തുരുത്തിപ്ലി പള്ളിയിൽ പ്രതിഷ്ഠാ പെരുന്നാൾ

തുരുത്തിപ്ലി പള്ളിയിൽ പ്രതിഷ്ഠാ പെരുന്നാൾ
തുരുത്തിപ്ലി പള്ളിയിൽ പ്രതിഷ്ഠാ പെരുന്നാൾ
Share  
2024 Oct 22, 06:53 AM
VASTHU
MANNAN
laureal

പെരുമ്പാവൂർ : തുരുത്തിപ്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി വലിയപള്ളിയിൽ പ്രതിഷ്ഠാ പെരുന്നാളിന് പള്ളി വികാരി ഫാ. യോഹന്നാൻ കുന്നുംപുറത്ത് കൊടിയേറ്റി. ചൊവ്വാഴ്ച രാവിലെ 6.30-ന് കുർബാന, എട്ടിന് അഞ്ചിന്മേൽ കുർബാന -എബ്രഹാം മാർ സേവേറിയോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. 10-ന് സ്ലീബ എഴുന്നള്ളിപ്പ്, ഉൽപന്ന ലേലം, 11-ന് പ്രദക്ഷിണം, 11.30-ന് നേർച്ചസദ്യ.


ചേരാനല്ലൂർ പള്ളിയിൽ തിരുനാൾ


ചേരാനല്ലൂർ : സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് പള്ളിയിൽ റാഫേൽ മിഖായേൽ മാലാഖമാരുടെ തിരുനാളും ദൈവമാതാവിന്റെ ജപമാല തിരുനാൾ സമാപനവും 23, 24 തീയതികളിൽ ആഘോഷിക്കും. ബുധനാഴ്ച വൈകീട്ട് 5.30-ന് വികാരി ഫാ. തോമസ് പെരുമായൻ കൊടി ഉയർത്തും. തുടർന്ന് കുർബാന, പ്രസംഗം, ജപമാല, പ്രദഷിണം, ദിവ്യകാരുണ്യ ആശീർവാദം. വ്യാഴാഴ്ച രാവിലെ ആറിന് കുർബാന. 9.30-ന് ആഘോഷമായ പാട്ടുകുർബാന, പ്രസംഗം, പ്രദഷിണം, ദിവ്യകാരുണ്യ ആശീർവാദം, പ്രസുദേന്തിവാഴ്ച.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2