പന്തളം ഒരുങ്ങുന്നു തീർഥാടകരെ വരവേൽക്കാൻ

പന്തളം ഒരുങ്ങുന്നു തീർഥാടകരെ വരവേൽക്കാൻ
പന്തളം ഒരുങ്ങുന്നു തീർഥാടകരെ വരവേൽക്കാൻ
Share  
2024 Nov 14, 08:43 AM
VASTHU
MANNAN

പന്തളം : ശനിയാഴ്ച മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി പന്തളം തീർഥാടകരെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ദേവസ്വം ബോർഡിന്റെയും നഗരസഭയുടേയും ജോലികൾ അവസാനഘട്ടത്തിലേക്കെത്തിയെങ്കിലും പൂർത്തിയാകില്ല. ക്ഷേത്രത്തിന്റെ പുനരുദ്ധാരണം, തിരുവാഭരണദർശനത്തിനുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം ഒരുങ്ങിയിട്ടുണ്ട്. മണികണ്ഠനാൽത്തറയിൽ അയ്യപ്പസേവാസംഘം 344-ാം നമ്പർ ശാഖ നടത്തുന്ന അന്നദാനത്തിനും ചിറപ്പുത്സവത്തിനുമുള്ള ഒരുക്കങ്ങൾ രണ്ടാഴ്ചമുമ്പേ പൂർത്തിയായിക്കഴിഞ്ഞു.


അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നുകിടക്കുന്നതിനാൽ ആറിന് കുറുകെയുള്ള സുരക്ഷാവേലിയുടെ പണി നടത്താനാകില്ല. പകരം കടവിൽത്തന്നെ പ്ലാസ്റ്റിക് കയറും തൂണുകളും ഉപയോഗിച്ച് താത്കാലിക വേലികെട്ടിയിട്ടുണ്ട്. കൈപ്പുഴയിലെ രണ്ട് കുളിക്കടവുകളിലും കയറുപയോഗിച്ച് വേലികെട്ടിയിട്ടുണ്ട്.


ദേവസ്വംബോർഡിന്റെ വലിയപണികളിൽ കടമുറികളുടെ പണിമാത്രമാണ് പൂർത്തിയായിട്ടുള്ളത്. അടൂർ ഡിവൈ.എസ്.പി. ജി.സന്തോഷ്‌കുമാർ ബുധനാഴ്ച സ്ഥലം പരിശോധിച്ച് വാഹനം പാർക്കുചെയ്യുന്നതുൾപ്പെടെയുള്ള ക്രമീകരണങ്ങൾ നടത്തുന്നതിനുവേണ്ട നിർദേശം നൽകി.


നഗരസഭ പണിയുന്ന ശൗചാലയം കെട്ടിക്കഴിഞ്ഞിട്ടേയുള്ളൂ. ഇനി തേപ്പ്, ടാങ്ക് വെയ്ക്കൽ, പ്ലംബിങ്, ടൈൽസിന്റെ പണി എന്നിവ നടക്കാനുണ്ട്. മണികണ്ഠനാൽത്തറയിലും വലിയപാലത്തിന് സമീപവുമുള്ള ഉയരവിളക്കുകൾ പ്രകാശിപ്പിച്ചിട്ടുണ്ട്. എന്നാൽ പന്തളം കവല ഇപ്പോഴും ഇരുട്ടിലാണ്.


കുളനടയിൽ ഒരുക്കങ്ങൾ മന്ദഗതിയിൽ


മുൻ വർഷങ്ങളെ അപേക്ഷിച്ച് കുളനട പഞ്ചായത്തിൽ ഇത്തവണ മുന്നൊരുക്കങ്ങൾ മന്ദഗതിയിലാണ് നടക്കുന്നത്. കുളിക്കടവുകൾ വൃത്തിയാക്കൽ, റോഡുകളുടെ പുനരുദ്ധാരണം, കാടുവെട്ടിവൃത്തിയാക്കൽ തുടങ്ങി മണ്ഡലകാലാരംഭത്തിനുമുമ്പ് ചെയ്തുതീർക്കേണ്ട ജോലികൾ ഇനിയും ആരംഭിച്ചിട്ടുപോലുമില്ല. കൈപ്പുഴ ക്ഷേത്രക്കടവും വലിയപാലത്തിന് സമീപമുള്ള പന്തപ്ലാവിൽ കടവുമുൾപ്പെടെ ചെളിനിറഞ്ഞു കിടക്കുകയാണ്. വലിയപാലത്തിന് സമീപത്തുനിന്നും കൈപ്പുഴ ക്ഷേത്രം, കൈപ്പുഴ കൊട്ടാരം, ഗുരുനാഥൻമുകടി എന്നിവിടങ്ങളിലേക്കുള്ളതും തിരുവാഭരണഘോഷയാത്ര കടന്നുപോകുന്നതുമായ പാത നന്നാക്കേണ്ടതുണ്ട്.

samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2