അമരാവതി മഹാലക്ഷ്മീക്ഷേത്രത്തിൽ മണ്ഡല, മകരവിളക്ക് ഉത്സവം
Share
ചെങ്ങന്നൂർ : തൃച്ചെങ്ങന്നൂർ അമരാവതി മഹാലക്ഷ്മീക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് ഉത്സവത്തിനു തുടക്കമായി. അന്നദാനം, കെട്ടുനിറയ്ക്കാനുള്ള സൗകര്യം എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. അന്നദാനത്തിന്റെ ഉദ്ഘാടനം ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു.
അയ്യപ്പൻ മാന്നാർ അധ്യക്ഷനായി. ക്ഷേത്രം സെക്രട്ടറി അനുകൃഷ്ണൻ, സേവാഭാരതി യൂണിറ്റ് സെക്രട്ടറി ഗിരീഷ് നടരാജൻ, ക്ഷേത്രം ശാന്തി അജു കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group