ഹൃദയത്തിൽ
സ്നേഹത്തിന്റെ
ദീപം കൊളുത്തൂ...
: ഗുരുദേവ് ശ്രീശ്രീരവിശങ്കർ
ദീപാവലി പ്രകാശത്തിൻ്റെ ആഘോഷമാണ്.
പ്രകാശം ജ്ഞാനമാണ്. നമുക്കിന്ന് ആവശ്യം ജ്ഞാനത്തിൻ്റെ ആഗോളവത്കരണമാണ്.
നമ്മളെല്ലാവരും ലോകമാകുന്ന കുടുംബത്തിലെ അംഗങ്ങളാണെന്ന തിരിച്ചറിവോടുകൂടി എല്ലാ സംസ്കാരങ്ങളും മതങ്ങളും ഒത്തുചേരണം.
നമുക്ക് സ്നേഹത്തിലൂടെയും ആഘോഷത്തിലൂടെയും ആളുകളെ യോജിപ്പിക്കാം.
ഭൂതകാലത്തെ വേവലാതികളും തെറ്റിദ്ധാരണകളും വിട്ടുകളഞ്ഞ് ആഘോഷിക്കാം, ഒരുമിക്കാം. ദീപാവലിക്ക് പ്രധാനമായും സമ്പത്തിന്റെ അധിദേവതയായ മഹാലക്ഷ്മിയെയാണ് പൂജിക്കുന്നത്. ഈ സമയത്ത് രാത്രി ദീപങ്ങളുടെ നിര തെളിക്കുന്നു.
തെളിക്കുമ്പോൾ അകാല മരണത്തെക്കുറിച്ചുള്ള ഭയം നീങ്ങുമെന്ന വിശ്വാസവുമുണ്ട്.
ദീപാവലി തിന്മയുടെ മുകളിൽ നന്മയുടെയും അന്ധകാരത്തിൻ്റെ മുകളിൽ പ്രകാശത്തിൻ്റെയും അജ്ഞാനത്തിൻ്റെ മുകളിൽ ജ്ഞാനത്തിൻ്റെയും വിജയത്തെയാണ് സൂചിപ്പിക്കുന്നത്.
വീടുകളിൽ ദീപംതെളിക്കാൻ മാത്രമല്ല ദീപാവലി ആഘോഷിക്കുന്നത്.
അഗാധമായ ഒരു സത്യം ഈ ചടങ്ങിൽ അന്തർലീനമാണ്.
ജ്ഞാനപ്രകാശംവഴി ഉള്ളിലെ അന്ധകാരം അകലുമ്പോൾ നമ്മളിലെ തിന്മ നന്മയ്ക്ക് വഴിമാറിക്കൊടുക്കുന്നുവെന്ന സത്യം.
‘ദീപാവലി’ എന്ന പദത്തിന്റെ അർഥം ദീപങ്ങളുടെ കൂട്ടം എന്നാണ്.
ജീവിതത്തിന് പല ഘടകങ്ങളും മുഖങ്ങളുമുണ്ട്. അവയിലെല്ലാം നമ്മൾ പ്രകാശം പരത്തേണ്ടിയിരിക്കുന്നു. ഒരു ഘടകം അന്ധകാരാവൃതമാണെങ്കിൽ, ജീവിതത്തിന്റെ സമ്പൂർണ പ്രകാശനം സാധ്യമല്ല. ജീവിതത്തിലെ ഓരോ ഘടകത്തിലേക്കും ശ്രദ്ധ ആവശ്യമാണെന്നാണ് ദീപാവലിക്ക് കൊളുത്തുന്ന ദീപനിര നമ്മെ ഓർമിപ്പിക്കുന്നത്.
നമ്മുടെ ജീവിതം ദീപംപോലെയാണ്. ദീപം തെളിയാൻ പ്രാണവായു വേണം.
ജീവിതത്തിന്റെയും സ്ഥിതി.
നിങ്ങളെ ഒരു കണ്ണാടിക്കൂടിനകത്തിരുത്തിയാൽ അതിൽ പ്രാണവായു ഉള്ളിടത്തോളംകാലമേ നിങ്ങളുടെ ജീവിതം നിലനിൽക്കൂ. അതുപോലെത്തന്നെ ഒരു വിളക്ക് ചില്ലടപ്പുകൊണ്ട് മൂടിയാൽ അതിനകത്ത് പ്രാണവായുവുള്ള സമയംമാത്രമേ വിളക്ക് കത്തുകയുള്ളൂ.
