ശ്രീസത്യസായി ഭാഗവത സപ്താഹയജ്ഞം
Share
ശ്രീസത്യസായി
ഭാഗവത സപ്താഹയജ്ഞം
തിരുവനന്തപുരം : ശ്രീസത്യസായി സേവാ സംഘടനയുടെ നേതൃത്വത്തിൽ കുടപ്പനക്കുന്ന് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്തുന്ന ഭാഗവത സപ്താഹയജ്ഞം തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ഉദ്ഘാടനം ചെയ്തു. ഒക്‌ടോബർ ആറുവരെ നടക്കുന്ന സപ്താഹത്തിന്റെ യജ്ഞാചാര്യൻ എൻ. സോമശേഖരൻ ആണ്. സ്റ്റേറ്റ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ, ജില്ലാ പ്രസിഡന്റ് ആർ.ജി. വിനോദ് ബാബു, എസ്. ഹരി, ഹരിരാഗ് നന്ദൻ തുടങ്ങിയവർ സംസാരിച്ചു. ദിവസവും രാവിലെ 5.20 മുതൽ ഓംകാരം സുപ്രഭാതം, നഗര സങ്കീർത്തനം എന്നിവയോടെ തുടങ്ങുന്ന ചടങ്ങുകൾ വൈകീട്ട് 4.30-ന് അവസാനിക്കും.
ഫോട്ടോ : ഫയൽ കോപ്പി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group