നവരാത്രി മാഹാത്മ്യം :ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ

നവരാത്രി മാഹാത്മ്യം :ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
നവരാത്രി മാഹാത്മ്യം :ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
Share  
ഗുരുദേവ് ശ്രീരീരവിശങ്കർ എഴുത്ത്

ഗുരുദേവ് ശ്രീരീരവിശങ്കർ

2024 Oct 12, 11:49 AM
VASTHU
MANNAN
laureal

നവരാത്രി മാഹാത്മ്യം

:ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ



രാത്രി യിലെ ‘ര’യുടെ അർഥം സാന്ത്വനം സമ്മാനിക്കുന്നു എന്നാണ്. മൂന്നുതരം പ്രശ്നങ്ങളിൽനിന്നാണ് സാന്ത്വനം ലഭിക്കുന്നത്. 


അതാണ് ‘ത്രി’. ഭൗതികം, ഈതർ ഉൾക്കൊള്ളുന്ന (ethereal) തൈജസം അഥവാ സ്വർഗീയം, കാരണസൂതമായ (casual) എന്നിവയാണിവ.രാത്രി നിങ്ങളെ നിദ്രയിലേക്ക് നയിച്ച് എല്ലാറ്റിൽനിന്നും മുക്തരാക്കുന്നു. 

ഒരു മൃഗവും രാത്രി വിഷമിക്കാറില്ല. 

സന്തോഷമായാലും സന്താപമായാലും എല്ലാവരും ഉറക്കത്തിലേക്ക് പോകുന്നു. 

രണ്ട് അർഥങ്ങളാണ് നവരാത്രിക്കുള്ളത്. 

പുതിയ (നവ) എന്നും ഒൻപത് (നവ) എന്നും രണ്ടർഥങ്ങൾ. 

ഒൻപത് മാസമാണല്ലോ ഒരു കുഞ്ഞ് ജനിക്കാൻവേണ്ട സമയം. 

ശിശു അമ്മയുടെ ഗർഭപാത്രത്തിൽ വിശ്രമിക്കുകയാണ്, ഈ ഒൻപതുമാസവും. 

അതേപോലെ നവരാത്രിയിൽ നിങ്ങൾ ഉണ്മയിലേക്ക് തിരിച്ചുപോകുന്നു. സ്വയം അന്വേഷിക്കുന്നു! നിങ്ങളുടെ സ്വന്തം സ്വരൂപത്തിലേക്ക്‌ ആഴ്ന്നുപോകുകയും പിന്നീട് കൂടുതൽ സൃഷ്ടിപരതയോടെ വിജയശ്രീലാളിതമായി പുറത്തുവരുകയും ചെയ്യുന്നു. 

നിഷേധശക്തികളായ ആർത്തിയിൽനിന്നും വെറുപ്പിൽനിന്നും നിങ്ങൾ മുക്തമാവുകയാണ്.

ആർത്തിയും വെറുപ്പും രണ്ട് അസുരന്മാരാണ്. 

അവ വിപരീതവുമാണ്. മധുവും കൈടഭനും. 

മറ്റൊരു അസുരനാണ് രക്തബീജൻ. അത് നിങ്ങളുടെ ഗുണമാത്ര അഥവാ വാസനാവാഹി(genes)കളിലുണ്ട്. രക്തവും ബീജവും (വിത്ത്). രക്തബീജാസുരൻ എന്നാൽ, രക്തത്തിലെ ജീൻപോലെയാണ്. 

ചിലപ്പോൾ നിങ്ങളുടെ സ്വഭാവം നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കില്ല. 

അത് രക്തബീജാസുരൻ എന്ന ജീനിന്റെ നിയന്ത്രണത്തിലായിരിക്കും.

