പുത്തൻകുരിശ് : സഭയുടെ ഐക്യവും സമാധാനവും നിലനിർത്താൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ വടക്കൻ മേഖലാ സമ്മേളനവും യുവജന റാലിയും പുത്തൻകുരിശ് സെയ്ന്റ് പീറ്റേഴ്‌സ് ആൻഡ് സെയ്‌ന്റ് പോൾസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഫാ. ജോസ് തോമസ് പൂത്തുങ്കൽ മുഖ്യ പ്രഭാഷണം നടത്തി.
മത്തായി ഇടയനാൽ കോർ എപ്പിസ്‌കോപ്പയെ വടക്കൻ മേഖല യുവജനപ്രസ്ഥാനം ആദരിച്ചു. സഭാ വർക്കിങ് കമ്മിറ്റി അംഗം ഫാ. ജേക്കബ് കുര്യൻ സന്ദേശം നൽകി. യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ഫാ. ജിത്തു മാത്യു ഐക്കരക്കുന്നത്ത്, തോമസ് പോൾ റമ്പാൻ, ഫാ. പോൾ ജോൺ കോനാട്ട്, ഭാരവാഹികളായ ഗ്ലാഡ്സൺ കെ. ചാക്കോ കുഴിവേലിൽ, ചെറിയാൻ വർഗീസ്, പോൾ കണ്ണേത്ത്, നിഖിൽ കെ. ജോയ്, എൽദോ ബേബി, എൽസൺ ജോണി, എഡ്വിൻ മാത്യു, ജോർജ് കെ. ബാജി എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group