കാര്യങ്ങളുടെ ഇരുവശവും കാണാനുള്ള സാവകാശം ഉണ്ടാവണം: സ്വാമി അദ്ധ്യാത്മാനന്ദ

കാര്യങ്ങളുടെ ഇരുവശവും കാണാനുള്ള സാവകാശം ഉണ്ടാവണം: സ്വാമി അദ്ധ്യാത്മാനന്ദ
കാര്യങ്ങളുടെ ഇരുവശവും കാണാനുള്ള സാവകാശം ഉണ്ടാവണം: സ്വാമി അദ്ധ്യാത്മാനന്ദ
Share  
2024 Oct 20, 09:53 AM
VASTHU
MANNAN
laureal

കൊല്ലം: പൊടുന്നനെയുള്ള പ്രതികരണങ്ങള്‍ ദോഷമേ സമ്മാനിക്കൂ. എന്തും സമഗ്രമായി വിശകലനം ചെയ്യാൻ ശ്രദ്ധിക്കണം. രണ്ടു സൈന്യങ്ങളുടേയും മധ്യത്തില്‍ തേര് കൊണ്ടു നിർത്താൻ പാർത്ഥൻ സാരഥി കൃഷ്ണനോട് ആവശ്യപ്പെട്ടത് മാതൃകയാണ്.


കാര്യങ്ങളുടെ ഇരുവശവും കാണാനുള്ള സാവകാശം ഉണ്ടാവണം. സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി ആഹ്വാനം ചെയ്തു. വ്യാസപ്രസാദം 24 ൻ്റെ വേദിയില്‍ ആറാം ദിന പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.


അനീതിക്കിരയായത് പാണ്ഡവന്മാരാണ്. എങ്കിലും വേട്ടക്കാരക്കാരായ കൗരവപക്ഷമാണ് യുദ്ധകാഹളമാദ്യം മുഴക്കുന്നത്. ഇക്കാലത്തും വേട്ടക്കാർ ഇരവാദം ഉന്നയിച്ച്‌ ശ്രദ്ധയാകർഷിക്കുന്ന കാഴ്ച കാണാൻ സാധിക്കും. ഈ തെറ്റ് ജാഗ്രതയോടെ തിരുത്തിയില്ലെങ്കില്‍ സമാജത്തില്‍ നീതി നിഷേധം പെരുകും.


ശത്രുപക്ഷത്തിലണി നിരന്നവരെക്കുറിച്ച്‌ നേരത്തെ തന്നെ പാർത്ഥന്നറിയാമായിരുന്നു. എന്നിട്ടും പൊടുന്നനെ തളർന്നു പോയെന്നത് അത്ഭുതകരമാണ്. കേവലം ഭൗതിക വിജ്ഞാനം മാത്രം മതിയാവില്ല ജീവിതം നയിക്കാൻ. എത്ര കരുത്തു പ്രകാശിപ്പിച്ചാലും പ്രതിസന്ധികള്‍ക്കു മുമ്പില്‍ ഊർജം ചോർന്നു പോയേക്കാം. ഇവിടെ ആദ്ധ്യാത്മിക അവബോധം നേടുക തന്നെ വേണം. സംബോധകം യജ്ഞ നഗരിയില്‍ എത്തിച്ചേർന്ന ശ്രോതാക്കളോട് അദ്ധ്യാത്മാനന്ദ വിസ്തരിച്ചു. പ്രഭാഷണ പരമ്പര എന്നും വൈകീട്ട് 06:00 മുതല്‍ 07:30 വരെ കൊല്ലം ആ ശ്രാമം ശ്രീനാരായണ സാംസ്ക്കാരിക സമുച്ചയത്തിൻ്റെ മുഖമണ്ഡപത്തില്‍ നടന്നു വരുന്നു .


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2