സാദൃശ്യം വളരെ പ്രധാനമാണ്. ദീപാവലി ആഘോഷിക്കുമ്പോൾ നിങ്ങളും ഒരു ദീപമാണെന്ന് അത് ഓർമിപ്പിക്കുന്നു.
ദീപാവലിക്ക് പൊട്ടിക്കുന്ന പടക്കങ്ങളും വലിയൊരു സത്യമാണ് വെളിപ്പെടുത്തുന്നത്.
പലപ്പോഴും അടക്കിപ്പിടിച്ച വികാരങ്ങളും നിരാശയും കോപവും കാരണം പടക്കംപോലെ പൊട്ടാറായി നിൽക്കുകയാണ് നിങ്ങൾ.
വികാരങ്ങളും വെറുപ്പും അടക്കിപ്പിടിക്കുമ്പോൾ നിങ്ങൾ സ്ഫോടനത്തിന്റെ വക്കത്തെത്തും. ദീപാവലിയിൽ പടക്കത്തോടൊപ്പം പ്രകാശവുമുണ്ട്.
അടക്കിപ്പിടിച്ച വികാരങ്ങൾ വിട്ടുകൊടുക്കുമ്പോൾ ജ്ഞാനത്തിന്റെ പ്രകാശം ഉദിക്കുകയാണ് ചെയ്യുക. അങ്ങനെ, പുറത്ത് സ്ഫോടനം സംഭവിക്കുമ്പോൾ നമ്മുടെ ഉള്ളിലെ സ്ഫോടനത്തിന് ആശ്വാസം ലഭിക്കുന്നു. പണ്ടുമുതലേ ഉള്ളിലെ സംഘർഷത്തിന് അയവുവരുത്താൻ പടക്കം കാരണമാകാറുണ്ട്. ഭൂതകാലത്തെക്കുറിച്ചുള്ള പശ്ചാത്താപവും ഭാവിയെപ്പറ്റിയുള്ള ഉത്കണ്ഠയും കളഞ്ഞ്, ഈ നിമിഷത്തിൽ ജീവിക്കുകയെന്നും ദീപാവലി ഉദ്‌ബോധിപ്പിക്കുന്നു. ദീപാവലിസമയത്ത് കൈമാറുന്ന പലഹാരങ്ങൾ പൂർവകാലത്തെ ഈർഷ്യ മറന്ന് സൗഹൃദത്തെ പുതുക്കാനുള്ള സന്ദേശമാണ് നമുക്ക് നൽകുന്നത്. എല്ലാ വ്യത്യാസങ്ങളും അലിഞ്ഞില്ലാതാകുമ്പോൾ മാത്രമാണ് ശരിയായ ആഘോഷം സംഭവിക്കുക. കുടുംബത്തിലെ ഒരു അംഗംപോലും സന്തോഷിക്കാതെയിരുന്നാൽ ആഘോഷം പൂർണമാവില്ല. അതുകൊണ്ട് എല്ലാ കുടുംബാംഗങ്ങളിലും നമ്മൾ ജ്ഞാനം തെളിക്കണം. ഈ ജ്ഞാനദീപം ഭൂമിയിൽ ഓരോരുത്തരിലും ജ്വലിക്കണം.
ജ്ഞാനത്തിൽ അധിഷ്ഠിതരല്ലാത്തവർ വർഷത്തിലൊരിക്കൽ മാത്രമാണ് ദീപാവലി ആഘോഷിക്കുക. എന്നാൽ, ജ്ഞാനിക്ക് ഓരോ നിമിഷവും ദീപാവലിയാണ്.
ദീപങ്ങളുടെ ആഘോഷമായ ഈ ദിനത്തിൽ നിങ്ങൾക്ക് ലഭിച്ച സമ്മാനങ്ങളെ തിരിച്ചറിയൂ. സ്വർണം, വെള്ളി എന്നിവ ബാഹ്യവസ്തുക്കളാണ്.
