ജീവനകലയിലെ ശ്രീവത്സം !
ഇന്ന് ശ്രീവത്സൻ ഓർമ്മദിനം
കോഴിക്കോട് :ശ്രീശ്രീ രവിശങ്കർജിയുടെ ആദ്യകാല ശിഷ്യനും മലബാർ മേഖലയിലെ ആദ്യത്തെ ആർട് ഓഫ് ലിവിംഗ്അഡ്വാൻസ്ഡ് മെഡിറ്റേഷൻ കോഴ്സ് വിദഗ്ധ പരിശീലകനുമായ കോഴിക്കോട് തിരുവണ്ണൂർ സ്വദേശി എ . പി .ശ്രീവത്സന്റെ ഒൻപതാം ചരമ വാർഷികദിനമായ
ഒക്ടോബർ 1 '' ശ്രീവത്സൻ അനുസ്മരണ ദിന ''
മായി ആർട് ഓഫ് ലിവിംഗ് പ്രവർത്തകർ ആചരിക്കുന്നു .
18 വർഷത്തിലധികം കാലയളവിനുള്ളിൽ ജില്ലക്കകത്തും പുറത്തുമായി ആയിരക്കണക്കിന് വ്യക്തികൾക്ക് ജീവന കലാ പരിശീലനം നൽകിയ ശ്രീവത്സൻജി യൂത്ത് ലീഡർഷിപ്പ് ട്രെയിനർ , ടീച്ചേർസ് കോർഡിനേറ്റർ , ശ്രീശ്രീ രവിശങ്കർജിയുടെ കേരള സന്ദർശനത്തിന്റെ മുഖ്യ സംഘാടകൻ തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിക്കുകയുണ്ടായി...ശ്രീശ്രീ ആയുര്‍വ്വേദയുടെ നാഡീ പരിശോധനാക്യാമ്പ് ആദ്യമായി ജില്ലയില്‍ ആരംഭിച്ചതും ശ്രീവത്സൻജിയുടെ ശ്രമഫലമായാണ്.
ചൈല്‍ഡ് ഡവലപ്പ്മെന്റ്റ് പ്രോജക്ട് ഓഫീസർ തസ്തികയിൽ നിന്നും വിരമിച്ച പത്നി ശ്രീമതി ഏലിയാമ്മ ആർട് ഓഫ് ലിവിംഗിന്റെ സീനിയർ ടീച്ചർ കൂടിയാണ് . മൂത്ത മകൻ കിരൺ ശ്രീവത്സൻ ശ്രീശ്രീരവിശങ്കർജിയുടെ നിർദ്ദേശപ്രകാരം നെതർലാന്റിൽ ശ്രീശ്രീ ആയുർവ്വേദ ഡോക്ടറായും രണ്ടാമത്തെ മകൻ അരുൺ ശ്രീവത്സൻ കോഴിക്കോട് സൈബർ പാർക്കിൽ ഐ ടി വിഭാഗത്തിലും ജോലിചെയ്തുവരുന്നു .
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
ആർട് ഓഫ് ലിവിംഗ് മൂടാടി ആശ്രമത്തിൽ നവരാത്രി മഹോത്സവം ; മുഖ്യ കാർമ്മികത്വം സ്വാമി ചിദാകാശജി
കോഴിക്കോട് :ആർട് ഓഫ് ലിവിംഗ്പ്രസ്ഥാനത്തിൻ്റെ മലബാർമേഖലയിലെ പ്രമുഖ ആസ്ഥാനമായ മൂടാടിയിലെ കടലോര ആശ്രമത്തിൽ ഒക്ടോബർ 8 മുതൽ 10 വരെ നീളുന്ന നവരാത്രിമഹോത്സവം .
.കോഴിക്കോട്, കണ്ണൂർ ,കാസറഗോഡ് ,വയനാട് .മലപ്പുറം ജില്ലകളെ കേന്ദ്രീകരിച്ചുകൊണ്ട് വൈദിക് ധർമ്മസംസ്ഥാൻ കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രീ മഹാഗണപതി ഹോമം , രുദ്രാഭിഷേകം ,നവഗ്രഹഹോമം,വാസ്തുശാന്തി ഹോമം ,മഹാരുദ്രഹോമം ,മഹാസുദർശനഹോമം ,മഹാചണ്ഡീ ഹോമം തുടങ്ങിയ വിശേഷാൽ പൂജകളുടെയും ഹോമങ്ങളുടെയും മുഖ്യകാർമ്മികത്വം ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖ മുഖ ശിഷ്യൻ സ്വാമി ചിദാകാശജി നിർവ്വഹിക്കും.
എല്ലാപൂജകളിലും സങ്കല്പം വെയ്ക്കാനും ദമ്പതി പൂജയിലിരിക്കാനും പ്രത്യേകം സൗകര്യം .
പങ്കെടുക്കുന്ന മുഴുൻ പേർക്കും ഭക്ഷണസൗകര്യവും ഒരുക്കിയിട്ടുണ്ട് .ജാതിമതഭേദമില്ലാതെ ഏവരെയും സംഘാടകർ സ്വാഗതം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾക്ക് 9562028081 ,8921279355
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group