ക്ഷമിച്ച് മുന്നേറുക
: അമൃതാനന്ദമയി
മക്കളേ, ജീവിതത്തിൽ തെറ്റുചെയ്യാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. തെറ്റുചെയ്തത് നമ്മളാണെങ്കിൽ നമ്മോട് ക്ഷമിക്കുക എന്നത് നമുക്ക് ഒട്ടും പ്രയാസമുള്ള കാര്യമല്ല.
എന്നാൽ തെറ്റുചെയ്തത് മറ്റുള്ളവരാണെങ്കിൽ അവരോട് ക്ഷമിക്കുക നമുക്ക് വളരെ പ്രയാസമാണ്. മറ്റുള്ളവർ നമ്മോട് തെറ്റുചെയ്താൽ ആ നിമിഷംതന്നെ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് നമ്മൾ അവരുടെ നേരേ പൊട്ടിത്തെറിച്ചെന്നു
വരും. ഉള്ളിൽ പകയും വിദ്വേഷവും സൂക്ഷിക്കും.
നമ്മളിൽ ചിലർ ഇത്തരം അധമവികാരങ്ങൾ വർഷങ്ങളോളം കൂടെ കൊണ്ടുനടക്കും. ഇത്തരം വികാരങ്ങൾ മറ്റാരെക്കാളും കൂടുതൽ നമുക്കുതന്നെയാണ് ഹാനികരമെന്നത് നമ്മൾ തിരിച്ചറിയാറില്ല.
ക്ഷമിക്കലാണ് ഗമിക്കൽ. ക്ഷമിക്കുക എന്നുപറഞ്ഞാൽ നമ്മളെ പിന്നോട്ടുവലിക്കുന്ന പക, വിദ്വേഷം മുതലായ ദുർവികാരങ്ങളെ വെടിഞ്ഞ് തെളിഞ്ഞ മനസ്സോടെ മുന്നോട്ടുഗമിക്കലാണ്.
കഴിഞ്ഞകാലത്തെ കയ്‌പ്പേ റിയ അനുഭവങ്ങൾ മറന്നാലേ അവ മനസ്സിലേൽപ്പിച്ച മുറിവുകൾ പൊറുക്കുകയുള്ളൂ.
മറക്കലാണ് പൊറുക്കൽ. ക്ഷമയിൽനിന്ന് നമുക്കു മുന്നോട്ടുപോകാനുള്ള ശക്തി ലഭിക്കും. പക്വതയുള്ളവനുമാത്രമേ അന്യരുടെ കുറ്റങ്ങളും കുറവുകളും ക്ഷമിക്കാൻ കഴിയൂ.
ഒരു വ്യക്തിയുടെ ഉറ്റസുഹൃത്ത് ഒരുദിവസം അവനെ വഞ്ചിച്ചു.
തന്റെ ആത്മസുഹൃത്തിന്റെ വഞ്ചന അയാൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. താൻ ഇനി ഒരിക്കലും ആ സുഹൃത്തിനോട് സംസാരിക്കില്ലെന്ന് അയാൾ ശപഥംചെയ്തു. വർഷങ്ങൾ കടന്നുപോയി.
അയാൾ മരണക്കിടക്കയിൽ കിടന്നുകൊണ്ട് തന്റെ പഴയ സുഹൃത്തിനെ ഓർത്തു. മരിക്കുന്നതിനുമുൻപ് ആ സുഹൃത്തിനോടുള്ള വിദ്വേഷം കളഞ്ഞ് സൗഹൃദം പുനഃസ്ഥാപിക്കാൻ അയാൾ ആഗ്രഹിച്ചു.
വിവരമറിഞ്ഞ് സുഹൃത്ത് അയാളെ കാണാനെത്തി.
