ചേർത്തല : കണ്ടമംഗലം രാജരാജേശ്വരി മഹാക്ഷേത്രത്തിൽ സൗഭാഗ്യലക്ഷ്മീയാഗത്തിന്റെ ദർശനം തേടിയെത്തുന്ന ഭക്തജനങ്ങൾക്ക് ആശ്വാസമായി അന്നദാനം. ഭക്തജനസഹകരണത്തിൽ നാലുനേരമാണ് അന്നദാനം നൽകുന്നത്. രാവിലെയും ഉച്ചയ്ക്കും വൈകീട്ടും രാത്രിയിലും അന്നദാനമുണ്ട്. ഓരോ ദിനത്തിലും ആയിരങ്ങളാണ് പങ്കാളികളാകുന്നത്. അന്നദാന ക്രമീകരണത്തിനു മാത്രമായി 500-ഓളം വൊളന്റിയർമാരാണ് പ്രവർത്തിക്കുന്നത്.
യാഗത്തിന്റെ നാലാംദിനമായ വ്യാഴാഴ്ച ഹൊസനഗര തന്ത്രവിദ്യാപീഠം ആചാര്യൻ ചിന്മയ അഡിഗയുടെ കാർമികത്വത്തിൽ ധാരണാസരസ്വതീയാഗവും രാത്രി കാഞ്ചീപുരം തന്ത്രവിദ്യാപീഠം ആചാര്യൻ ശ്രീനിവാസ ശർമാജിയുടെ കാർമികത്വത്തിൽ മഹാകാളീയാഗവും നടന്നു. നമ്പീശൻ കുറുപ്പന്തറയായിരുന്നു യാഗയജമാനൻ. രാവിലെ വി.എൻ. ബാബു ദീപംതെളിച്ചു.
വൈകീട്ടു നടന്ന യാഗസന്ദേശസമ്മേളനത്തിൽ തുറവൂർ ദേവരാജ് യാഗസന്ദേശം നൽകി. അനിൽകുമാർ അഞ്ചംതറ അധ്യക്ഷനായി.
രാധാകൃഷ്ണൻ തേറാത്ത്, തിലകൻ കൈലാസം, പി.എ. ബിനു, കെ.പി. ആഘോഷ്‌കുമാർ, ബിജി സലിം, സുധീഷ്, പ്രത്യുഷ്‌കുമാർ, പ്രസാദ് പൂജകണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.
അഞ്ചാംദിനമായ വെള്ളിയാഴ്ച സമഗ്ര ഐശ്വര്യലക്ഷ്യവുമായി ലളിതാമഹായാഗം നടക്കും. ഗുരുപദം തന്ത്രി കാരുമാത്ര വിജയന്റെയും ക്ഷേത്രംതന്ത്രി ജിതിൻ ഗോപാലിന്റെയും കാർമികത്വത്തിലാണ് യാഗം. 10-ന് ബാലാത്രിപുരസുന്ദരീയാഗവും മൂന്നിന് രാജമാതംഗീയാഗവും രാത്രി 7.30-ന് മഹാവാരാഫിയാഗവും നടക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group