ശാന്തിഗിരി ലോകമാനവസമൂഹത്തിൻ്റെ അഭയകേന്ദ്രം -പി.കെ.കൃഷ്ണദാസ്

ശാന്തിഗിരി ലോകമാനവസമൂഹത്തിൻ്റെ അഭയകേന്ദ്രം -പി.കെ.കൃഷ്ണദാസ്
ശാന്തിഗിരി ലോകമാനവസമൂഹത്തിൻ്റെ അഭയകേന്ദ്രം -പി.കെ.കൃഷ്ണദാസ്
Share  
2024 Oct 19, 04:36 PM
VASTHU
MANNAN
laureal

ശാന്തിഗിരി ലോകമാനവസമൂഹത്തിൻ്റെ അഭയകേന്ദ്രം -പി.കെ.കൃഷ്ണദാസ്  

  


പോത്തന്‍കോട് : ശാന്തിഗിരി അറിയപ്പെടുന്നത് ലോകത്തിലെ ഏറ്റവും വലിയ ആദ്ധ്യാത്മിക കേന്ദ്രങ്ങളില്‍ ഒന്നായിട്ടാണെന്നും നവജ്യോതിശ്രീകരുണാകരഗുരുവിനാല്‍ സ്ഥാപിതമായ ആശ്രമം ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന ലോകമാനവ സമൂഹത്തിത്തിന്റെ അഭയകേന്ദ്രമാണെന്നും ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. 

ശാന്തിഗിരി വിദ്യാഭവന്റെയും അള്‍ട്ടിമേറ്റ് ഗ്രൂപ്പ് ഓഫ് സ്പോര്‍ട്സും ചേര്‍ന്ന് സംഘടിപ്പിച്ച അണ്ടര്‍ 12 സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെൻ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.


whatsapp-image-2024-10-19-at-16.16.38_65d8c6b5

ഗുരുക്കന്‍മാരുടെ ദര്‍ശനങ്ങള്‍ അനുസരിച്ച് ആദ്ധ്യാത്മികതയ്ക്കൊപ്പം ഭൌതികതയും അതോടൊപ്പം കലയും സാഹിത്യവും എല്ലാം ചേര്‍ന്നതാണ് ഭാരതത്തിന്റെ കാഴ്ചപ്പാട്. അതാണ് ശ്രീകരുണാകരഗുരുവിന്റെ ദര്‍ശനമെന്നും ശാന്തിഗിരി ഫെസ്റ്റിൽ അവതരിപ്പിക്കപ്പെടുന്നത് ഇതേ സന്ദേശമാണന്നും അദ്ധേഹം പറഞ്ഞു.  



whatsapp-image-2024-10-19-at-16.16.38_95545d18

സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ വില്ലേജ് ഡയറക്ടര്‍ ഫാ.ജോസ് കിഴക്കേടം, ബിജെപി ജില്ലാ ട്രഷറര്‍ എം.ബാലമുരളി, അള്‍ട്ടിമേറ്റ് ഗ്രൂപ്പ് ഫോര്‍ സ്പോര്‍ട്സ് മാനേജര്‍ നാദിര്‍ഷ.എന്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍മാരായ ദീപ.എസ്.എസ്, സ്മിജേഷ്.എസ്.എം, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പ്രമോദ്.എം.പി, എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍ ഉമേഷ് ബാബു.റ്റി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. 



whatsapp-image-2024-10-19-at-16.48.50_e17b7279

ജില്ലയിലെ ഇരുപതോളം സ്കൂളിൽ നിന്നുളള ടീമുകൾ ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്നുണ്ട്. ലോകഫുട്ബോൾ താരം പെലെയുടെ ജന്മദിനമായ ഒക്ടോബർ 23 ബുധനാഴ്ച ടൂർണ്ണമെൻ്റിലെ വിജയികൾക്ക് സമ്മാനം നൽകും. 




whatsapp-image-2024-10-19-at-16.48.50_90528f0b

ഫോട്ടോ : ശാന്തിഗിരി ഫെസ്റ്റിനോടനുബന്ധിച്ച് എന്‍ഗേജ് ടര്‍ഫില്‍ തുടക്കമായ അണ്ടര്‍ 12 സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് ബിജെപി ദേശീയനിര്‍വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് കിക്ക് ഓഫ് ചെയ്യുന്നു


whatsapp-image-2024-10-19-at-16.48.49_0e1af53b


santhigiri

വിമർശിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവർ

|Those who live only for criticism | By Swami Gururethnam

(584) വിമർശിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവർ |Those who live only for criticism | By Swami Gururethnam - YouTube

samudra--21-x-14-whatsapp-&-web--revised
thankachan-vaidyar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2