അമലോത്ഭവ മാതാ കത്തീഡ്രൽ ദേവാലയ തിരുനാളിനു കൊടിയേറി
Share
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര രൂപതയുടെ കത്തീഡ്രൽ ദേവാലയമായ അമലോത്ഭവ മാതാ ദേവാലയ തിരുനാളിനു കൊടിയേറി. തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസ് കൊടിയേറ്റു കർമം നിർവഹിച്ചു.
ഡിസംബർ എട്ടിന് രൂപതാ മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ മുഖ്യകാർമികത്വം വഹിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയോടെ തിരുനാൾ സമാപിക്കും. തിരുനുൾദിനങ്ങളിൽ ബൈബിൾ പാരായണം, ജപമാല, ലിറ്റിനി നൊവേന, സമൂഹദിവ്യബലി എന്നിവയുണ്ടാവും. നാലുമുതൽ ആറുവരെ ഫാ. ജിനു പള്ളിപാട്ട് നേതൃത്വം നൽകുന്ന ബൈബിൾ കൺവെൻഷൻ. ഏഴിന് വൈകീട്ട് ദിവ്യബലിയെത്തുടർന്ന് ആഘോഷമായ തിരുപ്രദക്ഷിണമുണ്ടാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group