ഉമ്മന്‍ചാണ്ടിയുടെ സന്തോഷമായിരുന്നു ശാന്തിഗിരി-ചാണ്ടി ഉമ്മൻ എം.എൽ.എ
പോത്തൻകോട് : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ സന്തോഷമായിരുന്നു ശാന്തിഗിരി ആശ്രമമെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ഉമ്മന്‍ചാണ്ടിയുടെ എണ്‍പത്തിയൊന്നാം ജന്മദിനത്തോടനുബന്ധിച്ച് ശാന്തിഗിരിയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവുമായി ഏറെ ആത്മബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു ഉമ്മന്‍ചാണ്ടി. ഗുരുവിന്റെ സ്നേഹവും കരുതലും എക്കാലവും ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചിട്ടുണ്ട്.
ഗുരു വിളിക്കുമ്പോഴൊക്കെ തന്റെ അച്ഛന്‍ ആശ്രമത്തില്‍ ഓടിയെത്താറുണ്ടായിരുന്നുവെന്നും തനിക്കും കൂടുബത്തിനും മാത്രമല്ല, ഈ ലോകത്ത് ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കെല്ലാമുളള അഭയകേന്ദ്രമാണ് ശാന്തിഗിരിയെന്നും അദ്ധേഹം പറഞ്ഞു.
മറിയാമ്മ ഉമ്മൻചാണ്ടി ചടങ്ങില്‍ മഹനീയ സാന്നിദ്ധ്യമായി. അഹോരാത്രം സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഉമ്മന്‍ചാണ്ടിമാര്‍ ഓരോ ജില്ലയിലും ഉണ്ടാവണമെന്ന് മറിയാമ്മ ഉമ്മന്‍ചാണ്ടി പറഞ്ഞു.
ചെറിയാൻ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, മുന്‍ എം.എല്‍.എവർക്കല കഹാർ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. അജികുമാര്‍, സബീര്‍ തിരുമല, തിരുവനന്തപുരം ഡി.സി.സി സെക്രട്ടറി അഡ്വ.വെമ്പായം അനിൽകുമാർ, കെ.പി.സി.സി. അംഗം അഡ്വ.ജെ.എസ്. അഖിൽ, നെല്ലനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ.വെഞ്ഞാറമൂട് സുധീര്‍, മഹിള കോണ്‍ഗ്രസ് സെക്രട്ടറി ദീപ അനില്‍, തിരുവനന്തപുരം ഡി.സി.സി മെമ്പര്‍മാരാഅഡ്വ.എ.എസ്.അനസ്, പൂലന്തറ കെ.കിരണ്‍ദാസ്, റെഡ് ക്രോസ് വൈസ് ചെയര്‍മാന്‍ മുക്കം പാലമൂട് രാധാകൃഷ്ണന്‍, പൂലന്തറ റ്റി.മണികണ്ഠന്‍നായര്‍, ബ്രഹ്മചാരി സത്പ്രഭ എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ശാന്തിഗിരിയില്‍ നടന്ന ചടങ്ങ് ചാണ്ടി ഉമ്മന്‍ എം.എല്‍.എയും മറിയാമ്മ ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ചെറിയാന്‍ ഫിലിപ്പ്, മുന്‍ എം.എല്‍.എവർക്കല കഹാർ, പൂലന്തറ റ്റി. മണീകണ്ഠന്‍ നായര്‍, അഡ്വ.ജെ.എസ്. അഖിൽ, ,ദീപ അനില്‍, അഡ്വ.വെഞ്ഞാറമൂട് സുധീര്‍, സബീര്‍ തിരുമല, സാജന്‍ ലാല്‍, പൂലന്തറ കെ.കിരണ്‍ദാസ്, മുക്കം പാലമൂട് രാധാകൃഷ്ണന്‍, അഡ്വ. അജികുമാര്‍ എന്നിവര്‍ സമീപം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group