പുൽക്കൂട് ചേർത്തുപിടിക്കലിന്റേത് -ഗീവർഗീസ്‌ മാർ പക്കോമിയോസ്‌

പുൽക്കൂട് ചേർത്തുപിടിക്കലിന്റേത് -ഗീവർഗീസ്‌ മാർ പക്കോമിയോസ്‌
പുൽക്കൂട് ചേർത്തുപിടിക്കലിന്റേത് -ഗീവർഗീസ്‌ മാർ പക്കോമിയോസ്‌
Share  
2024 Dec 17, 09:22 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

കരിമ്പ എക്യുമെനിക്കൽ ചർച്ചസ് ഐക്യ ക്രിസ്മസ്‌ ആഘോഷിച്ചു


കല്ലടിക്കോട് : പുൽക്കൂട് തിരസ്കരണത്തിന്റേതല്ല, ചേർത്തുപിടിക്കലിന്റേതാണെന്ന് മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ്‌ മാർ പക്കോമിയോസ്‌ പറഞ്ഞു. കരിമ്പ എക്യുമെനിക്കൽ ചർച്ചസിന്റെ 21-ാമത്‌ ഐക്യ ക്രിസ്മസ്‌ ആഘോഷം ‘പുൽക്കൂട് 2024’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എക്യുമെനിക്കൽ ചർച്ചസ്‌ ചെയർമാൻ ഫാ. ഐസക് കോച്ചേരി അധ്യക്ഷനായി.


ഫാ. വിൽസൺ വർഗീസ്‌, ഫാ. വർഗീസ്‌ ജോൺ, ഫാ. മാർട്ടിൻ കളമ്പാടൻ, സിസ്റ്റർ ഫ്രാൻസീന സി.എച്ച്‌.എഫ്‌, തമ്പി തോമസ്‌ എന്നിവർ സംസാരിച്ചു. വൈദികരായ ജോൺ ആളൂർ, അനീഷ്‌ ചെറുപറമ്പിൽ, ജോഷി ചെല്ലംകോട്ട്‌, ജോവാക്കീം പണ്ടാരംകുടിയിൽ, ലാലു ഓലിക്കൽ, ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, സാമുവേൽ വർഗീസ്‌, റവ. ബിനു സി. വർഗീസ്‌, റവ. അനിൽ എബ്രഹാം, പി.സി. രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.


ആദരിക്കൽ, പുരസ്കാരവിതരണം, കലാപരിപാടികൾ എന്നിവയുണ്ടായി. കാഞ്ഞിക്കുളം മുതൽ ചിറക്കൽപ്പടി വരെയുള്ള വിവിധ സഭകളിലെ 15 ദേവാലയങ്ങളും ആറ് കോൺവെന്റുകളും ഉൾപ്പെടുന്നതാണ്‌ കരിമ്പ എക്യുമെനിക്കൽ ചർച്ചസ്.



samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25