കൊച്ചി : ഞായറാഴ്ച കുർബാന മധ്യേ വായിക്കണമെന്ന് നിർദേശിച്ച് മാർ ബോസ്കോ പുത്തൂർ പുറത്തിറക്കിയ സർക്കുലർ എറണാകുളം അതിരൂപതയിലെ ഒട്ടുമിക്ക പള്ളികളിലും വായിച്ചില്ല. 200-ലധികം പള്ളികളിൽ കുർബാനക്ക് ശേഷം സർക്കുലർ കത്തിച്ചതായി അതിരൂപത അൽമായ മുന്നേറ്റം അറിയിച്ചു. അതിരൂപതയിൽ 328 പള്ളികളിൽ 10 പള്ളികളിൽ മാത്രമാണ് സർക്കുലർ വായിച്ചത്. ഞായറാഴ്ച കുർബാന അർപ്പിക്കപ്പെടുന്ന കോൺവെന്റുകളും സ്ഥാപനങ്ങളിലും സർക്കുലർ വായിച്ചില്ല.
കാക്കനാട് വഴക്കാല സെയ്ന്റ് ജോസഫ് പള്ളിയിൽ സർക്കുലർ കത്തിച്ച് ആ ചാരത്തിൽ വെള്ളമൊഴിച്ച ശേഷം കാനയിൽ ഒഴിച്ച് പ്രതിഷേധിച്ചു. വിശ്വാസികൾക്ക് സ്വന്തം ദേവാലയങ്ങളിൽപോലും സ്വാതന്ത്ര്യത്തോടെ ജനാധിപത്യപരമായ രീതിയിൽ സംവദിക്കാനും യോഗം ചേരാനും വിമർശിക്കാനുമുള്ള മൗലിക അവകാശങ്ങളെപ്പോലും നിയന്ത്രിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് അൽമായ മുന്നേറ്റം ആരോപിച്ചു. പൊതുതീരുമാനങ്ങൾക്ക് മേൽ മെത്രാൻ അധികാരം പ്രയോഗിച്ച് വീറ്റോ ചെയ്യുമെന്ന താക്കീതിനെതിരേയും പ്രതിഷേധിച്ചു. മാർ ബോസ്കോ പുത്തൂരോ കൂരിയയോ പുറത്തിറക്കുന്ന ഒരു സർക്കുലറും നിർദേശവും എറണാകുളം അതിരൂപതയിലെ ഒരു പള്ളിയിലും അനുസരിക്കില്ലെന്ന് പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളും പ്രതിരോധവും തുടരുമെന്നും തിരുപ്പട്ടം ലഭിക്കുന്ന വൈദികരെ സ്വന്തം ഇടവകകളിൽ ജനാഭിമുഖ കുർബാന അല്ലാതെ പുത്തൻകുർബാന അർപ്പിക്കാൻ അനുവദിക്കില്ലെന്നും മുന്നേറ്റം പ്രഖ്യാപിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group