സന്ന്യാസിമാർക്ക് പ്രാധാന്യം
ആന്തരിക ചിന്ത:
സ്വാമി വിവിക്താനന്ദ
പോത്തൻകോട് : സന്ന്യാസിമാർക്ക് ബാഹ്യചിന്തകളെക്കാൾ പ്രധാനം ആന്തരിക ചിന്തകൾക്കാണെന്നും സ്വതന്ത്രമായ ഇഷ്ടാനിഷ്ടങ്ങൾ ഇല്ലാത്തവരാണവരാണ് അവരെന്നും ചിന്മയ മിഷൻ സംസ്ഥാന അധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിലെ 40-ാം സന്ന്യാസദീക്ഷ വാർഷികത്തോടനുബന്ധിച്ച് നടന്നുവരുന്ന 21 ദിവസത്തെ സത്സംഗത്തിൽ സെപ്റ്റംബർ 28 ശനിയാഴ്ച സംസാരിക്കുകയായിരുന്നു സ്വാമി. ചിന്മയ മിഷൻ സ്ഥാപകൻ സ്വാമി ചിന്മയാനന്ദ ഭാരതീയ സംസ്കൃതിയിലെ അത്യന്തം പവിത്രമായ ഗുരുശിഷ്യ ശൃംഖലയിലെ ഉജ്ജ്വലമായ ഒരു കണ്ണിയാണ്. ശ്രീമദ് ഭഗവത്ഗീതയുടെ പ്രയോക്താവാണ് അദ്ദേഹം. ആ സന്ന്യാസ രീതിയാണ് സ്വാമി ചിൻമയാനന്ദയും പിന്തുടർന്നത്. രണ്ട് രീതിയിലുള്ള സന്ന്യാസത്തെക്കുറിച്ച് സ്വാമി ചിന്മയാനന്ദ എടുത്തു പറഞ്ഞിട്ടുണ്ട്. വിവിദിശാ സന്ന്യാസം, വിദ്യുത് സന്ന്യാസം. വിവിദിശാ സന്ന്യാസിമാർ ലൗകികത്തെ ത്യജിച്ചവരാണ്. പരമാത്മസത്യത്തെ അന്വേഷിച്ച് കണ്ടെത്താനായി ദീക്ഷയെടുത്തവരാണ് അവർ. അഥവാ ഗുരൂപദേശം അനുസരിച്ച് ലൗകിക കാര്യങ്ങളിൽ ഇടപെടേണ്ടി വന്നാലും അത് കർമ്മയോഗ രീതിയിലായിരിക്കും.
വിവിദിശാ സന്ന്യാസിമാർ ആത്മീയ പരിണാമത്തിന്റെ അന്ത്യഘട്ടത്തിൽ സ്വാഭാവികമായും വിദ്യുത് സന്ന്യാസിമാരായി മാറുന്നു. വിദ്യുത് സന്ന്യാസിമാർ സ്ഥിതപ്രജ്ഞരാണ്, സന്ന്യാസ ധർമ്മത്തിന്റെ സാഫല്യം കണ്ടെത്തിയവരാണ്, ജീവിതത്തിൻ്റെ അത്യന്തിക ലക്ഷ്യം പ്രാപിച്ചവരാണ്. വിവിദിശാ സന്ന്യാസിമാരുടെ ലക്ഷ്യം വിദ്യുത് സന്ന്യാസത്തിലേക്ക് എത്തിച്ചേരുക എന്നതാണ്. ഇത്തരത്തിലായിരുന്നു സന്ന്യാസദീക്ഷ എടുക്കുന്നവർക്കുള്ള ചിന്മയാനന്ദ സ്വാമികളുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളുമെന്നും സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group