മയ്യഴിയും മാതാവും പരസ്പര പൂരകം: രമേശ് പറമ്പത്ത് എം എൽഎ.

മയ്യഴിയും മാതാവും പരസ്പര പൂരകം: രമേശ് പറമ്പത്ത് എം എൽഎ.
മയ്യഴിയും മാതാവും പരസ്പര പൂരകം: രമേശ് പറമ്പത്ത് എം എൽഎ.
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Oct 15, 11:32 PM
VASTHU
MANNAN
laureal

മയ്യഴിയും മാതാവും

പരസ്പര പൂരകം:

രമേശ് പറമ്പത്ത് എം എൽഎ.


മാഹി: മയ്യഴിയുടെ ചരിത്രവും സംസ്ക്കാരവും വർത്തമാനവുമെല്ലാം മയ്യഴിമാതാവിന്റെ ദേവാലയവുമായി നൂറ്റാണ്ടുകളായി ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് രമേശ് പറമ്പത്ത് എംഎൽഎ അഭിപ്രായപ്പെട്ടു. മാനവ സ്നേഹത്തിന്റേയും, മത സൗഹൃദത്തിന്റേയും പ്രഭവ കേന്ദ്രമായി ഈ ദേവാലയം തലയുയർത്തി നിൽക്കുന്നു.

mahe-perunnal-2024-1728033307

സെന്റ് തെരേസാ ദേവാലയത്തിലെ തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് മേരി മാതാ ഹാളിൽ നടന്ന സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല വാക്കുകളും, നല്ല പ്രവർത്തനങ്ങളും, നല്ല പെരുമാറ്റവും ,കലുഷിതമായ

sdf

വർത്തമാനകാലത്ത്മനുഷ്യനെരൂപാന്തരപ്പെടുത്താൻഅനിവാര്യമാണെന്ന്ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന കോഴിക്കോട് രൂപതാദ്ധ്യക്ഷൻഡോ. വർഗ്ഗീസ്ചക്കാലക്കൽപറഞ്ഞു.

ഇൻഡോ-ഫ്രഞ്ച് സമ്മിശ്ര സംസ്കൃതിയുടെ മഹത്തായ പാരമ്പര്യം ഇന്നും കൈവിടാതെ സൂക്ഷിക്കുന്ന ദേവാലയമാണിതെന്ന് മുഖ്യഭാഷണം നടത്തിയ മുൻ ആഭ്യന്തര മന്ത്രി ഇ വത്സരാജ് അഭിപ്രായപ്പെട്ടു.

photfirst

മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഫ്രഞ്ചുകാർ സ്ഥാപിച്ച ഓലമേഞ്ഞ കൊച്ചു ദേവാലയത്തിന് ,ഇന്ന് ലോകം ശ്രദ്ധിക്കപ്പെടുന്ന ബസലിക്കയായി മാറാനായത് ,നാടിന് ആത്മീയവും ഭൗതികവുമായ പ്രകാശം പരത്താൻ സാധിതമായത് കൊണ്ടാണെന്ന്മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ അനുഗ്രഹ ഭാഷണത്തിൽ പറഞ്ഞു.


whatsapp-image-2024-10-15-at-23.03.44_38def7ff

ദൈവത്തിലേക്കെത്താ നുള്ള സഞ്ചാരപഥങ്ങൾ വിശുദ്ധ ത്രേസ്യാമ്മ ലോകത്തിന് തന്റെ ജീവിതത്തിലൂടെ കാണിച്ചു തന്നുവെന്ന് നോവലിസ്റ്റ്ചൂണ്ടിക്കാട്ടി.


whatsapp-image-2024-10-15-at-23.03.44_28190d69

റീജ്യണൽ അഡ്മിനിസ്ട്രറ്റർ ഡി. മോഹൻകുമാർ സ്വാമി ചിദാനന്ദപുരി, പൊലീസ് സൂപ്രണ്ട് ജി. ശരവണൻ ,

ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സെയ്ത്തു , അഴിയൂർഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്

ശശിധരൻ തോട്ടത്തിൽ,

ഡോ: ആന്റണി ഫർണാണ്ടസ്, സിസ്റ്റർ വിജയ , സിസ്റ്റർ മേരി സംസാരിച്ചു. ഫാദർ ഡോ.ജെൻസൻ പുത്തൻ വീട്ടിൽ സ്വാഗതവും, എൻ.എസ്.ഷിബു നന്ദിയും പറഞ്ഞു.



ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.


download-(7)
whatsapp-image-2024-10-15-at-20.34.49_e0283a1a_1729015598

ആത്മീയതയുടെ മഴയിൽ കുതിർന്ന് ശയനപ്രദക്ഷിണം നടന്നു.


മാഹി: വിശുദ്ധ മാതാവിന്റെ കാരുണ്യം തേടി ആറുകണക്കിന് വിശ്വാസികൾ പെരുമഴയെ കൂസാതെ ബസലിക്ക ദേവാലയത്തിന് മുന്നിൽ ഉരുളൽ നേർച്ച നടത്തി.

ഉദ്ദിഷ്ട കാര്യസിദ്ധിക്കും, ഉപകാരസ്മരണയ്ക്കുമായാണ് വിശ്വാസികൾ സ്വയം പീഢനേർച്ച നടത്തിയത്.

തിരുന്നാളിന്റെ മുഖ്യ ദിനമായ ഇന്നലെ പുലർച്ചെ ഒരു മണി മുതൽ രാവിലെ 7 മണി വരെ ശയന പ്രദക്ഷിണംനീണ്ടു നിന്നു.

രാവിലെ കോഴിക്കോട് രൂപത മെത്രാൻ മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ പിതാവിന് റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷനിൽ വരവേൽപ്പ് നൽകി.. തുടർന്ന് മോസ്റ്റ്‌ റവ. ഡോ. വർഗീസ് ചക്കാലക്കൽ പിതാവിന്റെ കാർമികത്വത്തിൽ നടന്ന സാഘോഷമായ ദിവ്യബലിക്ക് വൻ തിരക്കാണ് അനുഭവപ്പെട്ടത്.

തുടർന്ന് നൊവേനയും, മയ്യഴി അമ്മയുടെ അത്ഭുത തിരസ്രൂപം വഹിച്ചുള്ള പ്രദക്ഷിണവും, പരിശുദ്ധ കുർബാനയുടെ ആശീർവാദവുണ്ടായി.

മേരിമാതാ ഹാളിൽ

വൈകിട്ട് നടന്ന സ്നേഹ സംഗമം മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.

മയ്യഴിയിലെ പൗര പ്രമുഖരും മാഹി അഡ്മിനിസ്ട്രേഷനിലെ വിവിധ വകുപ്പ് മേധാവികളും മറ്റ് വിശിഷ്ട അതിഥികളും സംബന്ധിച്ചു.

   


ചിത്ര വിവരണം: മാഹി ബസലിക്ക ദേവാലയത്തിന് മുന്നിൽ നടന്ന ശയനപ്രദക്ഷിണം


whatsapp-image-2024-10-15-at-20.34.50_e0afd7d4

ടിക്കറ്റ് കൗണ്ടർ മുഴുവൻ

സമയവും പ്രവർത്തിക്കണം.


