മതിലകം നിറഞ്ഞ് ശരണമന്ത്രം; മനസ് നിറച്ച് ഉത്രസദ്യ

മതിലകം നിറഞ്ഞ് ശരണമന്ത്രം; മനസ് നിറച്ച് ഉത്രസദ്യ
മതിലകം നിറഞ്ഞ് ശരണമന്ത്രം; മനസ് നിറച്ച് ഉത്രസദ്യ
Share  
2024 Nov 26, 10:02 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ഓമല്ലൂർ : ശരണമന്ത്രങ്ങളിൽ ലയിച്ചുനിന്ന ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രമതിലകം ഉത്രസദ്യയുടെ പുണ്യം നുകർന്നു. നാടിന്റെ വിവിധയിടങ്ങളിൽനിന്നൊഴുകിയെത്തിയ ഭക്തർ ഭഗവാന്റെ പിറന്നാൾദിനസദ്യയുണ്ട് മനസ്സ്‌ നിറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ചടങ്ങുകൾ തുടങ്ങി. രാവിലെ ഒൻപതിന് നടന്ന ആനയൂട്ടിന് നേതൃത്വം നൽകാൻ എത്തിയ മൂകാംബികക്ഷേത്രത്തിലെ പ്രധാന പൂജാരി സുബ്രഹ്മണ്യ അഡിഗയെ മേൽശാന്തി രാജേഷ് ജെ.പോറ്റി പൂർണകുഭം നൽകി സ്വീകരിച്ചു.


11 മണിയോടെ ദേവസ്വം ബോർഡ് അംഗം അഡ്വ. എ.അജിത് കുമാർ സദ്യയ്ക്ക് ഭദ്രദീപം തെളിയിച്ചതോടെ മേൽശാന്തി നിലവിളക്കിന് മുമ്പിൽ ഇലയിട്ട് ഭഗവാന് സദ്യ വിളന്പി. തുടർന്ന് ഭക്തർക്ക് ഇലയിട്ടു. വൈകീട്ട് നാലുവരെ സദ്യ നീണ്ടുനിന്നു. 120 പറ അരിയുടെ സദ്യയാണ് ഒരുക്കിയത്. പതിനായിരത്തിലധികംപേർ ഭഗവൽ പ്രസാദം സ്വീകരിച്ചതായി ഉപദേശകസമിതി ഭാരവാഹികൾ പറഞ്ഞു. വൈകീട്ട് അഞ്ചുമുതൽ രക്തകണ്ഠ നാരായണസമിതിയുടെ നേതൃത്വത്തിൽ നാരായണീയജപം നടന്നു. ആറിന് രക്തകണ്ഠ മാതൃസമിതിയുടെ നേതൃത്വത്തിൽ നീരാജനപൂജയും 6.30 മുതൽ ആറന്മുള ഹരികൃഷ്ണന്റെ സോപാന സംഗീതവും ക്ഷേത്രസന്നിധിയിൽ അരങ്ങേറി. പുഷ്പാഭിഷേകത്തിനുശേഷം 8.30-ഓടെ പന്തളം തിരുവാഭരണ പേടകവാഹകസംഘം കുളത്തിനാൽ ഗംഗാധരൻപിള്ളയും സംഘവും നായാട്ടുവിളിയോടെ ആഴിപ്പടുക്കയും നടത്തി.


samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25