ശരണകീർത്തനങ്ങളുമായി മണ്ഡലകാലം പിറന്നു

ശരണകീർത്തനങ്ങളുമായി മണ്ഡലകാലം പിറന്നു
ശരണകീർത്തനങ്ങളുമായി മണ്ഡലകാലം പിറന്നു
Share  
2024 Nov 16, 09:53 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

പാലക്കാട്/കുളപ്പുള്ളി : തണുപ്പു നിറയുന്ന പുലരിയിലും സായംസന്ധ്യയിലും ഗ്രാമക്ഷേത്രങ്ങളിലുയരുന്ന ശരണംവിളികൾ, മുദ്ര ധരിച്ച് ‘തത്ത്വമസി’യെന്ന ആശയത്തെ ഉൾക്കൊണ്ട് വ്രതബദ്ധരായി മല ചവിട്ടാനൊരുങ്ങുന്ന വിശ്വാസികൾ. ശനിയാഴ്ച മുതൽ വ്രതശുദ്ധിയുടെ മണ്ഡലകാലം. ക്ഷേത്രങ്ങളിലും അയ്യപ്പക്ഷേത്രങ്ങളിലും മണ്ഡലവിളക്കുകൾക്ക് തുടക്കമാവും. അമ്പലപ്പറമ്പുകളിലുൾപ്പെടെ ശനിയാഴ്ചകളിലും ബുധനാഴ്ചകളിലും അയ്യപ്പൻവിളക്കുകളും തുടങ്ങും. മണ്ഡലപ്പിറവിദിനമായ ശനിയാഴ്ചതന്നെ ഒട്ടേറെ സ്ഥലങ്ങളിൽ വിളക്കുത്സവമുണ്ട്.


മണ്ഡലം ഒന്നുമുതൽ തുടങ്ങുന്ന അയ്യപ്പൻവിളക്ക് ആഘോഷങ്ങൾ പിന്നീട് ഉത്സവങ്ങളിലേക്ക് നീളുന്നു. മകരമാവുന്നതോടെ പൂരങ്ങൾക്കും ഉത്സവങ്ങൾക്കും തുടക്കമാകും. ഇടവപ്പാതിയോടെയാണ് ഉത്സവാഘോഷങ്ങൾ അവസാനിക്കുക.


കാൽവിളക്ക്, അരവിളക്ക്, മുഴുവൻ വിളക്ക് എന്നിങ്ങനെ മൂന്നുതരത്തിലാണ് അയ്യപ്പൻവിളക്കുകൾ നടക്കുക. 25 മുതൽ 40 പേർ വരെ അയ്യപ്പൻവിളക്ക് നടത്തിപ്പിനായി വരുന്നു. വിളക്കുപഞ്ചവാദ്യവും മേളവുമൊക്കെയായി വലിയ രീതിയിൽ ആഘോഷമായി നടത്തുന്ന സ്ഥലങ്ങളുമുണ്ട്. ഒരു മുഴുവൻ വിളക്ക് നടത്തണമെങ്കിൽ ഒന്നരലക്ഷം രൂപവരെ ചെലവ്‌ വരുന്നുണ്ട്. ഇതിനുപുറമേ ആനകളും കൂടിയാകുമ്പോൾ ചെലവ് വർധിക്കും. മൂന്ന് ആനകൾവരെ പങ്കെടുക്കുന്ന അയ്യപ്പൻവിളക്കുകളുണ്ട്. വർഷംതോറും നടത്തിവരുന്ന ദേശവിളക്കുകളും വഴിപാടായി കഴിക്കുന്ന വീട്ടുവിളക്കുകളും അയ്യപ്പക്ഷേത്രങ്ങളിൽ നടക്കുന്ന വിളക്കുകളുമൊക്കെ മികച്ച സംഘങ്ങളെ നേരത്തേ തന്നെ ബുക്ക് ചെയ്തിട്ടുണ്ട്. കേരളത്തിന് പുറത്ത് മുംബൈ, ചെന്നൈ, ഡൽഹി തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലെല്ലാം വിളക്കുനടത്തിപ്പിന് പോകുന്ന സ്ഥിരം സംഘങ്ങളുണ്ട്.


വെളിച്ചപ്പാടുമാർക്കും തിരക്ക്


അയ്യപ്പൻവിളക്കിന്റെ പ്രധാന ആകർഷണമാണ് താളത്തിൽ ചുവടുവെച്ച് വെളിച്ചപ്പാടുമാരുടെ നൃത്തം. കൃത്യമായ പരിശീലനവും ഇതിന് ആവശ്യമാണ്. വിളക്കിന് നാലു വെളിച്ചപ്പാടുമാരാണ് ഉണ്ടാകുക. പിന്നെ വാവരായി ഒരാളും.


ചുരിക, പള്ളിവാൾ, ശൂലവാൾ, കടുത്തല എന്നിങ്ങനെ പല ആകൃതിയിലാണ് വാളുകളുള്ളത്. പാലക്കൊമ്പെഴുന്നള്ളത്ത് മുതൽ വെളിച്ചപ്പാടുകാർക്ക് അധ്വാനമാണ്.


പട്ടുകൊണ്ട് കച്ചകെട്ടി അരമണിയും കെട്ടി കൈയിൽ വാളേന്തി വാദ്യത്തിനൊപ്പം ചുവടുവെച്ചാണ് നീങ്ങുക. ഉറക്കമില്ലാത്ത വൃശ്ചികരാത്രികളാണ് വെളിച്ചപ്പാടുമാർക്ക്. പുതിയ തലമുറയിൽനിന്ന് വെളിച്ചപ്പാടായി മാറുന്നവർ കുറയുകയാണെന്ന് കോതകുറിശ്ശി ഉണ്ണിയെന്ന ശ്രീധരൻ സ്വാമിയുടെ സംഘത്തിലെ വെളിച്ചപ്പാടായ ദീപക് പറഞ്ഞു. ക്ഷേത്രവെളിച്ചപ്പാടുമാർക്ക് പങ്കെടുക്കാൻ പറ്റാത്തതിനാൽ അയ്യപ്പൻവിളക്കിനായി വേറെ വെളിച്ചപ്പാടുമാരാവും.

samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25