തലശ്ശേരി: 24 മണിക്കൂറും തുടർച്ചയായി പ്രവർത്തിച്ചുകൊണ്ടിരുന്ന രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടർ യാതോരു മുന്നറിപ്പുമില്ലാതെ രാത്രി 9 മണിക്ക് അടച്ചു പൂട്ടുന്നത് യാത്രക്കാർക്ക് വിനയായി. കിഴക്കൻ മലയോര പ്രദേശങ്ങളിൽ നിന്ന് രാത്രി കാലത്ത് യാത്ര ചെയ്യാൻ എത്തുന്നവർക്ക് എറെപ്രയോജനപ്പെട്ടിരുന്നുഈകൗണ്ടർ.റെയിൽവേയുടെ ഈ നടപടി യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുന്നു.ഓൺലൈനിൽ ആപ്പ് ഉപയോഗിച്ച് റിസർവേഷനില്ലാത്ത ടിക്കറ്റുകൾ എടുക്കാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ടെന്നും വെൻഡിങ്ങ് മെഷിനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നുള്ള റെയിൽവേയുടെ വാദം ബാലിശമാണ്. പലർക്കും ആധുനിക സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളാനുള്ള കഴിവില്ലെന്നു മാത്രമല്ല അത് പ്രയോജനപ്പെടുത്താനുള്ള ശേഷിയില്ലാത്തതിനാൽ ബഹുഭൂരിപക്ഷം യാത്രക്കാരും കൗണ്ടറുകളെയാണ് ആശ്രയിക്കുന്നത്.കൗണ്ടർ 9 മണിക്ക് അടക്കുന്നതിനാൽ അന്വേഷണത്തിനുള്ള സൗകര്യവും ഇല്ലാതായിരിക്കുന്നു.

ആയതിനാൽ ടിക്കറ്റ് കൗണ്ടർ നേരത്തെ പ്രവർത്തിച്ചത് പോലെ 24 മണിക്കൂറും തുടർച്ചയായി പ്രവർത്തിപ്പിക്കണമെന്ന് തലശ്ശേരി റെയിൽവേ പാസ്സഞ്ചർ അസോസിയേഷൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർ അരുൺ കുമാർ ചതുർവേദിക്കും അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ ജയകൃഷ്ണനും നിവേദനം നൽകിയിട്ടുണ്ട്.


ചിത്രവിവരണം: ടിക്കറ്റ് കൗണ്ടർ അടച്ചിട്ട നിലയിൽ


whatsapp-image-2024-10-15-at-20.34.51_ec2f19f6

എ.ഡി.എമ്മിന്റെ ആത്മഹത്യ: തലശ്ശേരിയിലും പ്രതിഷേധം


 തലശ്ശേരി :എ.ഡി.എം ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തലശേരിയിലും സർക്കാർ ജീവനക്കാർ പ്രകടനം നടത്തി. മിനി സിവിൽ സ്റ്റേഷന് മുന്നിൽ നിന്നും തുടങ്ങിയ പ്രകടനം നഗരം ചുറ്റി സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. സംഘടനാ ഭേദമന്യേ നിരവധി ജീവനക്കാർപ്രകടനത്തിൽ പങ്കെടുത്തു.


ചിത്രവിവരണം: തലശ്ശേരിയിൽ സർക്കാർ ജീവനക്കാർ നടത്തിയ പ്രതിഷേധ പ്രകടനം


mannan-small-advt-

കേരള പിറവി ദിനത്തിൽ ആദരിക്കുന്നു


തലശ്ശേരി:ഒക്ടോബർ 2 മുതൽ നവംബർ 14 വരെ എൻസിപി (എസ്) നടത്തുന്ന ജനസമ്പർക്ക പരിപാടി യുടെ ഭാഗമായി തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി നിയോജക മണ്ഡലത്തിലെ പ്രമുഖ വൃക്തികളെ നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ ആദരിക്കുന്നു. യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് പുരുഷു വരക്കൂൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.സുരേശൻ, കെ.വിനയരാജ്, കെ.വി. രജിഷ്, പി. സന്ധ്യ സുകുമാരൻ,കെ.മുസ്തഫ , പി.വി രമേശൻ, വി.എൻ. വത്സരാജ്, പി സി വിനോദ് കുമാർ, രജിന പ്രവീൺ സംസാരിച്ചു.

whatsapp-image-2024-10-15-at-20.46.05_56dc5816

ബൈത്തുൽ മാൽ സൗജന്യ തയ്യൽ പരിശീലന ക്ലാസുകൾ ആരംഭിച്ചു


തലശ്ശേരി:സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി ബൈത്തുൽ മാൽ, നടത്തി വരുന്ന സൗജന്യ തയ്യൽ പരിശീലന ക്ലാസുകളുടെ പുതിയ ബേച്ച് തലശ്ശേരി മുൻസിപ്പൽ ചെയർ പേഴ്സൺ ജമുനാ റാണി ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി കെ. പി. ഉമ്മർ കുട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എ.പി. സുബൈർ ക്ലാസ് വിശദീകരണം നടത്തി. ബി. അബ്ദുൽ കാദർ, പി.എം. അബ്ദുൽ ബഷീർ , സി.എച്ച് ഹാരിസ്, സി.മൊയതു, പി.എം. അഷ്റഫ്, ഒ. യൂസഫ്, ഇഖ്ബാൽ സംസാരിച്ചു.


