ഭക്തിനിറച്ച് പടനിലത്തെ ഭജനസംഘങ്ങൾ

ഭക്തിനിറച്ച് പടനിലത്തെ ഭജനസംഘങ്ങൾ
ഭക്തിനിറച്ച് പടനിലത്തെ ഭജനസംഘങ്ങൾ
Share  
2024 Nov 21, 09:45 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ഓച്ചിറ : പരബ്രഹ്മസന്നിധിയെ ഭക്തിസാന്ദ്രമാക്കി പടനിലത്തെ ഭജനസംഘങ്ങൾ. വൃശ്ചികം പുലർന്നതുമുതൽ ഒട്ടേറെ ഭജനസംഘങ്ങളാണ് പടനിലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരക്കുന്നത്.


ഗഞ്ചിറ, ഉടുക്ക്, കൈമണി തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് പരബ്രഹ്മഗീതങ്ങളും മറ്റു ഭക്തിഗാനങ്ങളും ഇവർ ആലപിക്കുന്നത്. സന്ധ്യയാകുന്നതോടെ ഭജനസംഘങ്ങൾ സജീവമാകും. കൂട്ടമായാണ് ഭജനസംഘങ്ങൾ എത്തുന്നത്. വിവിധ ദേശങ്ങളിൽനിന്നും എത്തുന്നവർ ഒത്തുചേർന്നും ഭജന നടത്തുന്നുണ്ട്. ഇവർക്കൊപ്പം ഭക്തരുംകൂടി ചേരുന്നതോടെ പടനിലം ഭക്തിലഹരിയിലമരും.


വർഷങ്ങളായി ഇങ്ങനെ ഭജന നടത്തിവരുന്നവർ വാട്സാപ്പ്‌ കൂട്ടായ്മയിലൂടെ പരസ്പരം വിവരങ്ങൾ കൈമാറി പടനിലത്ത്‌ ഒത്തുകൂടുകയാണ് പതിവ്. ഭക്തിക്കൊപ്പം ഇവർ തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്താനും ഭജനയിലൂടെ കഴിയുന്നുണ്ട്. ജോലികഴിഞ്ഞ് പടനിലത്ത് ഒത്തുകൂടി ഭജന നടത്തുന്ന ഭക്തരും ഏറെയുണ്ട്.


ഒണ്ടിക്കാവ്, കിഴക്കും പടിഞ്ഞാറും ആൽത്തറകൾ, കിഴക്കേ ആൽത്തറയുടെ തെക്കുഭാഗത്തെ ആൽച്ചുവട്, പടിഞ്ഞാറേ ആൽത്തറയുടെ വടക്കുഭാഗത്തെ ആൽച്ചുവട്, നാഗദൈവങ്ങളുടെ സമീപം, സദ്യാലയത്തിനു മുന്നിലായുള്ള ആൽത്തറയുടെ സമീപം തുടങ്ങിയ ഇടങ്ങളിലെല്ലാം ഭജനസംഘങ്ങളെ കാണാനാകും.


പരബ്രഹ്മ പ്രകീർത്തനങ്ങൾ ആലപിച്ചു പടനിലത്തെ ഭക്തിസാന്ദ്രമാക്കുന്ന ഭജനസംഘങ്ങൾക്ക് കാണിക്കയും സമ്മാനങ്ങളും നൽകിയാണ് ഭക്തർ പടനിലത്തുനിന്ന്‌ ഭവനങ്ങളിലേക്ക് മടങ്ങുന്നത്.

whatsapp-image-2024-11-20-at-23.19.41_e4a84aef_1732125359
samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25