ആർട്ട് ഓഫ് ലിവിംഗ്
മൂടാടി ആശ്രമത്തിൽ
നവരാത്രി മഹോത്സവം
കോഴിക്കോട്: ഉത്തര കേരളത്തിലെ ആർട്ട് ഓഫ് ലിവിംഗ് ആശ്രമമായ മൂടാടി ആശ്രമത്തിൽ വൈദിക് ധർമ്മ സംസ്ഥാൻ കേരളയുടെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 8, 9, 10 തീയതികളിൽ വിപുലമായ ചടങ്ങുകളോടെ ആഘോഷപൂർവ്വം നടക്കും
ആർട്ട് ഓഫ് ലിവിംഗ് ബംഗ്ലൂരു ഇൻറർനാഷണൽ ആശ്രമത്തിൽ ഗുരുദേവ് ശ്രീശ്രീ രവിശങ്കറിൻ്റെ സാന്നിധ്യത്തിൽ നടക്കുന്ന പൂജകളും ഹോമങ്ങളും തത്സമയം മൂടാടി ആശ്രമത്തിലും നടക്കും.
മഹാ ചണ്ഡികാ ഹോമം, മഹാഗണപതി ഹോമം, സുദർശന ഹോമം, രുദ്ര ഹോമം തുടങ്ങിയ ഹോമങ്ങൾ, സങ്കൽപപൂജ, കലാപരിപാടികൾ, വിദ്യാരംഭം എന്നിവയാണ് പ്രധാന പരിപാടികൾ.
എല്ലാ ദിവസങ്ങളിലും സത്സംഗും കലാപരിപാടികളും അന്നദാനവും ഉണ്ടായിരിക്കും.
സ്വാമി ചിദാകാശയാണ് യജ്ഞാചാര്യൻ.
ബാംഗ്ലൂർ വേദവിജ്ഞാൻ മഹാവിദ്യാപീഠത്തിലെ വേദ പണ്ഡിതൻമാരാണ് പൂജകൾക്കും ഹോമങ്ങൾക്കും നേതൃത്വം നൽകുന്നത്.
ഒക്ടോബർ എട്ടിന് രാവിലെ എട്ടു മണിക്ക് സിനിമ സംവിധായകൻ രാമസിംഹൻ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യും
8.30 ന് മഹാഗണപതി പൂജ ആരംഭിക്കും. ഉച്ചക്ക് 12 മണി വരെ നവഗ്രഹ ഹോമം, വാസ്തു ഹോമം തുടങ്ങിയ പൂജകളും .
വൈകീട്ട് സുമേരു സന്ധ്യാ ഗായകൻ
മുരുകദാസ് ചന്ദ്രൻ നയിക്കുന്ന ‘സിദ്ധർ പാടൽ’ ഉണ്ടായിരിക്കും.
ഒമ്പതാം തീയതി എട്ടു മുതൽ 12 മണി വരെ സമൂഹ സങ്കൽപ പൂജയും മഹാരുദ്ര ഹോമവും ദുർഗാ സപ്തശതി പാരായണവും ഉണ്ടായിരിക്കും.
വൈകീട്ട് ശ്രീവിദ്യ അന്തർജനം, നിള നാഥ് എന്നിവരുടെ നൃത്തസന്ധ്യയും അരങ്ങേറും.
10 ാം തീയതി രാവിലെ 8.30 ന് സമൂഹ സങ്കല്പ പൂജയെ തുടർന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നടത്തപ്പെടുന്ന നവചണ്ഡീക ഹോമവും പ്രസാദ വിതരണവും ഉണ്ടായിരിക്കും.
Contact:7907074710, 9846400936.
( ചിത്രം :പ്രതീകാത്മകം )
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group