ചിത്രവിവരണം: നഗരസഭാ ചെയർ പേഴ്സൺ ജമുനാ റാണി ടീചർ ഉദ്ഘാടനം ചെയ്യുന്നു


capture_1729016263

കീ ചെയിനുകളുടെ പ്രണയിനി..

ചാലക്കര പുരുഷു

തലശ്ശേരി: കൗതുക കരങ്ങളായ കീ ചെയിനുകൾ കണ്ണിൽ പെട്ടാൽ പിന്നെ ഈ വീട്ടമ്മ, എങ്ങിനെയെങ്കിലും അത് കൈവശപ്പെടുത്തും.

ജില്ലാ കോടതിക്ക് സമീപത്തെ ശ്രീറോഷ് സീ സ്‌കേപ്പ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മൃദുല വി കുമാറിന് കീ ചെയിനുകൾ വല്ലാത്തൊരു ലഹരിയാണ്.

കൗതുകകരവും അപൂർവ്വങ്ങളുമായ 36 ലേറെ രാജ്യങ്ങളിലെ നൂറുകണക്കിന് പ്രിയതരങ്ങളായ കീ ചെയിനുകൾ ഇവരുടെ ശേഖരത്തിലുണ്ട്..

 വിവിധരാജ്യങ്ങളുടെ മുദ്രകളോട്കൂടിയ കീചെയിനുകളുടെ വൻ ശേഖരം തന്നെ ഇവയിലുൾപ്പെടും. 

 ഇന്ത്യയ്ക്ക് പുറമെ വത്തിക്കാന്‍, ദുബായ്, ഘാന, ജര്‍മിനി ഇങ്ങനെ പോകുന്നു രാജ്യങ്ങളുടെ നിര.ഭര്‍ത്താവ് കതിരൂരിലെ വസന്തകുമാറിന്39 വര്‍ഷം ആഫ്രിക്കയില്‍ ആയിരുന്നുജോലി.ആഫ്രിക്കയിലെ താമസത്തിനിടെ മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുമായിരുന്നു. ഇതിനിടെയാണ് കീ ചെയിന്‍ ശേഖരണം തുടങ്ങിയത്. 16 ലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.ആയാത്രകളിലൊക്കെയും, കീചെയ്‌നുകൾഎവിടെ കണ്ടാലും വാങ്ങിക്കും. 20 വര്‍ഷമായി ശേഖരണം തുടങ്ങിയിട്ട്..

ഇതുകൂടാതെ ഓരോ രാജ്യത്തിന്റെയും പ്രാധാന്യം ഉള്‍ക്കൊള്ളുന്ന വിലപിടിപ്പുള്ള പാത്രങ്ങള്‍, സ്ഫടികം. അലങ്കാര വസ്തുക്കള്‍, എന്നിവയുടെ ശേഖരവുമുണ്ട്. വിദേശത്തുള്ള മക്കളും അമ്മയുടെ ഈ വിനോദത്തിന് പിന്തുണ നല്‍കി അവർ നൽകുന്ന ഏത് സമ്മാനങ്ങളേക്കാളും മൃദുല ക്ക് പ്രിയതരം കീചെയ്‌നുകളോട് തന്നെ .



