കളമല തൈയ്ക്കാപള്ളി ചന്ദനക്കുടത്തിന് കൊടിയേറി
Share
ഏനാത്ത് : കളമല തൈയ്ക്കാപള്ളി ചന്ദനക്കുടത്തിന് കൊടിയേറി. ബുധനാഴ്ച വൈകീട്ട് അസർ നമസ്കാരത്തിന് ശേഷമായിരുന്നു കൊടിയേറ്റ്. ചന്ദനക്കുടത്തിന്റെ ഭാഗമായി നടക്കുന്ന ചന്ദനം അരപ്പ് പ്രശസ്തമാണ്. ഡിസംബർ നാലിനാണ് ചന്ദനം അരപ്പ്. മഗരിബ് നമസ്കാരത്തിനുശേഷം കുടുംബ കാരണവരുടെ നേതൃത്വത്തിൽ ദുഃഅ നടന്ന ശേഷമാണ് ചന്ദനം അരപ്പ്. ജമാലുദീൻ റാവുത്തർ, ഹസൻ ഖനി, കാസിം റാവുത്തർ എന്നിവർ കൊടിയേറ്റിന് നേതൃത്വം നൽകി. ഏഴിന് ചന്ദനക്കുടം. ഡിസംബർ 12-ന് രാവിലെ കൊടിയിറക്കം, 12.30 മുതൽ അന്നദാനം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group