പതിനായിരങ്ങൾ സാക്ഷി; കണ്ടമംഗലത്ത് സൗഭാഗ്യലക്ഷ്മീയാഗത്തിനു തിരിതെളിഞ്ഞു

പതിനായിരങ്ങൾ സാക്ഷി; കണ്ടമംഗലത്ത് സൗഭാഗ്യലക്ഷ്മീയാഗത്തിനു തിരിതെളിഞ്ഞു
പതിനായിരങ്ങൾ സാക്ഷി; കണ്ടമംഗലത്ത് സൗഭാഗ്യലക്ഷ്മീയാഗത്തിനു തിരിതെളിഞ്ഞു
Share  
2024 Nov 04, 07:52 AM
VASTHU
MANNAN
laureal
AYUR MANTRA
LAUREAL

ചേർത്തല : പതിനായിരക്കണക്കിനു ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ കണ്ടമംഗലം ക്ഷേത്രത്തിൽ ശ്രീസൂക്തപൂർവക സൗഭാഗ്യലക്ഷ്മീയാഗത്തിനു തിരിതെളിഞ്ഞു. വിമൽവിജയ് മുഖ്യസംയോജകനാകുന്ന യാഗം കേരളത്തിൽ ആദ്യമായാണു നടക്കുന്നത്. ക്ഷേത്രാങ്കണത്തിൽ നടന്ന സത്രസമാരംഭസഭയിൽ കർണാടകമന്ത്രി പരമേശ്വര, സംസ്ഥാന മന്ത്രി പി. പ്രസാദ്, തമിഴ്നാട് മുൻ മന്ത്രി ഉദുമലൈ രാധാകൃഷ്ണൻ എം.എൽ.എ., ദലീമ എം.എൽ.എ., കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യതന്ത്രി രാമചന്ദ്ര അഡിഗ എന്നിവർ ചേർന്ന് ദീപംതെളിച്ചു. ചെയർമാൻ അനിൽ അഞ്ചന്തറ അധ്യക്ഷനായി.


രാധാകൃഷ്ണൻ തേറാത്ത്, ജയിംസ് ചിങ്കുതറ, എസ്. ശരത്, പി.കെ. ബിനോയ്, സജിമോൾ ഫ്രാൻസിസ്, സതി അനിൽകുമാർ, ടി.കെ. സത്യാനന്ദൻ, എൽ. രാമദാസ്, തിലകൻ കൈലാസം, പി.എ. ബിനു, കെ.പി. ആഘോഷ്‌കുമാർ, പ്രിയ സോണി, ലളിത രാമനാഥൻ, ആർ. പൊന്നപ്പൻ തുടങ്ങിയവർ സംസാരിച്ചു. നേരത്തേ കാടാമ്പുഴ ക്ഷേത്രത്തിൽനിന്നെത്തിച്ച വിഗ്രഹവും ചെമ്പഴന്തിയിൽനിന്നെത്തിച്ച ദീപവും ക്ഷേത്രകരകളിൽ പ്രദക്ഷിണത്തിനുശേഷം ശക്തവിനായക ക്ഷേത്രത്തിൽനിന്ന്‌ പതിനായിരങ്ങൾ അണിനിരന്ന വർണമഹാഘോഷയാത്രയോടെയാണ് യാഗശാലയായ ക്ഷേത്രത്തിലേക്കെത്തിച്ചത്. തുടർന്നായിരുന്നു ദീപംതെളിച്ചത്.


നാലിനു രാവിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യതന്ത്രി രാമചന്ദ്ര അഡിഗയുടെ കാർമികത്വത്തിലുള്ള ശ്രീസൂക്തപൂർവക മഹാലക്ഷ്മീയാഗത്തോടെയാണ് യാഗശാല ഉണരുന്നത്.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
AYUR MANTRA
LAUREAL