സുഹൃത്തിനെ ആലിംഗനംചെയ്തുകൊണ്ട് അയാൾ പറഞ്ഞു:
‘‘ഞാൻ മരിക്കാൻ ഇനി ഏതാനും ദിവസങ്ങളേയുള്ളൂവെന്നാണ് ഡോക്ടർമാർ പറയുന്നത്. നിന്നോടുള്ള പക മനസ്സിൽവെച്ചുകൊണ്ട് മരണത്തെ നേരിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
നീ ചെയ്ത തെറ്റ് ഇതാ ഞാൻ ക്ഷമിച്ചിരിക്കുന്നു.
ഇനി നമുക്ക് പഴയതുപോലെ സുഹൃത്തുക്കളാകാം.’’
ഇതുകേട്ട് സുഹൃത്തിന്റെ കണ്ണുകൾ നിറഞ്ഞു.
ഇത്രയും നാൾ തന്റെ ഹൃദയത്തിലുണ്ടായിരുന്ന വലിയൊരു ഭാരം ഇറക്കിവെച്ചതായി അയാൾക്ക് അനുഭവപ്പെട്ടു.
അയാൾ യാത്രപറഞ്ഞ് പോകുന്നതിനുമുൻപ് മരണക്കിടക്കയിൽ കിടന്നിരുന്ന കൂട്ടുകാരൻ പറഞ്ഞു:
‘‘ഞാൻ നിന്നോട് ക്ഷമിച്ചു എന്നതുസത്യം തന്നെ. എന്നാൽ, അതു ഞാൻ മരിക്കുകയാണെങ്കിൽമാത്രം. ഭാഗ്യവശാൽ ഞാൻ സുഖം പ്രാപിക്കുകയാണെങ്കിൽ, ഞാൻ എന്റെ വാക്കുകൾ തിരിച്ചെടുക്കും!’’
ഇത് ക്ഷമിക്കലേ അല്ല. ‘നീ ചെയ്ത തെറ്റുകൾ ഞാൻ പൊറുക്കാം. പക്ഷേ, മറക്കാനാവില്ല’ എന്ന് ചിലർ പറയാറുണ്ട്.
അതും ശരിയായ ക്ഷമിക്കലല്ല. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, ഒരു നിബന്ധനയുമില്ലാതെ, മറ്റുള്ളവരോടു ക്ഷമിക്കുമ്പോൾമാത്രമേ യഥാർഥത്തിൽ അതിന്റെ ഭാരം നമ്മളിൽനിന്ന് ഒഴിഞ്ഞുപോവുകയുള്ളൂ. ക്ഷമ നിസ്വാർഥമായ സ്നേഹമാണ്, ഈശ്വരസ്വരൂപംതന്നെയാണ്.
ക്ഷമയുടെ ശക്തി അതുല്യമാണ്.
നമ്മോട് തെറ്റുചെയ്തവരോട് ക്ഷമിക്കാൻ കഴിയുക എന്നത് നമ്മുടെ ജീവിതത്തെ ശരിയായ ദിശയിൽ മുന്നോട്ട് കൊണ്ടുപോകുന്ന ഏറ്റവും സുന്ദരമായ കാര്യമാണ്.
ക്ഷമിക്കാനുള്ള ശക്തി ഓരോരുത്തരും ആർജിക്കുകതന്നെ വേണം.( കടപ്പാട് : മാതൃതുഭുമി )
അമ്മ
കളരി പാരമ്പര്യത്തിൻ്റെയും സിദ്ധവൈദ്യത്തിൻ്റെയും മർമ്മശാസ്ത്രത്തിൻ്റെയും സമന്വയം
കൃഷ്ണനീലി ഹെർബ്ബൽ ഹെയർ കെയർ ഓയിൽ
താരൻ ,മുടികൊഴിച്ചൽ ,അകാലനര .ഉറക്കമില്ലായ്‌മ .തലവേദന എന്നിവയ്ക്ക് ശാശ്വതപരിഹാരം .
മുടിവേരുകളിൽ ആഴ്ന്നിറങ്ങി മുടിയ്ക്ക് സംരക്ഷണവും ശിരസ്സിന് ഉന്മേഷവും പ്രദാനം ചെയ്യുന്നു .....
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക +91 77365 69249
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group