ഒരുങ്ങി പമ്പയും സന്നിധാനവും

ഒരുങ്ങി പമ്പയും സന്നിധാനവും
ഒരുങ്ങി പമ്പയും സന്നിധാനവും
Share  
2024 Nov 15, 09:44 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ശബരിമല : മണ്ഡലകാലം തീർഥാടനത്തിനായി പമ്പയും സന്നിധാനവും ഒരുങ്ങി. ശര വേഗത്തിലാണ് അവസാനഘട്ട അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുന്നത്. മരാമത്ത് ജോലികളും മിനുക്ക് പണികളും പെയിന്റിങ്ങും ഏറെക്കുറെ പൂർത്തിയായി. അവസാനഘട്ട ശുചീകരണവും ദ്രുതഗതിയിൽ നടക്കുന്നു. ദർശനത്തിനെത്തുന്നവർക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തിയിരിക്കുന്നത്.


പമ്പയിൽ പുതിയ നടപ്പന്തൽ


പമ്പയിൽ പുതിയ മൂന്ന് സ്ഥിരം നടപ്പന്തലുകൾ പൂർത്തിയായി. ഇതോടെ മൊത്തം ആറ് നടപ്പന്തലുകളായി. കൂടാതെ ഭക്തർക്ക് വിശ്രമിക്കാനായി ഒരു ജർമ്മൻ പന്തലും പമ്പ മണപ്പുറത്ത് ഒരുക്കിയിട്ടുണ്ട്. ഇതിൽ ഏകദേശം 3000 പേർക്ക് ഒരേ സമയം വിശ്രമിക്കാം. പുത്തൻ സാങ്കേതിക വിദ്യയിൽ തയ്യാറാക്കിയ പന്തലിന്റെ ഉള്ളിലേക്ക് ചൂട് വളരെ കുറവാണ് അനുഭവപ്പെടുക. പമ്പയിലെ ശൗചാലങ്ങളുടെയെല്ലാം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് മുതൽ പമ്പ വരെയും, നീലിമല പാതയിലും സ്വാമി അയ്യപ്പൻ റോഡിലും ബയോ ശൗചാലയങ്ങളും യൂറിനൽ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.


നടപ്പന്തലിൽ ചുക്കുവെള്ള കിയോസ്കുകൾ


സന്നിധാനത്ത് നടപ്പന്തലിൽ ഇത്തവണ ചുക്കുവെള്ള വിതരണത്തിനായി ആറ് കിയോസ്‌ക്കുകൾ ഒരുക്കുന്നുണ്ട്. ഒരെണ്ണത്തിൽ രണ്ട് ടാപ്പ് വെച്ച് മൊത്തം 12 ടാപ്പുകൾ ഉണ്ടാകും. കൂടുതൽ കിയോസ്‌ക്കുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. നടപ്പന്തലിലേക്ക് ഇറങ്ങിവരുന്ന പടിയുടെ മുകളിലെ റൂഫുകൾ മാറ്റി പുതിയത് സ്ഥാപിച്ചു. മരക്കൂട്ടം മുതൽ ജ്യോതി നഗർ വരെ 80 പുതിയ സ്റ്റീൽ ബെഞ്ചുകൾ പുതിയതായി സ്ഥാപിച്ചു. പതിനെട്ടാം പടി കയറുന്ന ഭക്തരെ സഹായിക്കാൻ ഇരുവശത്തും നിൽക്കുന്ന പോലീസുകാർക്ക് ഇരിക്കാൻ നീക്കി മാറ്റാവുന്ന ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. ശബരി ഗസ്റ്റ് ഹൗസിന്റെയും സ്റ്റാഫ് ക്വാട്ടേഴ്സിന്റെയും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. സന്നിധാനത്ത് 1005 ശൗചാലയങ്ങളും, 30 യൂറിനൽ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.


samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25