തെന്മല :ശരണമുഖരിതമായ അന്തരീക്ഷത്തിൽ ആര്യങ്കാവിലും അച്ചൻകോവിലിലും തിരുവാഭരണഘോഷയാത്രയ്ക്ക് ഭക്തരുടെ വരവേൽപ്പ്. അയ്യനെ അണിയിക്കാനുള്ള തിരുവാഭരണം പേറിയുള്ള ഘോഷയാത്ര ഞായറാഴ്ച രാവിലെ പുനലൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽനിന്നാണ് ആരംഭിച്ചത്. തിരുവാഭരണം ദർശിക്കാൻ ഭക്തർക്ക് സൗകര്യമൊരുക്കിയിരുന്നു. വെള്ളിമല, ഇടമൺ, ഒറ്റക്കൽ, തെന്മല, കഴുതുരുട്ടി, ഇടപ്പാളയം ക്ഷേത്രങ്ങളിലെ സ്വീകരണത്തിനുശേഷം ആര്യങ്കാവ് അയ്യപ്പക്ഷേത്രത്തിലേക്കുള്ള തിരുവാഭരണം ഉച്ചയോടെ പാലരുവിയിലെ തിരുവാഭരണമണ്ഡപത്തിൽ എത്തിച്ചു.
തുടർന്ന് പാലരുവി കവലയിൽനിന്ന് നൂറുകണക്കിനു ഭക്തരുടെ അകമ്പടിയോടെ രാത്രി ഏഴിന് ഘോഷയാത്ര ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു.
അച്ചൻകോവിൽ ക്ഷേത്രത്തിലെ തിരുവാഭരണഘോഷയാത്ര തമിഴ്നാട് പുളിയറ, ചെങ്കോട്ടവഴി തെങ്കാശി ഗോപുരത്തിനു മുന്നിലെത്തി. ഇവിടെ ആയിരത്തോളം പേരാണ് തിരുവാഭരണം കാണാനെത്തിയത്. തുടർന്ന് വൈകീട്ട് ആറോടെ തിരുമല കോവിൽവഴി ഘോഷയാത്ര അച്ചൻകോവിൽ ക്ഷേത്രത്തിലെത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group