കെ.ആര്‍.നാരായണന്‍ സ്മൃതിയില്‍ ശാന്തിഗിരി ; പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി.ആനന്ദബോസ് ഇന്ന് പ്രതിമ അനാച്ഛാദനം ചെയ്യും

കെ.ആര്‍.നാരായണന്‍ സ്മൃതിയില്‍ ശാന്തിഗിരി ;  പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി.ആനന്ദബോസ് ഇന്ന്  പ്രതിമ അനാച്ഛാദനം ചെയ്യും
കെ.ആര്‍.നാരായണന്‍ സ്മൃതിയില്‍ ശാന്തിഗിരി ; പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി.ആനന്ദബോസ് ഇന്ന് പ്രതിമ അനാച്ഛാദനം ചെയ്യും
Share  
2024 Nov 08, 10:12 AM
VASTHU
MANNAN

കെ.ആര്‍.നാരായണന്‍

സ്മൃതിയില്‍ ശാന്തിഗിരി


പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍

ഡോ.സി.വി.ആനന്ദബോസ്

ഇന്ന് പ്രതിമ അനാച്ഛാദനം ചെയ്യും

പോത്തന്‍കോട് : മുന്‍രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ ഓര്‍മ്മദിനത്തില്‍ സ്മൃതിപഥമൊരുക്കി ശാന്തിഗിരി ആശ്രമം. ആശ്രമത്തിന്റെ ഹാപ്പിനസ് ഗാര്‍ഡനില്‍ അദ്ധേഹത്തിന്റെ അര്‍ദ്ധകായപ്രതിമ സ്ഥാപിച്ചാണ് കെ.ആര്‍.നാരായണന്‍ സ്മൃതി ഒരുങ്ങുന്നത്.  


പ്രതിമയുടെ അനാച്ഛാദനവും അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും നവംബര്‍ 9 ശനിയാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് പശ്ചിമ

ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് നിര്‍വഹിക്കും. 

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍

സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവര്‍ ചടങ്ങില്‍ മഹനീയ സാന്നിദ്ധ്യമാകും. 


ഇന്‍കംടാക്സ് അഡീഷണല്‍ കമ്മീഷണര്‍ ജ്യോതിഷ് മോഹന്‍ ഐ.ആര്‍.

എസ്, മാണിക്കല്‍ ഗ്രാമപഞ്ചാ‍യത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, ശാന്തിഗിരി ആശ്രമം ഉപദേശക സമിതി കമ്മ്യൂണിക്കേഷന്‍സ് വിഭാഗം അഡ്വൈസര്‍ സബീര്‍ തിരുമല, ഡോ.കെ.ആര്‍.നാരായണന്‍ ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി.രാജേന്ദ്രന്‍, മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് ‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ റാണി മോഹന്‍ദാസ്, കൊച്ചി മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആര്‍.സഹീറത്ത് ബീവി, ബിജെപി ജില്ലാ ട്രഷറര്‍ എം.ബാലമുരളി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. 


ശാന്തിഗിരി ആശ്രമവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു കെ.ആര്‍. നാരായണന്‍. 1998 കാലഘട്ടത്തില്‍ അദ്ധേഹത്തിന്റെ സഹോദരി കെ.ആര്‍. ഗൌരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരുവിനെ കാണാന്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെത്തി. പിന്നീടാണ് കെ.ആര്‍.നാരായണന്‍ ആശ്രമത്തില്‍ എത്തുന്നതും ഗുരുവിനെ കാണുന്നതും. രാഷ്ട്രപതിയായിരിക്കെ ന്യൂഡല്‍ഹിയിലെ സാകേത് ബ്രാഞ്ചാശ്രമത്തില്‍ പലതവണ സന്ദര്‍ശച്ചിരുന്നു. ഗുരുദര്‍ശനങ്ങളില്‍ ആകൃഷ്ടനായ അദ്ധേഹം പില്‍ക്കാലത്ത് തന്റെ കോട്ടയം ഉഴവൂരിലെ കുടുംബവീട് ഗുരുവിന് സമര്‍പ്പിക്കുകയുണ്ടായി. ആയൂര്‍വേദ-സിദ്ധ ചികിത്സാശാസ്ത്രങ്ങളോട് വളരെയധികം താല്‍പ്പര്യമുണ്ടായിരുന്ന അദ്ധേഹത്തിന്റെ ആഗ്രഹപ്രകാരം 2005 ഫെബ്രുവരി 15 ന് ഉഴവൂരില്‍ ശാന്തിഗിരി ആയൂര്‍വേദ& സിദ്ധ ഗവേഷണ കേന്ദ്രം സ്ഥാപിതമായി. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍ സിംഗാണ് കേന്ദ്രം നാടിന് സമര്‍പ്പിച്ചത്.

 

ഫോട്ടോ : മുന്‍രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ ആഗ്രഹപ്രകാരം ഉഴവൂരിലെ കുടുംബവീട് നിന്നിരുന്ന സ്ഥലത്ത് ശാന്തിഗിരിയുടെ ആയൂര്‍വേദ സിദ്ധ ഗവേഷണകേന്ദ്രം സ്ഥാപിതമായപ്പോള്‍. 2005 ഫെബ്രുവരി 15 ന് അന്നത്തെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് കേന്ദ്രം നാടിന് സമര്‍പ്പിക്കുന്നു. (ഫയല്‍ ചിത്രം)


440218093_839402561541314_9035399118653168806_n
samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2