മാനന്തവാടി : മാനന്തവാടി അമലോത്ഭവമാതാ ദേവാലയ തിരുനാൾ സമാപിച്ചു. ആറ്, ഏഴ്, എട്ട് തീയതികളിലായിരുന്നു പ്രധാന തിരുനാൾ. വാഴ്‌വ്, ദിവ്യകാരുണ്യ ആശീർവാദം എന്നിവയും പ്രധാന തിരുനാൾ ദിനങ്ങളിൽ നേർച്ചഭക്ഷണവും നൽകി.
കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ സമൂഹബലിയർപ്പിച്ചു. പരിശുദ്ധ ദൈവമാതാവിന്റെ കൈപിടിച്ചാൽ, ജീവിതത്തിലുണ്ടാവുന്ന വേദനകളെയും സഹനങ്ങളെയും മറികടക്കാൻ സാധിക്കുമെന്നും വിശ്വാസികൾ യുദ്ധംചെയ്യേണ്ടത് വാളുകൊണ്ടല്ലെന്നും വാളിനെക്കാൾ ശക്തമായ ആയുധം ജപമാലയാണെന്നും ബിഷപ്പ് പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് ഇടവക വികാരി ഫാ. വില്യം രാജൻ കൊടിയിറക്കിയതോടെയാണ് തിരുനാൾ ആഘോഷം സമാപിച്ചത്. മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസൻ പുത്തൻവീട്ടിൽ തുടങ്ങിയവരും തിരുനാളാഘോഷത്തിൽ പങ്കെടുത്തു.
അമലോത്ഭവ മാതാവിന്റെ പേരിലുള്ള ജില്ലയിലെ ആദ്യ തീർഥാടനകേന്ദ്രമാണ് മാനന്തവാടി അമലോത്ഭവമാതാ ദേവാലയം. 177-ാമത് തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി നവംബർ 24 മുതൽ 28 വരെ റവ. ഡോ. അലോഷ്യസ് കുളങ്ങരയുടെ നേതൃത്വത്തിൽ മരിയൻ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും നടത്തിയിരുന്നു. തിരുനാൾ ചടങ്ങുകൾക്ക് സഹവികാരി ഫാ. ആൻറണി സിനോജ് സഹകാർമികത്വം വഹിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group