 രക്തബീജാസുരന്റെ പിടിയിൽനിന്നുള്ള മോചനത്തിനായി മരുന്നും ധ്യാനവും വേണ്ടിവന്നേക്കാം. ധ്യാനത്തിലൂടെയോ, മരുന്നിലൂടെയോ ഊർജം നിങ്ങളിലെത്തുമ്പോൾ ആന്തരിക രൂപപരിണാമത്തിലൂടെ ജീനുകൾക്കു വ്യത്യാസം സംഭവിക്കുന്നു.

20181108082213_233_1

അടുത്തത് മഹിഷാസുരനാണ്. തേജോമാന്ദ്യം അഥവാ ഉന്മേഷരാഹിത്യം.

 തേജോമാന്ദ്യം എന്നത് എരുമയെപ്പോലെയാണ്. ഈ അവസ്ഥയെ അതിജീവിക്കാനായി നിങ്ങൾക് ഊർജം (ശക്തി) ആവശ്യമായിവരുന്നു. 

ശക്തി എപ്പോൾ വരുന്നുവോ അപ്പോൾ ആലസ്യം (inertia) നിങ്ങളിൽനിന്ന് പുറത്തെറിയപ്പെടുന്നു. 

ഇനി ശുംഭനും നിശുംഭനും! ശുംഭൻ എന്നാൽ, തന്നെത്തന്നെ സംശയിക്കുന്നവൻ. 

നിശുംഭനെന്നാൽ മറ്റുള്ളവരെ സംശയിക്കുന്നവൻ. ഓരോ കാര്യത്തിലും സംശയം.

 ഇന്നത്തെക്കാലത്ത് ആളുകൾ പൊതുവേ വളരെ തിരക്കിലാണ്. 

മനസ്സ് വളരെയേറെ ചെളിയടിഞ്ഞതാണ്. അവനവനെക്കുറിച്ചുതന്നെ ചിന്തിക്കാൻ നേരമില്ല. ആരെങ്കിലും നിങ്ങളെ അപമാനിച്ചാൽ ചിന്തിക്കുക, അത് മനഃപൂർവം അല്ലെന്ന്.


ചണ്ഡനും മുണ്ഡനും! ചണ്ഡൻ എന്നാൽ, തലതിരിഞ്ഞവൻ. നിങ്ങൾ എന്തുപറഞ്ഞാലും അതിന് വിപരീതമേ അവൻ ചെയ്യൂ. ഒരിക്കലും അവൻ സമ്മതിച്ചുകൊടുക്കാറേയില്ല. 

മുണ്ഡന് തലയേ ഉണ്ടാവില്ല. എന്തുപറഞ്ഞാലും അവന്റെ തലയിൽക്കേറില്ല. 

എല്ലാം വായുവിൽ അപ്രത്യക്ഷമാവും. പിന്നെ ഒരു ധ്രുമലോചനൻകൂടിയുണ്ട്.

 ധ്രുമം എന്നാൽ പുക. ലോചനം എന്നാൽ, കണ്ണ്‌. പുകമറപോലുള്ള കണ്ണുള്ളവൻ. 

അവൻ ഓരോന്നും മൂടൽമഞ്ഞുപോലെയാണ് കാണുന്നത്. ഈ പറഞ്ഞ അസുരന്മാർ എല്ലാംതന്നെ ശക്തിയുടെ കുറവുകാരണമാണ് നമ്മിൽ കൂടുന്നത്. നിങ്ങളുടെ ഊർജനില പൂർണമായിരുന്നാൽ, അത്യുത്സാഹത്തിലായിരുന്നാൽ ഈ പറഞ്ഞ ഒരു രാക്ഷസന്മാർക്കും നിങ്ങളിലേക്ക് കയറിവരാൻ കഴിയില്ല.



guru

നവരാത്രിയിലെ ഒൻപത് ദിവസങ്ങളിലും ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്ന മൂന്നു ഗുണങ്ങളെ കൊണ്ടാടാനുള്ള അവസരമാണുള്ളത്.

 ആദ്യത്തെ മൂന്നുദിവസം താമോഗുണത്തിന്റെ ധർമമാണ്.

