മണ്ണാറശാല ആയില്യം: കാവില്‍ പൂജകള്‍ക്ക്‌ തുടക്കമായി

മണ്ണാറശാല ആയില്യം: കാവില്‍ പൂജകള്‍ക്ക്‌ തുടക്കമായി
മണ്ണാറശാല ആയില്യം: കാവില്‍ പൂജകള്‍ക്ക്‌ തുടക്കമായി
Share  
2024 Oct 21, 09:31 AM
VASTHU
MANNAN
laureal

ഹരിപ്പാട്‌: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യ മഹോത്സവത്തിനോടനുബന്ധിച്ച്‌ കാവില്‍ പൂജകള്‍ക്ക്‌ തുടക്കമായി.ക്ഷേത്രത്തിന്‌ വടക്കുഭാഗത്തുള്ള നാഗയക്ഷിക്കാവിലാണ്‌ മണ്ണാറശാലയിലെ കുടുംബാംഗങ്ങള്‍ പൂജകള്‍ക്ക്‌ തുടക്കം കുറിച്ചത്‌. കാവ്‌ മാറ്റം വഴി ക്ഷേത്രത്തിലെത്തിയ നാഗങ്ങളാണ്‌ ഇവിടെയുള്ളത്‌. ഇവര്‍ക്കായുള്ള പൂജയും നിവേദ്യങ്ങളുമാണ്‌ കാവില്‍ പൂജയില്‍ നടക്കുന്നത്‌.

വരും ദിവസങ്ങളില്‍ എരിങ്ങാടിപ്പള്ളി കാവിലും, ആലക്കോട്ടുകാവിലും പൂജകള്‍ നടക്കും. പുണര്‍തം നാളിലാണ്‌ കാവില്‍ പൂജകള്‍ അവസാനിക്കുന്നത്‌. പുണര്‍തം, പൂയം, ആയില്യം ദിനങ്ങളിലാണ്‌ ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകള്‍ നടക്കുന്നത്‌. 26 നാണ്‌ ആയില്യം മഹോത്സവം.

പുണര്‍തം നാളായ 24 ന്‌ വ്യാഴാഴ്‌ച സന്ധ്യക്കുളള മഹാദീപക്കാഴ്‌ചയോടെ ആയില്യമഹോത്സവത്തിന്‌ തുടക്കമാവും. വിശേഷാല്‍ പൂജകളാലും നിവേദ്യങ്ങളാലും സംപ്രീതനായിരിക്കുന്ന സാക്ഷാല്‍ അനന്തഭഗവാന്റെ ദര്‍ശനപുണ്യമായ പൂയം തൊഴല്‍ 25 ന്‌ വെള്ളിയാഴ്‌ച നടക്കും രാവിലെ നാഗരാജാവിനും നാഗയക്ഷിക്കും തിരുവാഭരണം ചാര്‍ത്തി ചതുശ്ശത നിവേദ്യത്തോടെ ഉച്ചപ്പൂജ നടക്കും ഏറ്റവും ദര്‍ശന പ്രാധാന്യമുള്ള ചടങ്ങാണിത്‌. പൂയ്യം തൊഴലിന്റെ ഭാഗമായി ഇളമുറയില്‍പ്പെട്ട അന്തര്‍ജ്‌ജനങ്ങള്‍ക്കൊപ്പം അമ്മയുടെ ആചാരപരമായ ക്ഷേത്ര ദര്‍ശനം നടക്കും. 26-ാം തീയതി ശനിയാഴ്‌ചയാണ്‌ വിശ്വ പ്രസിദ്ധമായ ആയില്യംപൂജയും എഴുന്നള്ളത്തും.പുലര്‍ച്ചെ 4ന്‌ നട തുറക്കും. കുടുംബ കാരണവര്‍ ബ്രഹ്‌മശ്രീ എം കെ പരമേശ്വരന്‍ നമ്ബൂതിരി ആയില്യം നാളിലെ പൂജകള്‍ ആരംഭിക്കും. ആയില്യം നാളില്‍ നാഗരാജാവിന്‌ ചാര്‍ത്തുന്ന തിരുവാഭരണം വാസുകി രൂപത്തിലുള്ളതാണ്‌. നിലവറയോട്‌ ചേര്‍ന്നുളള തളത്തിലാണ്‌ വാദ്യങ്ങളുടെ അകമ്ബടിയോടെ ആയില്യംപൂജക്കുള്ള അഷ്‌ടനാഗപത്മക്കളം വരക്കുന്നത്‌. കളം പൂജക്കു ശേഷം വലിയമ്മ സാവിത്രി അന്തര്‍ജ്‌ജനം ക്ഷേത്രത്തിലെത്തും. ഇളയമ്മയും കാരണന്മാരും അമ്മയെ അനുഗമിക്കും.പൂജകള്‍ കഴിയുമ്ബോള്‍ നാഗ ചാമുണ്ഡി, നാഗയക്ഷിയമ്മ, ഉപദേവതകള്‍ എന്നീ വിഗ്രഹങ്ങളുമായി ഓലക്കുട നിവര്‍ത്തി വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിന്‌ പ്രദക്ഷിണം ചെയ്‌ത് വലിയമ്മ ഇല്ലത്തേക്ക്‌ എത്തും. തുടര്‍ന്ന്‌ ഭക്‌തര്‍ക്ക്‌ ദര്‍ശനം നല്‍കും.

ദിവ്യശ്രീ ഉമാദേവി അന്തര്‍ജ്‌ജനത്തിന്റെ വാര്‍ദ്ധക്യാനുബന്ധ കാരണങ്ങളാല്‍ കഴിഞ്ഞ ഏഴുവര്‍ഷമായി എഴുന്നളളത്തും വിശേഷാല്‍പൂജകളും നടത്താന്‍ സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ദിവ്യശ്രീ ഉമാദേവി അന്തര്‍ജ്‌ജനംസമാധിയായതിനെ തുടര്‍ന്ന്‌ അമ്മയായി സ്‌ഥാനമേറ്റ ദിവ്യശ്രീ സാവിത്രി അന്തര്‍ജ്‌ജനമാണ്‌ ഈ വര്‍ഷം പൂജകളും എഴുന്നള്ളത്തും നിര്‍വ്വഹിക്കുന്നത്‌. കഴിഞ്ഞ ഒരു വര്‍ഷത്തെ വ്രതത്തിനും വേദ പ0നത്തിനും ശേഷമാണിത്‌.

സംഗീത സദസ്‌,

നൃത്തനൃത്യങ്ങള്‍, മേജര്‍സെറ്റ്‌ കഥകളി, ഭക്‌തിഗാനസുധ, ഭരതനാട്യം, തിരുവാതിര, നൃത്തനാടകം, നാഗസ്വരമേള, വാദ്യസേവ, പുല്ലാങ്കുഴല്‍ നാദാര്‍ച്ചന, കളമെഴുത്തും പാട്ടും, നാഗരാജ പുരസ്‌കാര ദാനം തുടങ്ങി വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ പുണര്‍തം, പൂയം ആയില്യം ദിവസങ്ങളിലുണ്ടാവും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2