കാൻസർ ശസ്ത്രക്രിയ സമയത്ത് കരുത്തായത് പൂജിച്ച് വാങ്ങിയ രുദ്രാക്ഷമാല : ന്യൂയോർക്കിലെ ഡോക്ടർ പോലും അത് സമ്മതിച്ചു ; മനീഷ കൊയ്‌രാള

കാൻസർ ശസ്ത്രക്രിയ സമയത്ത് കരുത്തായത് പൂജിച്ച് വാങ്ങിയ രുദ്രാക്ഷമാല : ന്യൂയോർക്കിലെ ഡോക്ടർ പോലും അത് സമ്മതിച്ചു ; മനീഷ കൊയ്‌രാള
കാൻസർ ശസ്ത്രക്രിയ സമയത്ത് കരുത്തായത് പൂജിച്ച് വാങ്ങിയ രുദ്രാക്ഷമാല : ന്യൂയോർക്കിലെ ഡോക്ടർ പോലും അത് സമ്മതിച്ചു ; മനീഷ കൊയ്‌രാള
Share  
2024 Nov 07, 12:18 AM
VASTHU
MANNAN
laureal
AYUR MANTRA
LAUREAL

ഒവേറിയൻ കാൻസർ പിടിപ്പെട്ട സമയത്തെ ഓർമ്മകളും രോഗത്തെ അതിജീവിച്ച വിവരങ്ങളും ആരാധകരുമായി പങ്കുവച്ച് നടി മനീഷ കൊയ്‌രാള.

2012-ൽ നേപ്പാളിൽ വച്ചാണ് രോ​ഗം സ്ഥിരീകരിക്കുന്നത്. എല്ലാവരേയുംപോലെ വളരെയധികം ഭയം തോന്നി. ജസ്ലോക് ആശുപത്രിയിലാണ് പോയത്. ഡോക്ടർമാർ വന്ന്, അവരോട് സംസാരിച്ചപ്പോഴും താൻ മരിക്കാൻ പോവുകയാണെന്ന തോന്നലാണുണ്ടായത്. തന്റെ അണ്ഡാശയ അർബുദത്തിന്റെ അവസാന ഘട്ടമാണ് അതെന്ന് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല

പ്രതീക്ഷകളറ്റ, ഭയപ്പെടുത്തുന്ന നാളുകളിലൂടെയായിരുന്നു പിന്നീട് കടന്നുപോയത്. അക്കാലമെല്ലാം തന്റെ കുടുംബം നൽകിയ പിന്തുണയാണ് കരുത്തായതെന്നും മനീഷ് പറയുന്നുണ്ട്. എനിക്കെന്റെ തെറ്റുകൾ തിരുത്തണമായിരുന്നു. അതിനായി രണ്ടാമതും ഒരവസരത്തിനായി ആശിച്ചു. എന്റെ ജോലികൾ കൂടുതൽ ഉത്തരവാദിത്വത്തോടെ ചെയ്ത് തീർക്കണമെന്ന് തോന്നി.


ന്യൂയോർക്കിൽ പോയി ചികിത്സ തേടാൻ പ്രേരിപ്പിച്ചതും കുടുംബമാണ്. ന്യൂയോർക്കിൽ പോയി ചികിത്സിച്ച് ഭേദമാക്കിയ ചില പ്രശസ്തരെ അന്നറിയാമായിരുന്നു. തുടർന്നാണ് അഞ്ചാറുമാസക്കാലം ന്യൂയോർക്കിൽ നിന്ന് ചികിത്സിക്കാൻ തീരുമാനിച്ചതെന്നും മനീഷ പറഞ്ഞു.5 മാസം ചികിത്സകളുടെ ഭാഗമായി അവിടെ തങ്ങി. നേപ്പാളിൽ നിന്നും പൂജചെയ്ത് അമ്മ കൊടുത്തുവിട്ട രുദ്രാക്ഷമാല സർജറിയുടെ ദിവസത്തിൽ ഞാൻ ഡോക്ടർക്ക് നൽകി. 11 മണിക്കൂർ നീണ്ട ഒപ്പറേഷൻ വിജയകരമായപ്പോൾ ‘ ഈ മാല അത്ഭുതങ്ങൾ ചെയ്തു’വെന്നായിരുന്നു ഡോക്ടർ പറഞ്ഞതെന്നും മനീഷ വ്യക്തമാക്കി.



കീമോതെറാപ്പി കാലത്തെല്ലാം തനിക്ക് പ്രതീക്ഷ പാടേ നഷ്ടപ്പെട്ട് തകർന്നടിയുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. കാൻസറിനെ അതിജീവിച്ചതാണ് കരിയറിൽ വീണ്ടും ശ്രദ്ധകേന്ദ്രീകരിക്കാൻ സഹായകമായതെന്നും മനീഷ പറയുന്നുണ്ട്.അര്‍ബുദത്തെ ജയിച്ച മനീഷ ഈ രോഗത്തെ ഒരു ശാപമായല്ലാതെ, മറിച്ച് തന്റെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കുന്നതിന് നിമിത്തമായ ‘സമ്മാനം’ എന്നാണ് മുമ്പ് പറഞ്ഞിട്ടുള്ളത്.

 


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
AYUR MANTRA
LAUREAL