എൻ്റെ പ്രാർത്ഥന
കേരളത്തെ രക്ഷിക്കാൻ
: പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി
തിരുവനന്തപുരം : ''പോയകാലങ്ങളിലെല്ലാം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു?- എന്നാണ് ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നത്. എങ്കിലും ഈയ്യിടെയായി മറ്റൊരു രീതിയിൽക്കൂടി എൻ്റെ പ്രാർത്ഥന മാറിയിട്ടുണ്ടെന്ന് ''-പൂജനീയ ശ്രീപത്മനാഭദാസ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി .
'' എന്നെയും ലോകത്തെയും രക്ഷിക്കുന്നതിനൊപ്പം കേരളത്തെക്കൂടി രക്ഷിക്കണമെന്ന് ഇപ്പോൾ താൻ ഊന്നി ഉരുവിടാറുണ്ടെന്നും ''പ്രിൻസസ്സ് വ്യക്തമാക്കി .
ശ്രീ പത്മനാഭദാസ ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ തിരുമനസ്സ് ജീവിച്ചിരുന്ന കാലത്ത് താൻ തൻ്റെ കൂട്ടുകാരി ഷീലയുമൊത്ത് ഹിമവൽസാനുക്കളിൽ നടത്തിയ ഒരുയാത്രയെക്കുറിച്ചും പ്രിൻസസ്സ് പരാമർശിക്കുകയുണ്ടായി
അമ്പലമുക്കിലെ പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഭാഗവതസപ്‌താഹ യജ്ഞവേദിയിൽ നടന്ന ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പ്രിൻസസ്സിൻ്റെ വിശദീകരണം .
ഹിമവൽസാനുക്കളിലെ ഗിരി ശൃംഗത്തിലുള്ള ഒരുപുണ്യസങ്കേതത്തിൽ ഒരു വലിയ പാറക്കല്ലുണ്ടായിരുന്നു . ആപാറക്കല്ലിൽ ജലസാന്നിധ്യവുമുണ്ടായിരുന്നു .ആ ജലത്തിൽ സ്പര്ശിച്ചാൽ ദൈവാനുഗ്രഹവും മോക്ഷപ്രാപ്‌തിയും ലഭ്യമാവുമെന്ന് വിശ്വാസം .
''ഉത്രാടം തിരുനാൾ തിരുമനസ്സ് കാറിൽ വിശ്രമിക്കുമ്പോൾ താനും തന്റെ കൂട്ടുകാരി ഷീലയും ഉയരങ്ങൾ കയറി അവിടെയെത്തി .
ഷീലയോട് ആദ്യം ജലം സ്പർശിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ സ്നേഹപുരസ്സരം ആ അവസരം ആദ്യമായി പ്രിൻസസിന് തന്നെ നൽകുകയായിരുന്നു .
തുടർന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി പാറക്കല്ലിലെ ജലത്തിൽ സ്പർശിക്കാൻ വിരൽത്തുമ്പ് നീട്ടി.
അത്യത്ഭുതമെന്നു പറയട്ടെ തൽക്ഷണം ആ ജലം ഭൂഗർഭത്തിലേയ്ക്ക് ഒഴുകിയകന്നുപോയെന്നത് സത്യം\
തികഞ്ഞ ഞെട്ടലോട്ടും വിസ്മയത്തോടുമായിരുന്നത്രെ പ്രിൻസസ്സ് നോക്കിക്കണ്ടത് .
ഭയഭക്തി ബഹുമാനപുരസ്സരം ഭഗവാനേ എന്ന് നീട്ടിവിളിച്ച് നിലവിളിച്ചകാര്യവും പ്രിൻസസ്സ് പറയാൻ മടിച്ചില്ല .
പാപം ചെയ്‌തവർ ആ ജലത്തിൽ സ്പർശിച്ചാൽ അവർക്ക് മോക്ഷം ലഭിക്കുകയില്ലെന്നും അനുഗ്രഹമുണ്ടാവുകയില്ലെന്നുമുള്ള തിരിച്ചറിവും ലഭ്യമായി .
അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ പാപകർമ്മത്തിൻറെ പരിണിതഫലമാവും ഈ ദുരനുഭവമെന്നും
പ്രിൻസസ്സ് വിശ്വസിച്ചു .
തൊട്ടു പുറകെ കൂട്ടുകാരി ഷീല ജലത്തിൽ കൈ കുത്തിയപ്പോൾ ജലം ഒഴുകിനീങ്ങാതെ നിന്ന കാഴ്ച ഇന്നും പ്രിൻ സസിന്റെ മനസ്സിൽ അത്ഭുതക്കാഴ്ച്ചയായി അവശേഷിക്കുന്നതായുംപ്രിൻസസ്സ് നിറഞ്ഞ സദസ്സിൽ വ്യക്തമാക്കി .
ഈ സംഭവത്തിനു ശേഷം സർവ്വസമയത്തുംശ്രീപത്മനാഭനെ സ്‌മരിച്ചുകൊണ്ട് ശ്രീപത്മനാഭദാസിയായി താൻ മാറുകയാണുണ്ടായതെന്നും അർത്ഥശങ്കക്കിടയില്ലാതെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ചടങ്ങിൽ പ്രസ്ഥാവിക്കുകയുണ്ടായി '
- റിപ്പോർട്ട് : ജി ഹരി നീലഗിരി
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group