കണ്ണോത്ത് സെയ്ന്റ് മേരീസ് പള്ളിയിൽ തിരുനാൾ തുടങ്ങി
Share
കോടഞ്ചേരി : കണ്ണോത്ത് സെയ്ന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. ഡിസംബർ എട്ടുവരെയാണ് തിരുനാൾ. ബഥാനിയ ധ്യാനകേന്ദ്രം അസി. ഡയറക്ടർ ഫാ. നിധിൻ കരിന്തോളിൽ കൊടിയേറ്റ് കർമംനടത്തി. തിങ്കൾ മുതൽ ശനി വരെ വൈകീട്ട് 4.30-ന് വിശുദ്ധ കുർബാന. വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് കളപ്പുറം കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനങ്ങളായ ശനിയാഴ്ച വൈകീട്ട് 4:30-ന് തിരുനാൾ കുർബാന, ടൗൺ പന്തലിലേക്ക് പ്രദക്ഷിണം, വാദ്യമേളങ്ങൾ. ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുനാൾ കുർബാന, പ്രദക്ഷിണം, സ്നേഹവിരുന്ന് സാമൂഹിക നാടകം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group