്തിലെ ശാസ്താസന്നിധിയിൽനിന്ന് കെട്ടുമുറുക്കി എരുമേലിയിലെത്തിയ സംഘം പരമ്പരാഗത കാനനപാതയായ പേരൂർതോട്, കാളകെട്ടി, അഴുത, കരിമല വഴി പമ്പയിലെത്തി. തുടർന്ന് പമ്പാസദ്യയും നടത്തി ധനു മൂന്നിന് രാവിലെ പമ്പാ ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി. നീലമല, അപ്പാച്ചിമേട്, ശരംകുത്തി വഴി സന്നിധാനത്തെത്തി.


നീലപ്പട്ട് വിരിച്ച് ഇരുപത്തിയെട്ടര കരകളിലെ ഭക്തജനങ്ങൾ സമർപ്പിച്ച കാണിയ്ക്ക സന്നിധാനത്തെ സോപാനപ്പടിയിൽ ഭക്തിപൂർവം സമർപ്പിച്ചു. ശേഷം തന്ത്രിയിൽനിന്ന് തീർഥവും പ്രസാദവും സ്വീകരിച്ചു. പെരിയ സ്വാമിമാരായ രവിമനോഹർ, പ്രകാശ് കുമാർ എന്നിവർ സംഘത്തിന്റെ യാത്രക്ക് നേതൃത്വംനൽകി.


ദശാബ്ദങ്ങൾക്ക് മുൻപ് ശബരിമലയിൽ പൂജ ചെയ്യാൻ കാൽനടയായി വനത്തിലൂടെവരുന്ന തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും മണർകാട് സംഘമാണ് അകമ്പടി സേവിച്ചിരുന്നത് എന്നാണ് വിശ്വാസം. പിന്നീട് പൂജാസമയത്തിലും മറ്റും മാറ്റം വന്നതോടെ അകമ്പടിപോകൽ നിലച്ചു. ഇതിന് പ്രായശ്ചിത്തമായാണ് കാണിയ്ക്ക സമർപ്പിക്കുന്നത്.



samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25