ശാന്തിഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ സാംസ്കാരിക ചൈതന്യത്തിന്റെ ഹൃദയധ്വനി- -മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി

ശാന്തിഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ സാംസ്കാരിക ചൈതന്യത്തിന്റെ ഹൃദയധ്വനി- -മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി
ശാന്തിഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ സാംസ്കാരിക ചൈതന്യത്തിന്റെ ഹൃദയധ്വനി- -മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി
Share  
2024 Nov 05, 11:57 PM
VASTHU
MANNAN
laureal
AYUR MANTRA
LAUREAL

ശാന്തിഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ സാംസ്കാരിക ചൈതന്യത്തിന്റെ ഹൃദയധ്വനി- -മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി 


പോത്തൻകോട് : ജനങ്ങളുടെ മനസ്സിനെ ബോധവത്കരിക്കുന്ന സന്ദേശങ്ങളിലൂടെ സാംസ്കാരിക ചൈതന്യത്തിന്റെ ഹൃദയധ്വനിയായി ശാന്തിഗിരി ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാറുന്നുവെന്ന് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍.

ആശ്രമത്തിന്റെ വിവിധ സാംസ്കാരിക സംഘടനകളുടെ വാര്‍ഷികദിനത്തോടനുബന്ധിച്ച് ആശ്രമം സഹകരണമന്ദിരത്തില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മാനവസമൂഹത്തെയും ജീവിതത്തെയും ധന്യമാക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം കടന്നെത്തുന്ന ഓരോരുത്തരിലും അനിര്‍വചനീയമായ അനുഭൂതിപ്രദാനം ചെയ്യുന്ന മാനവരക്ഷാകേന്ദ്രമാണ് ശാന്തിഗിരി. സംസ്ഥാനം നേരിട്ട പ്രളയക്കെടുതി പോലുളള ദുരന്തമുഖങ്ങളില്‍‍ ആശ്വാസവാക്കുകള്‍ മാത്രമല്ല, സേവനനിരതരായ യുവാക്കളെ നല്‍കി കൂടെയുണ്ട് എന്ന് ഉപദേശത്തിലും വാക്കിലും കര്‍മ്മത്തിലും തെളിയിച്ചിട്ടുളള അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 


ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനനി കൃപ ജ്ഞാനതപസ്വിനി, സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വി, സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വി, ജനനി പ്രാര്‍ത്ഥന ജ്ഞാനതപസ്വിനി, ഡോ.റ്റി.എസ്.സോമനാഥന്‍, ബ്രഹ്മചാരി ശാന്തിപ്രിയന്‍.പി.ആര്‍ , ബ്രഹ്മചാരി സത്പ്രഭ എം പി, ബ്രഹ്മചാരി ഗുരുപ്രിയന്‍.ജി, ഡോ.ജയശ്രീ എന്‍, എം.പി. പ്രമോദ്, ബി.ഷാജി എന്നിവര്‍ സംസാരിച്ചു. 


ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിൻ്റെ നിർദേശാനുസരണം 1983 നവംബർ 5 നാണ് ആശ്രമത്തിൽ വിവിധ സാംസ്കാരിക സംഘടനവിഭാഗങ്ങൾ രൂപം കൊളളുന്നത്.

അന്ന് മുതൽ ഓരോ വർഷവും ഈ ദിനം ശാന്തിഗിരിയുടെ സാംസ്കാരികദിനമായി ആചരിക്കുന്നു. ഇന്ന് വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം , മാതൃമണ്ഡലം, ശാന്തിമഹിമ, ഗുരുമഹിമ, ഗൃഹസ്ഥാശ്രമസംഘം, വിശ്വസംസ്കൃതി കലാരംഗം തുടങ്ങി വിവിധ സാംസ്കാരിക വിഭാഗങ്ങള്‍ ആശ്രമത്തിന്റെ ഭാഗമായി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 


രാവിലെ ആറുമണിയുടെ ആരാധനയ്ക്ക് ശേഷം ധ്വജാരോഹണത്തോടെ ഇക്കൊല്ലത്തെ ചടങ്ങുകള്‍ക്ക് തുടക്കമായി. പ്രാര്‍ത്ഥനയില്‍ സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണിമാരും ഗുരുഭക്തരും പങ്കെടുത്തു. ഉച്ചയ്ക്ക് ഗുരുദര്‍ശനവും സമർപ്പണങ്ങളും നടന്നു. 



ഫോട്ടോ : ശാന്തിഗിരി ആശ്രമത്തില്‍ നടന്ന സാംസ്കാരികദിനാഘോഷം മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാന തപസ്വി, സ്വാമി ജനതീര്‍ത്ഥന്‍, സ്വാമി ജനസമ്മതന്‍, ഡോ.റ്റി. എസ്. സോമനാഥന്‍, ജനനി കൃപ, ജനനി പ്രാര്‍ത്ഥന, ഡോ.ജയശ്രീ.എന്‍, പ്രമോദ് എം.പി, ബി.ഷാജി, ബ്രഹ്മചാരിമാരായ ഗുരുപ്രിയന്‍.ജി, ശാന്തിപ്രിയന്‍.പി.ആര്‍ എന്നിവര്‍ സമീപം

ad2_mannan_new_14_21-(2)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
AYUR MANTRA
LAUREAL