വെള്ളിയാമറ്റം : മനസ്സിന്റെ താളംതെറ്റിയ ജീവിതങ്ങൾക്ക് ഇവിടെ സാന്ത്വനമുണ്ട്. ഒപ്പം കരുതലും സ്നേഹവും പരിരക്ഷയും.
വെള്ളിയാമറ്റം തിരുഹൃദയ സന്ന്യാസിനിസമൂഹം നടത്തുന്ന സെയ്ന്റ് മാത്യൂസ് സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്റർ കാരുണ്യത്തിന്റെ നേർചിത്രമാണ്. മാനസികമായി പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ഇവിടെ പരിശീലനവും പുനരധിവസവും ഉറപ്പുവരുത്തും.
ഇപ്പോൾ 16 പേരാണ് ഒരുകൂട്ടം സന്ന്യാസിനികളുടെ സംരക്ഷണത്തിലും പരിചരണത്തിലും കഴിയുന്നത്.മഠത്തിന്റെവക സ്ഥലത്ത് അന്തേവാസികൾക്ക് തൊഴിൽ പരിശീലനം, വ്യായാമം, വിനോദം എല്ലാമുണ്ട്.
പലരും സെന്ററിൽനിന്ന് സുഖംപ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയിട്ടുമുണ്ട്. കുടുംബാന്തരീക്ഷത്തിൽ അന്തേവാസികൾക്ക് നൽകാൻ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
സർക്കാരിൽനിന്ന് സാമ്പത്തികാനുകൂല്യങ്ങൾ ഒന്നും കിട്ടുന്നില്ല. മൂലമറ്റം ബിഷപ്പ് വയലിൽ ആശുപത്രിയിലെ ഡോക്ടർമാരാണ് രോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനും നേതൃത്വം നൽകുന്നതും മരുന്നുനൽകുന്നതും.
സിസ്റ്റർ ഗ്ലാഡിസ്, സിസ്റ്റർ ക്ലാരിസ്, കൂടാതെ സഹായി സുമേഷ് എന്നിവരാണ് സ്നേഹക്കൂടാരത്തിന്റെ ചുമതലക്കാർ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group