ഗുരുവിന്റെ ജന്മഗൃഹം അനുഭൂതിയുടെ ഉറവിടം : സ്വാമി ചൈതന്യ ജ്ഞാന തപസ്വി
തൃശ്ശൂര്‍ : ഗുരുവിന്റെ ജന്മം കൊണ്ട് പവിത്രമായ ചന്തിരൂർ ആശ്രമം അനുഭൂതിയുടെ ഉറവിടമാണെന്നും, അവിടെ വന്ന് പ്രാർത്ഥിക്കുന്നവർക്കും കർമ്മം ചെയ്യുന്നവർക്കും ഉണ്ടാകുന്ന അനുഭവം നേരിട്ട് മന്നസ്സിലാക്കിയിട്ടുള്ള ഒരാളാണ് താനെന്നും ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി. ഗുരുവിന്റെ പാദസ്പർശമേറ്റ മണ്ണ് പ്രകാശ പൂരിതമാണെന്നും എല്ലാ വിശ്വാസികളും ചന്ദിരൂരിലെത്തി പ്രാർത്ഥനയിലും ജന്മഗൃഹ തീർത്ഥയാത്രയിലും പങ്കെടുത്ത് അനുഭവവും അനുഭൂതിയും നേടിയെടുക്കണമെന്നും സ്വാമി പറഞ്ഞു.
ശാന്തിഗിരി വിശ്വ സാംസ്‌കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാംസ്‌കാരിക സംഗമത്തിന്റ ഭാഗമായി തൃശ്ശൂർ ഏരിയയിൽ കൊടകര, ശാന്തിവനം ചാലക്കുടി എന്നീ യുണീറ്റുകളുടെ സംയുക്ത മീറ്റിംഗിൽ സംസാരിക്കുകകയായിരുന്നു ആശ്രമം പ്രസിഡന്റ് സ്വാമി. തൃശ്ശൂർ ഏരിയ ഹെഡ് സ്വാമി മുക്തചിത്ത ജ്ഞാന തപസ്വിയുടെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ തങ്ങാലൂർ ബ്രാഞ്ച് ആശ്രമം കോർഡിനേഷൻ കമ്മിറ്റി അംഗം സി എൻ ശശീധരൻ സ്വാഗതവും വി എസ്സ് എൻ കെ ഏരിയ കമ്മിറ്റി അംഗം കെ ശശികുമാർ നന്ദിയും രേഖപ്പെടുത്തി.
ആശ്രമം കോര്‍ഡിനേഷന്‍ കമ്മിറ്റി അഡീഷണല്‍ ജനറല് കണ്‍വീനര്‍ ഡോ. കെ ബി ഭദ്രൻ, തൃശ്ശൂർ ഏരിയ സീനിയർ മാനേജർ സി എസ് രാജൻ, പ്രവീൺ കോഴിക്കോട്, ചാലക്കുടി യുണീറ്റ് കൺവീനർ വി സി മുരുകൻ എന്നിവർ സന്നിഹിതരായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group