തൃക്കണ്ടിയൂർ മഹാശിവക്ഷേത്രത്തിൽ ഭാഗവതസപ്താഹം നാളെ സമാപിക്കും
Share
തിരൂർ : തൃക്കണ്ടിയൂർ മഹാശിവക്ഷേത്രത്തിൽ ഭാഗവതസപ്താഹം വെള്ളിയാഴ്ച സമാപിക്കും. ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരിയാണ് യജ്ഞാചാര്യൻ. മൂർക്കന്നൂർ പ്രസാദ് നമ്പൂതിരി, കലിയത്ത് പരമേശ്വരൻ നമ്പൂതിരി എന്നിവർ സഹയജ്ഞാചാര്യന്മാരാണ്.
സപ്താഹത്തോടനുബന്ധിച്ച് ബുധനാഴ്ച രുക്‌മിണീസ്വയംവരഘോഷയാത്ര നടത്തി. ആലമ്പറ്റ കൃഷ്ണൻകുട്ടി, വെളിയമ്പാട്ട് ശിവശങ്കരൻ നായർ, എടയത്ത് മോഹനൻ, പച്ചേത്ത് ശങ്കരൻ, എ.കെ. വിജയരാഘവൻ, വില്യാലത്ത് സുകുമാരൻ, സി. ഷൺമുഖൻ, ഹരിദാസൻ എന്നിവരും ശിവശക്തി മാതൃസമിതി പ്രവർത്തകരും പങ്കെടുത്തു. വ്യാഴാഴ്ച വൈകീട്ട് 6.30-ന് സർവൈശ്വര്യപൂജ നടക്കും. ശനിയാഴ്ച അഖണ്ഡനാമജപയജ്ഞവും അഖണ്ഡനാമ പുഷ്പാഞ്ജലിയും ഉണ്ടാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group