ആറ്റുപുറം പറയങ്ങാട് നേർച്ചയ്‌ക്ക് സമാപനം

ആറ്റുപുറം പറയങ്ങാട് നേർച്ചയ്‌ക്ക് സമാപനം
ആറ്റുപുറം പറയങ്ങാട് നേർച്ചയ്‌ക്ക് സമാപനം
Share  
2024 Oct 22, 07:01 AM
VASTHU
MANNAN
laureal

പുന്നയൂർക്കുളം : നാലു ദിവസത്തോളമായി നടന്നുവന്നിരുന്ന ആറ്റുപുറം പറയങ്ങാട് നേർച്ചയ്ക്ക് ഭക്ഷണവിതരണത്തോടെ സമാപനം.


ദർസ് വിദ്യാർഥി ഫെസ്റ്റ്, ഖുർആൻ പാരായണം, മൗലീദ് പാരായണം ദുആ സമ്മേളനം എന്നിവ നടന്നു. സമാപനസമ്മേളനം പറയങ്ങാട് ജുമാ മസ്ജിദ് മുദരിസ് ഷറഫുദ്ദീൻ ഫൈസി എടക്കര ഉദ്ഘാടനം ചെയ്തു. കേണൽ മരക്കാർ അധ്യക്ഷനായി.

സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി മുഖ്യപ്രഭാഷണം നടത്തി. സമാപനപ്രാർത്ഥനയ്ക്ക് കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് അബ്ദുനാസിർ ശിഹാബ് തങ്ങൾ നേതൃത്വം നൽകി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2