തീർഥാടനം സഫലമാകാൻ : മാതാ അമൃതാനന്ദമയി

തീർഥാടനം സഫലമാകാൻ : മാതാ അമൃതാനന്ദമയി
തീർഥാടനം സഫലമാകാൻ : മാതാ അമൃതാനന്ദമയി
Share  
മാതാ അമൃതാനന്ദമയി എഴുത്ത്

മാതാ അമൃതാനന്ദമയി

2024 Nov 24, 11:10 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

തീർഥാടനം സഫലമാകാൻ

: മാതാ അമൃതാനന്ദമയി 


തീർഥങ്ങൾ അഥവാ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതിന്‌ സനാതനധർമത്തിൽ വലുതായ സ്ഥാനമാണുള്ളത്.

ഏതെങ്കിലും മഹാത്മാവുമായോ അവതാരപുരുഷന്മാരുമായോ ബന്ധപ്പെട്ട സ്ഥലങ്ങളാണ്‌ തീർഥങ്ങളിലധികവും.

വ്രതശുദ്ധിയോടെയും അനുഷ്ഠാനങ്ങളോടെയും തീർഥാടനംചെയ്യുന്നതിലൂടെ മനശ്ശാന്തിയും പാപമുക്തിയും ആധ്യാത്മികപുരോഗതിയും സിദ്ധിക്കുന്നു.

ദാരിദ്ര്യം, രോഗം തുടങ്ങിയവയ്ക്ക്‌ ശമനമുണ്ടാകുന്നു.

ഇങ്ങനെ ഭൗതികവും ആധ്യാത്മികവുമായ നേട്ടങ്ങൾക്കുപുറമേ സാമൂഹിക ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനും തീർഥാടനം സഹായകമാണ്.

ഈശ്വരസ്മരണയോടെയും ത്യാഗബുദ്ധിയോടെയും സമർപ്പണഭാവത്തോടെയും ആകണം പുണ്യക്ഷേത്രങ്ങളിലേക്കും തീർഥസ്ഥാനങ്ങളിലേക്കും യാത്രനടത്തുന്നത്.

ഇക്കാലത്ത് മിക്കവരും യാത്രപുറപ്പെടുന്നതിനു മുൻപുതന്നെ ഹോട്ടൽമുറി ബുക്കുചെയ്യും.

വീട്ടിൽനിന്ന്‌ തിരിക്കുമ്പോഴേ വീട്ടുകാര്യവും നാട്ടുകാര്യവും സംസാരിച്ചുതുടങ്ങും, തിരിച്ചെത്തിയാലും അതിനന്തമില്ല. ഇതിനിടയിൽ ഈശ്വരനെ സ്മരിക്കുന്നകാര്യം മാത്രം മറക്കും.

എത്ര ക്ഷേത്രത്തിൽപ്പോയാലും എത്ര വഴിപാടുനടത്തിയാലും എത്ര കാണിക്കയിട്ടാലും സ്വയം സാധനചെയ്താലേ, സ്വന്തംമനസ്സ് ഈശ്വരനിൽ ഉറപ്പിച്ചാലേ, ശരിയായ ഫലമുള്ളൂ. മനസ്സിൽ ഈശ്വരസ്മരണയില്ലാതെ, കാശിയിലോ തിരുപ്പതിയിലോ പോയതുകൊണ്ടുമാത്രം മുക്തികിട്ടില്ല. അവിടെച്ചെന്ന്‌ കുളിച്ചു, ക്ഷേത്രത്തിന് വലത്തിട്ടു എന്നതുകൊണ്ടുമാത്രം ആധ്യാത്മികവും ഭൗതികവുമായ നേട്ടമുണ്ടാകണമെന്നില്ല.

കാശിയിലും തിരുപ്പതിയിലും ചെന്നതുകൊണ്ട്‌ മുക്തികിട്ടുമായിരുന്നെങ്കിൽ അവിടെ ബിസിനസ് ചെയ്യുന്നവർക്കൊക്കെ മുക്തി കിട്ടേണ്ടേ?

തീർഥയാത്രയിലുടനീളം കഴിയുന്നതും ഭഗവാനെ സ്മരിക്കുകയും നാമം ജപിക്കുകയുംചെയ്യണം.

കുറെപ്പേർചേർന്നുള്ള യാത്രയാണെങ്കിൽ എല്ലാവരും ചേർന്ന് ഭഗവാന്റെ നാമസങ്കീർത്തനം ചെയ്തുകൊണ്ട്‌ സഞ്ചരിക്കുകയാണുവേണ്ടത്. തീവണ്ടിയിലോ മറ്റുവാഹനങ്ങളിലോ ആണ് യാത്രയെങ്കിൽ ഒരുമിച്ചിരുന്ന് ആത്മീയഗ്രന്ഥങ്ങൾ പാരായണംചെയ്യുകയോ ഭജനകീർത്തനങ്ങൾ ആലപിക്കുകയോ ചെയ്യാവുന്നതാണ്.

ബസ്‌ സ്റ്റോപ്പിലും റെയിൽവേ സ്റ്റേഷനിലും മറ്റും എത്രസമയം വേണമെങ്കിലും വണ്ടി കാത്തുനിൽക്കാൻ നാം തയ്യാറാണ്. കോടതിത്തിണ്ണയിൽ ദിവസംമുഴുവൻ ചെലവാക്കാൻ നമുക്കുമടിയില്ല. എന്നാൽ, ഒരു പുണ്യസ്ഥലം സന്ദർശിക്കാൻ ചെന്നാൽ അല്ലെങ്കിൽ ക്ഷേത്രത്തിൽപോയാൽ നാം അത്ര ക്ഷമകാട്ടാറില്ല.

തീർഥസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും പോയാൽ ഭക്തിയോടെ, കഴിയുന്നത്ര സമയം ഈശ്വരസ്മരണയിൽ ചെലവഴിക്കണം.

ഈശ്വരനാമം ജപിക്കണം, ധ്യാനിക്കണം. അല്ലെങ്കിൽ ദാനധർമങ്ങൾ, സാധുക്കളെ സേവിക്കുക തുടങ്ങിയ സത്കർമങ്ങൾ ചെയ്യണം.

എങ്കിലേ തീർഥാടനത്തിന്റെ ഫലം ലഭിക്കുകയുള്ളൂ.

ക്ഷേത്രദർശനവും തീർഥാടനവുമെല്ലാം കാര്യസാധ്യംമാത്രം ലക്ഷ്യമാക്കിയാകരുത്. നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുക, ഈശ്വരപ്രേമം ഹൃദയത്തിൽ ഉണർത്തുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.

മനഃശുദ്ധി നേടാൻ കഴിഞ്ഞില്ലെങ്കിൽ മറ്റെല്ലാം വ്യർഥംതന്നെ.


തീർഥാടനത്തിന്റെ ഭാഗമായി നമ്മൾ വളർത്തിയെടുക്കുന്ന നല്ലശീലങ്ങൾ മനസ്സിനെ ഈശ്വരോന്മുഖമായി നിലനിർത്താൻ നമ്മെ സഹായിക്കുന്നു. അതിലൂടെ നമ്മുടെ മനസ്സും ശരീരവും ശുദ്ധമാകുകയും ചെയ്യുന്നു. ഒരുകാര്യം നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

തീർഥയാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയാലുടനെ വീണ്ടും പഴയശീലങ്ങളിലേക്ക്‌ തിരിച്ചുപോകാൻപാടില്ല.

എന്നാൽ, പലരും ഇക്കാര്യത്തിൽ അത്ര ശ്രദ്ധിക്കുന്നില്ല.

അവർ പഴയരീതിയിലേക്കുതന്നെ തിരിച്ചുപോകുന്നു. അങ്ങനെചെയ്യുമ്പോൾ തീർഥാടനത്തിന്റെ അല്ലെങ്കിൽ ക്ഷേത്രദർശനത്തിന്റെ ലക്ഷ്യം പരാജയപ്പെടുകയാണ്‌ ചെയ്യുന്നത്. ഇതുനമ്മൾ പ്രത്യേകം മനസ്സിൽവെക്കേണ്ട ഒരു കാര്യമാണ്. തീർഥയാത്രയിലൂടെ നമ്മളാർജിച്ച സംസ്കാരവും ശക്തിയും മനോനിയന്ത്രണവുമെല്ലാം, നല്ലരീതിയിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള ഒരു ചവിട്ടുപടിയായി നമ്മൾ മാറ്റിയെടുക്കണം. അപ്പോഴാണ്‌ തീർഥാടനവും ക്ഷേത്രദർശനവുമൊക്കെ സഫലമാകുന്നത്. -അമ്മ

-courtesy :mathrubhmi 

vasthu-advt

സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം  

നവംബർ 27 മുതൽ 18 ദിവസം ഓൺലൈനിൽ


തൃശ്ശൂർ : വാസ്‌തുഭാരതിവേദിക് റിസർച്ച്‌ അക്കാദമിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്നുവരുന്ന

സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം നവംബർ 27 മുതൽ 18 ദിവസം ഓൺലൈനിൽ നടക്കുന്നു .

കഴിഞ്ഞ 28 വർഷങ്ങളായി വാസ്‌തു ശാസ്ത്ര രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ

വാസ്തുശാസ്ത്ര ആചാര്യൻ ഡോ .നിശാന്ത് തോപ്പിൽ M.Phil,Ph .D 18 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ പ്രത്യേക പരിശീലന പദ്ധതിക്ക് നേതൃത്വം നേതൃത്വം നൽകും

ജീവിതത്തിൽ വാസ്‌തുശാസ്‌ത്രത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നതോടൊപ്പം വാസ്‌തുശാസ്‌ത്രത്തിൻ്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും വാസ്തുശാസ്ത്രത്തിൽ ഉപയോഗിച്ചുവരുന്ന തച്ചുശാസ്ത്രത്തെക്കുറിച്ചും സമഗ്രപഠനം നടത്താനും സയന്റിഫിക് വാസ്‌തുവിലൂടെ കഴിയുമെന്ന് വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി അധികൃതർ സാക്ഷ്യപ്പെടുത്തുന്നു .

നവംബർ 27 മുതൽ 18 ദിവസങ്ങളിൽ മുടങ്ങാതെ തുടർച്ചയായി ഡോ .നിശാന്ത് തോപ്പിൽ നയിക്കുന്ന സയന്റിഫിക് വാസ്തു ക്ലാസ്സുകൾ ഓൺലൈനിൽ പഠിതാക്കൾക്ക് ലഭിച്ചുകൊണ്ടേയിരിക്കും

സ്വന്തം വീടിൻ്റെ വാസ്‌തു മനസ്സിലാക്കാനും ഈ കോഴ്‌സ് ഉപകരിക്കും . മയമതം ,മാനസാരം,അപരാജിത പ്രജ്ഞ ,മനുഷ്യാലയചന്ദ്രിക .

അഗ്നിപുരാണം ,നാരദപുരാണം തുടങ്ങിയ പുരാണഗ്രന്ഥങ്ങളെ ആധാരമാക്കിയാണ് സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം തുടരുക .

.ഓൺലൈൻ ക്ളാസ്സിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ

വിവരങ്ങൾക്കും താമസിയാതെ ബന്ധപ്പെടുക 9744830888 . 8547969788 .7034207999

whatsapp-image-2024-11-23-at-11.17.38_53ee98ae
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25