വൈക്കം : വൈക്കത്തഷ്ടമി ഉത്സവത്തിൽ പ്രൗഢിയേറുന്ന എഴുന്നള്ളിപ്പുകൾ തുടങ്ങി. അഞ്ചാം ഉത്സവദിവസം മുതലാണ് എഴുന്നള്ളിപ്പിന്റെ മാറ്റുകൂട്ടുക. അഞ്ചാംദിവസം രാവിലെ നടന്ന ശ്രീബലിക്ക് അഞ്ച് ആനകൾ അണിനിരന്നു. മുന്തിയ ഇനം ആനച്ചമയങ്ങളും പട്ടുകുടകളുമാണ് ഉപയോഗിച്ചത്. വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് ഏറെ അലങ്കാരങ്ങളോടെ എഴുന്നള്ളിച്ചു. മുണ്ടയ്ക്കൽ ശിവനന്ദൻ ആനയാണ് ഭഗവാന്റെ തിടമ്പേറിയത്. ആദ്യ പ്രദക്ഷിണത്തിന് നാഗസ്വര തകിൽമേളവും രണ്ടാമത്തെ പ്രദക്ഷിണത്തിന് ചെണ്ടമേളവും, മൂന്നാമത്തെ പ്രദക്ഷിണത്തിന് അനുഷ്ഠാന വാദ്യവുമാണ് ഉപയോഗിച്ചത്. താളവാദ്യ കലാകാരന്മാരയ വെച്ചൂർ രാജേഷ്, ഉദയനാപുരം രാജേഷ്, വെച്ചൂർ വൈശാഖ്, വൈക്കം അതുൽ മേനോൻ, വൈക്കം സുമോദ്, ചേർത്തല മനോജ് ശശി, എന്നിവർ മേളമൊരുക്കി. കിഴക്കേ ആനക്കൊട്ടിലിൽ നടന്ന സേവയ്ക്ക് വെച്ചൂർ രാജേഷും സംഘവും കൊട്ടിപ്പാടിസേവ നടത്തി.
വൈക്കത്തഷ്ടമി ആറാം ഉത്സവം
വൈക്കം മഹാദേവക്ഷേത്രത്തിൽ വൈക്കത്തഷ്ടമി ആറാം ഉത്സവം. വേദമന്ത്രാർച്ചന രാവിലെ 7.30, ശ്രീബലി 8.00, സംഗീതക്കച്ചേരി 10.30 മുതൽ ഉച്ചയ്ക്ക് 1.00 വരെ, ഉത്സവബലിദർശനം 1.00, ഭക്തിഗാനമേള 1.00, വീണക്കച്ചേരി 2.00, തിരുവാതിരകളി 3.00 മുതൽ വൈകീട്ട് 4.00 വരെ, രാഗസുധ 5.00, കാഴ്ചശ്രീബലി 5.00, പൂത്താലം വരവ് 6.00, നൃത്തനൃത്യങ്ങൾ 6.00 മുതൽ 7.00 വരെ, ഭരതനാട്യക്കച്ചേരി 7.00, ശാസ്ത്രീയ നൃത്തക്കച്ചേരി 7.40, തേവരാർച്ചന 8.40, ഭരതനാട്യം 10.00, കൂടിപ്പൂജവിളക്ക് രാത്രി 11.00.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group