സന്ന്യാസദീക്ഷാ വാര്‍ഷികം :
ശാന്തിഗിരിയിൽ
പ്രാര്‍ത്ഥനാസങ്കല്‍പ്പങ്ങൾക്ക്
തുടക്കമായി
പ്രാർത്ഥനയ്ക്ക് മുന്നോടിയായി ഗുരുസ്ഥാനീയ ശിഷ്യപൂജിത ബ്രഹ്മചര്യ സംഘത്തിനും ഗുരുധർമ്മ പ്രകാശസഭ അംഗങ്ങൾക്കും ദർശനം നൽകി ദീക്ഷ സങ്കല്പം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 7 ന് താമര പര്‍ണ്ണശാലയില്‍ സന്യാസി സന്യാസിനിമാരുടേയും ബ്രഹ്മചാരി ബ്രഹ്മചാരിണിമാരുടെയും പ്രത്യേക പ്രാർത്ഥനയും പുഷ്പസമര്‍പ്പണവും നടന്നു.
ബ്രാഞ്ചാശ്രമത്തിന്റെ ചുമതല വഹിക്കുന്നവരും കേരളത്തിനു പുറത്ത് വിവിധ മേഖലകളിൽ സേവനം ചെയ്യുന്നവരുമായ സന്ന്യാസി സന്ന്യാസിനിമാർ കേന്ദ്രാശ്രമമായ പോത്തൻകോട് എത്തിച്ചേർന്നിട്ടുണ്ട്.
സന്യാസദീക്ഷാവാര്‍ഷികദിനമായ ഒക്ടോബര്‍ 13 ഞായറാഴ്ച വരെ എല്ലാദിവസവും ആരാധനയ്ക്ക് ശേഷം പ്രത്യേക പ്രാർത്ഥന, പുഷ്പസമർപ്പണം എന്നിവ നടക്കും. പ്രാർത്ഥനക്ക് ശേഷം സന്ന്യാസ സംഘം ആശ്രമത്തിലെ വിവിധ കര്‍മ്മങ്ങളില്‍ വ്യാപൃതരാകും.
രാത്രി 8 ന് ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ സത്സംഗം നടക്കും.
പ്രിൻസിപ്പൽ മെന്റർ ഡോ. ജി.ആർ. കിരൺ ആണ് മോഡറേറ്റർ. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുടെ പ്രഭാഷണത്തോടെയാണ് സത്സംഗം ആരംഭിച്ചത്. വരും ദിവസങ്ങളിൽ ആത്മീയ സാസ്കാരികമേഖലകളിലെ വിശിഷ്ടവ്യക്തിത്വങ്ങള്‍ സത്സംഗത്തിൽ സംബന്ധിക്കും.
ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ പ്രഭാഷണത്തോടെയാകും സത്സംഗം സമാപിക്കുക.
വാർഷികത്തോടനുബന്ധിച്ച് ശാന്തിഗിരി ഫെസ്റ്റിൽ എത്തുന്നവർക്ക് സ്പിരിച്വൽ സോണിലെ ആശ്രമകാഴ്ചകൾ, പ്രകാശവിന്യാസം, ഗുരു ഉപയോഗിച്ചിരുന്ന വാഹനങ്ങൾ, ഗുരുവിന്റെ ഉദ്യാനം എന്നിവ കാണാൻ അവസരമൊരുക്കിയിട്ടുണ്ട്.
ഫോട്ടോ ക്യാപ്ഷൻ : സന്ന്യാസദീക്ഷ വാർഷികാഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരി ആശ്രമത്തിൽ ആരംഭിച്ച പ്രാർത്ഥന സങ്കൽപ്പങ്ങളിൽ പങ്കെടുക്കുന്ന സന്യാസിമാർ. ആശ്രമം പ്രസിഡന്റ് സ്വാമി ചെതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവർ മുൻനിരയിൽ
LIVE - Santhigiri Fest 2024 | -Kalanjali Ganamela
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group