ധാക്ക : ബംഗ്ലാദേശിലെ ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിൽ പ്രതിഷേധക്കുറിപ്പുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീൻ . സമാധാനകാംക്ഷിയായിരുന്നു ചിന്മയ് കൃഷ്ണദാസെന്നും , അദ്ദേഹത്തിന്റെ അറസ്റ്റ് അന്യായമാണെന്നും തസ്ലീമ സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു.
‘ സമാധാനകാംക്ഷിയായ ചിൻമോയ് കൃഷ്ണദാസിനെ അന്യായമായി അറസ്റ്റ് ചെയ്തു. ഈ അനീതിക്കെതിരെ പ്രതിഷേധിക്കുക എന്നത് ഹിന്ദു സമൂഹത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല. അത് എല്ലാവരുടെയും ഉത്തരവാദിത്തമാണ് – ഹിന്ദുക്കൾ, മുസ്ലീങ്ങൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ, ഈശ്വരവാദികൾ, നിരീശ്വരവാദികൾ അങ്ങനെ എല്ലാവരുടെയും ‘ – എന്നാണ് തസ്ലീമ കുറിച്ചിരിക്കുന്നത് .
ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിലും ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിലും ജാമ്യം നിഷേധിച്ചതിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇസ്കോൺ അംഗം കൂടിയായ ചിന്മയ് കൃഷ്ണദാസിനെ ധാക്ക വിമാനത്താവളത്തിൽനിന്നു അറസ്റ്റ് ചെയ്തത്.
ഔഷധരഹിത
മർമ്മ ചികത്സാക്യാമ്പ്
ചോമ്പാലയിൽ
ചോമ്പാല : ദക്ഷിണേന്ത്യയിലെ പ്രമുഖ കളരി ഗുരുവും മലയാളിയുമായ മർമ്മഗുരു എ .കെ .പ്രകാശൻ ഗുരുക്കൾ ഡിസംബർ 7 -8 തീയതികളിൽ ചോമ്പാലയിൽ
ചോമ്പാൽ സെൻട്രൽ മുക്കാളിയിൽ പ്രവർത്തിക്കുന്ന സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിൽ ഡിസംബർ 7 , 8 തീയ്യതികളിലായി നടക്കുന്ന ഔഷധ രഹിത മർമ്മ ചികിത്സാ ക്യാമ്പിൽ 'തട്ടിയും തടവിയും ' സന്ധി വേദനകൾ മാറ്റുന്ന അതി പുരാതന മർമ്മചികിത്സാരീതിയിലൂടെ അദ്ദേഹം സന്ധിവേദന ,മുട്ട് വേദന ,ഊരവേദന ,ഉളുക്ക്
തുടങ്ങിയ അസുഖമുള്ളവക്ക് ആശ്വാസം നൽകും .
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 50 രോഗികൾക്കായിരിക്കും അവസരം ലഭിക്കുക .
എ .കെ .പ്രകാശൻ ഗുരുക്കൾ
മർമ്മാശ്രമം .കല്ലുതാഴം
കൊല്ലം ജില്ല
ഫോൺ :9447347993
ടി .ശ്രീനിവാ സൻ
ചെയർമാൻ ,
മഹാത്മ ദേശ സേവ
എഡ്യുക്കേഷണൽ &
ചാരിറ്റബിൾ ട്രസ്റ്റ്
ഫോൺ :9539 157 337
ഡോ .പി കെ .സുബ്രഹ്മണ്യൻ
ഡയറക്‌ടർ .
സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം
ഫോൺ :9539 611 741
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group