മാർപാപ്പയെ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ്
Share
കൊല്ലം :ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാനിലെ സെയ്‌ന്റ് പീറ്റേഴ്സ് ബസലിക്കയിൽ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി.
കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് പിതാവിന്റെ അഭിഷേകവുമായി ബന്ധപ്പെട്ട ചടങ്ങുകൾ വീക്ഷിക്കുന്നതിനായി ഇന്ത്യ ഗവൺമെന്റിന്റെ ഔദ്യോഗിക പ്രതിനിധിസംഘാംഗമായാണ് കൊടിക്കുന്നിൽ വത്തിക്കാനിൽ എത്തിയത്.
മാർപാപ്പയെഅദ്ദേഹത്തെ ഇന്ത്യയിലേക്ക് സന്ദർശിക്കാനുള്ള ക്ഷണമറിയിച്ച കൊടിക്കുന്നിൽ കേരളത്തിലെ വിശ്വാസിസമൂഹത്തിന്റെ ആശംസയും അറിയിച്ചു.
കൂടിക്കാഴ്ച ഹൃദ്യവും അവിസ്മരണീയവുമായിരുന്നെന്ന് എം.പി. പറഞ്ഞു. കൂടിക്കാഴ്ചയിൽ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടും കൊടിക്കുന്നിലിനൊപ്പം ഉണ്ടായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group