ചിത്ര വിവരണം:മൃദുല വി കുമാർ പ്രിയതരങ്ങളായ കീ ചെയിനുകൾക്കൊപ്പം.


capture_1729016520

സാംസ്ക്കാരിക സദസ്സ് സംഘടിപ്പിച്ചു


തലശ്ശേരി:പൊന്ന്യം പുല്ലോടി ഇന്ദിരാഗാന്ധി സ്മാരക മന്ദിരം സഘടിപ്പിച്ച . സാംസ്ക്കാരിക സദസ്സ് കെ.കെ.നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ.കെ. പുരുഷോത്തമൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി.ഇ. കുഞ്ഞനന്തൻ മുഖ്യ പ്രഭാഷണം നടത്തി. ഡോ: സി.കെ. ഭാഗ്യനാഥ്, പി. ജനാർദ്ദനൻ, എ. പ്രേമരാജൻ, എ.വിരാമദാസ്, എം. രാജീവൻ മാസ്റ്റർ എന്നി വർപ്രസംഗിച്ചു


ചിത്രവിവരണം: സാംസ്ക്കാരിക സദസ്സ് കെ.കെ.നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു


ഡോ: പി.കെ.സുധാകരൻ അനുസ്മരണം 26 ന്


മാഹി:റബൽ ദേ ആർട്സ് & സ്പോട്സ് ക്ലബ്ബ്, ചൊക്ലിയുടെ ആഭിമുഖ്യത്തിൽ

ഡോ:പി.കെ സുധാകരൻ അനുസ്മരണം

ഒക്ടോബർ 26 ന് വൈ: 4.30 ന് ചൊക്ലി യു.പി.സ്കൂളിൽ നടക്കും. സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.


sd

പ്രസന്നൻ നിര്യാതനായി.


മാഹി - ചെറുകല്ലായി കുഞ്ഞി പറമ്പത്ത് കെ.പി. പ്രസന്നൻ.(59)നിര്യാതനായി. പരേതരായ നാരായണിയുടെയും, തങ്കപ്പൻ്റെയും മകനാണ്. ഭാര്യ - സജിനി മകൻ : അദ്വൈത് (കണ്ണൻ) സഹോദരി - രേണുക. സംസ്ക്കാരം ഇന്ന് (15-10 -2014) വൈകുന്നേരം 4 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ


whatsapp-image-2024-10-15-at-23.07.05_300c6696

അനന്തൻ എം നിര്യാതനായി


തലശ്ശേരി : മാടപ്പീടിക ഗുംട്ടിക്ക് സമീപം ചന്ദ്രോത്ത് ഹൌസിൽ

അനന്തൻ എം (89) നിര്യാതനായി. ഭാര്യ ലക്ഷ്മി.  

മക്കൾ : സുനിൽ (സൗദി) ബിന്ദു (കരിയാട്) നിഷ (പന്തക്കൽ).  സഹോദരങ്ങൾ രാജൻ, വസന്ത, തങ്കമണി, സുഖന്ധി, പരേതരായ ബാലൻ, ദാമു , മനോഹരൻ.

മരുമക്കൾ സുരേന്ദ്രൻ (കരിയാട്) ബാബുരാജ് (പന്തക്കൽ), ദിവ്യ (കീഴത്തൂർ)


capture

നഗരത്തിൽ പ്രകടനം നടത്തി.


തലശ്ശേരി : കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ , ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് , തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രകടനം നടത്തി.

  എം.പി. അരവിന്ദാക്ഷൻ, കെ.ജയരാജൻ, സുശീൽ ചന്ത്രോത്ത്, പത്മജ രഘുനാഥ്, ഇ.വി ജയകൃഷ്ണൻ ,ഉച്ചുമ്മൽ ശശി, പി.വി.രാധാകൃഷ്ണൻ, ഒ ഹരിദാസ്,,പി.ഒ മുഹമ്മദ് റാഫി ഹാജി, കെ. ഇ.പവിത്ര രാജ്,അഡ്വ: കെ.സി.രഘുനാഥ്, ജെ തീന്ദ്രൻ കുന്നോത്ത്, എം.പി.സുധീർ ബാബു, സി.എം.സുധീൻ , അനസ് ചാലിൽ, കെ.രമേശ്, എൻ.ഹരീന്ദ്രൻ , മനോജ് .ടി.കെ, എം. നസീർ നേതൃത്വം നൽകി.


ff

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2