നിങ്ങളുടെ ഉള്ളിലാണ് ശരിയായ സമ്പത്ത്. അവിടെ അത്രയ്ക്കധികം സ്നേഹവും ശാന്തിയും ആനന്ദവുമുണ്ട്. നിങ്ങളുടെ സ്വഭാവവും ആത്മവിശ്വാസവുമാണ് ശരിയായ സമ്പത്ത്. ‘സംഗച്ഛധ്വം’ എന്ന് നമ്മൾ സംസ്കൃതത്തിൽ ചൊല്ലാറുണ്ട്. നമുക്കെല്ലാവർക്കും ഒന്നിച്ചുനീങ്ങാം, എല്ലാവരുടെയും ജീവിതത്തിൽ പ്രകാശവും ആനന്ദവും ഉണ്ടാകട്ടെയെന്നാണ് ഇതിന്റെ അർഥം. അതുകൊണ്ടാണ് നമ്മൾ ദീപാവലിക്ക് ആയിരമായിരം ദീപങ്ങൾ കൊളുത്തുന്നത്. ഒരു ദീപം കൊളുത്തിയതുകൊണ്ട് അന്ധകാരം അകലുകയില്ല. അജ്ഞാനത്തിന്റെയും നിഷേധവികാരങ്ങളുടെയും അന്ധകാരമകറ്റാൻ ആയിരമായിരം ദീപങ്ങൾ വേണം.
രാമായണത്തിലും മഹാഭാരതത്തിലും ദീപാവലിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.
ശ്രീരാമൻ 14 കൊല്ലം കഴിഞ്ഞ് അയോധ്യയിലേക്ക് തിരിച്ചെത്തിയപ്പോൾ, എല്ലായിടത്തും ദീപം തെളിച്ചുകൊണ്ടാണ് അയോധ്യവാസികൾ അദ്ദേഹത്തെ സ്വീകരിച്ചത്.
അയോധ്യ എന്നാൽ നശിപ്പിക്കാൻ പറ്റാത്തത് എന്നാണർഥം. ‘രാമൻ’ എന്നാൽ ആത്മാവാണ്. ജീവിതത്തിൽ ആത്മാവ് ഭരിക്കുമ്പോൾ ജ്ഞാനം പ്രകാശിക്കുന്നു; എല്ലായിടത്തും ജീവനുണ്ട്. എന്നാൽ, ജീവനിൽ ആത്മാവ് ഉണരുന്നതാണ് ദീപാവലി. ജ്ഞാനത്തിന്റെ നിറവോടെ ദീപാവലി ആഘോഷിച്ച് മനുഷ്യരാശിയെ സേവിക്കാമെന്ന സങ്കൽപ്പമെടുക്കൂ. നിങ്ങളുടെ ഹൃദയത്തിൽ സ്നേഹത്തിന്റെ ദീപം കൊളുത്തൂ; വീട്ടിൽ സമൃദ്ധിയുടെ ദീപം തെളിയട്ടെ
കേരളപ്പിറവിദിനത്തിൽ വാസ്‌തു വിജ്ഞാൻ സൗജന്യ പരിശീലനം
കേരളജനതയുടെ സമൃദ്ധിക്കായി വാസ്തുഭാരതിയുടെ സമ്മാനം
തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ വാസ്‌തുശാസ്‌ത്ര വിഷയങ്ങളിൽ സൗജന്യ പരിശീലനം.
2024നവംബർ 1 മുതൽ 3 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന ഈ ത്രിദിന ഓൺലൈൻ സൗജന്യപരിശീലനം ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്‌തു ആചാര്യനും വാസ്‌തു ഭാരതി വേദിക് റിസർച്ച് അക്കാദമി ചെയർമാനുമാനും മലയാളിയുമായ ഡോ .നിശാന്ത് തോപ്പിൽ MPhil ,Ph .D യുടെ നിയന്ത്രണത്തിലായിരിക്കും നടക്കുക .
കേരളത്തിനകത്തും പുറത്തും ഗൾഫു നാടുകളിലുമുള്ള മലയാളികൾക്ക് ജാതിമതഭേദമില്ലാതെ മുൻകൂട്ടി രജിസ്റ്റർ ചെയ്‌തുകൊണ്ട് ഈ ഓൺലൈൻ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ് .
ദക്ഷിണയായി 9 രൂപ 8547969788 എന്ന നമ്പറിലേക്ക് ഗൂഗിൾ പേ വഴി അയച്ച് സ്‌ക്രീൻ ഷോട്ട് അതേ നമ്പറിലേയ്ക്ക്തന്നെ വാര്ട്സ് ആപ്പ് വഴി അയച്ച് പ്രവേശനം ഉറപ്പു വരുത്തുക .
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും വാസ്തു ഭാരതി വേദിക് റിസർച്ച് അക്കാദമി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ : 8547969788 ,9744830888 ,7034207999
https://www.youtube.com/watch?v=fjU9SYIzAf0
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group