ചോമ്പാല അയ്യപ്പ ക്ഷേത്രം മുക്കാളിയിൽ വർഷംതോറും നടത്തി വരുന്ന അന്നദാനം ഈ വർഷം വൃശ്ചികം ഒന്ന് (16.11.2024) മുതൽ 41 ദിവസം തുടർച്ചയായി ഉച്ചക്ക് 12 .30 മണി മുതൽ 2 മണി വരെ നടത്തുന്നതാണെന്ന് പി.കെ പവിത്രൻ പ്രസിഡണ്ട്, പാമ്പള്ളി ബാലകൃഷ്ണൻ സെക്രട്ടറി, പി.പി പ്രദീപൻ ഖജാൻജി , സി.എച്ച് ദേവരാജ് ചെയർമാൻ ഭക്ഷണ കമ്മിറ്റി,രഞ്ജീവ് കുറുപ്പ് ഗുരുസ്വാമി എന്നിവർ അറിയിച്ചു
അന്നദാനം - മഹാദാനം
വദാനങ്ങളിൽ വെച്ച് ഏറ്റവും മഹത്തായത് അന്നദാനമാണ്.
മറ്റു ഏതൊരുദാനവും അന്നദാനത്തോളം മാഹാത്മ്യമേറിയതാവില്ല.
വിശന്നുവലഞ്ഞു വരുന്ന ഒരാള്ക്ക് അന്നം ലഭിക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും അതു കഴിച്ചശേഷമുണ്ടാകുന്ന സംതൃപ്തിയും അന്നദാദാവിന് അനുഗ്രഹമായി പരിണമിക്കുന്നു.
മറ്റൊരു ദാനം കൊണ്ട് കിട്ടുന്നയാള്ക്ക് തൃപ്തി വരണമെന്നില്ല.
ധനം, വസ്ത്രം, സ്വർണ്ണം , ഭൂമി ഇവയിൽ ഏതു കൊടുത്താലും വാങ്ങുന്നയാള്ക്ക് കുറച്ച് കൂടി കൊടുത്താൽ അതും അയാള് വാങ്ങും.
എന്നാൽ അന്നദാനം ലഭിച്ചാൽ , വിശപ്പുമാറി കഴിഞ്ഞാൽ സംതൃപ്തിയോടെ പുഞ്ചിരിച്ചുകൊണ്ട് പറയും മതിയെന്ന്.
അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങുന്നയാളിന് പരിപൂര്ണ്ണ തൃപ്തിയാണ് ഉണ്ടാകുന്നത്.
ഈ ഒരു തൃപ്തി മറ്റൊരു ദാനത്തിലൂടെയും ആര്ജ്ജിക്കാൻ കഴിയില്ല.
അന്നദാനം നടത്തിയാൽ ദാരിദ്ര്യവും കടവും മാറുമെന്നാണ് വിശ്വാസം.
കൂടാതെ കുടുംബത്തിൽ സമ്പത്തും സമൃദ്ധിയും ഐശ്വര്യവുമുണ്ടാകും.
ജീവൻ നിലനിലനിർത്താൻ ഭക്ഷണം അത്യാവശ്യമാണ്.
അന്നദാനം നല്കുന്നതിലൂടെ ഒരാൾക്ക് ജീവൻ നല്കുകയാണ് ചെയ്യുന്നത്.
അതുകൊണ്ടാണ് അന്നദാനം മറ്റു ദാനങ്ങളെക്കാള് മഹത്തരമാണ് എന്നു പറയുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group