 അടുത്ത മൂന്നുദിവസം രജോഗുണത്തിന്റെയും അടുത്ത മൂന്നുദിവസം സത്വഗുണത്തിന്റെയും.നമ്മുടെ ബോധം താമോഗുണത്തിലൂടെയും രജോഗുണത്തിലൂടെയും സഞ്ചരിച്ച് അവസാന മൂന്നുദിവസങ്ങളിൽ സത്വഗുണത്തിൽ വികസിച്ച് ശോഭിക്കുന്നു. 

സത്വഗുണം എപ്പോഴൊക്കെ ജീവിതത്തിൽ മുന്നിൽനിൽക്കുന്നുവോ, വിജയം തുടർന്നുണ്ടാകുന്നു. വിജയദശമി എന്ന പത്താംദിവസത്തിന്റെ കീർത്തിയെ ആദരിച്ചുകൊണ്ട് ഈ ജ്ഞാനത്തിന്റെ സത്ത നാം അറിയുന്നു.

dr.nishanth-thoppil-(1)

'നവരാത്രിയിലെ സ്ത്രീ ശാക്തീകരണം'

: ഡോ .നിശാന്ത് തോപ്പിൽ M.Phil,Ph.D  

Women Empowerment on Navratri 

തുടർന്ന് കേൾക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്‌താലും 

https://www.youtube.com/watch?v=CcRx1raQe-U&list=LL

ff

"സമൃദ്ധിയിൽ ജീവിക്കുക

നിങ്ങളുടെ ജന്മാവകാശമാണ് " . 


എന്നാൽ ഭാഗ്യം സൃഷ്ടിക്കുവാനുള്ള രഹസ്യങ്ങൾ ചില ആളുകൾ രഹസ്യമാക്കി അവർക്ക്‌വേണ്ടി മാത്രം ഉപയോഗിക്കുകയും, സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ദോഷത്തിന്റെയും അന്തവിശ്വാസങ്ങളുടെയും കെട്ടുകഥകൾ പറഞ്ഞു പ്രചരിപ്പിച്ചു.  

ഇപ്പോൾ വാസ്തു ഭാരതി വാസ്തു ശാസ്ത്രത്തിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ചുള്ള പഠനം നടത്തി, എല്ലാവർക്കുമായി തുറന്നു നൽകുന്നു. 

"18 ദിവസ ത്തെ സയൻറ്റിഫിക്ക് വാസ്തു പഠനത്തിലൂടെ നിങ്ങൾക്ക് സമൃദ്ധി ആസ്വദിക്കാനുള്ള ശാസ്ത്രീമായ നിർദ്ദേശങ്ങൾ ലഭിക്കും .

നിങ്ങളുടെ സ്വന്തം വീടിന്റെ വാസ്തു മനസിലാക്കാൻ സാധിക്കുന്നു.

തച്ചു ശാസ്ത്രത്തെ കുറിച്ച് പഠിക്കാൻ സാധിക്കുന്നു

Course 6500/- രൂപ വരുന്ന ഈ കോഴ്സ്സ് ഇപ്പോൾ .1999/- മാത്രം അടച്ച് നിങ്ങൾക്ക് പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.


https://chat.whatsapp.com/FVHoIwDjb7HGx2nDNgN9bF


"സൈൻ്റിഫിക് വാസ്തു പഠിക്കാനായി

*799 48 47999 എന്ന ഗൂഗിൾ പേ നമ്പറിലേക്ക് 1999 രൂപ മാത്രം അടച്ച് , അടച്ചതിൻ്റെ സ്ക്രീൻ ഷോട്ടും കോഴ്സ്സിൽ ചേർത്താനുള്ള നമ്പറും +91 8547969788 ഈ നമ്പറിലേക്ക വാട്സ്ആപ് ചെയ്യുക

shalini-navarathri-new

Happy Navarathry

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2