ഏകത്വത്തെ കാംക്ഷിക്കുന്ന മാനവികതയാണ് ഗുരുവിന്റെ മതം: സ്വാമി ധർമ്മ ചൈതന്യ

ഏകത്വത്തെ കാംക്ഷിക്കുന്ന മാനവികതയാണ് ഗുരുവിന്റെ മതം: സ്വാമി ധർമ്മ ചൈതന്യ
ഏകത്വത്തെ കാംക്ഷിക്കുന്ന മാനവികതയാണ് ഗുരുവിന്റെ മതം: സ്വാമി ധർമ്മ ചൈതന്യ
Share  
2024 Sep 17, 10:33 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ഏകത്വത്തെ കാംക്ഷിക്കുന്ന മാനവികതയാണ് ഗുരുവിന്റെ മതം: സ്വാമി ധർമ്മ ചൈതന്യ


മാഹി.മലബാർ കലാപം സൃഷ്ടിച്ച മതാത്മകമായ വേർതിരിവുകളാണ് ആലുവയിൽ സർവ്വ മത സമ്മേളനം വിളിച്ചു ചേർക്കാൻ ഗുരുവിനെ പ്രേരിപ്പിച്ച ഒരു ഘടകമെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടരി സ്വാമി ധർമ്മ ചൈതന്യ അഭിപ്രായപ്പെട്ടു.

ഏടന്നൂർ ശ്രീനാരായണമഠം ഓഡിറ്റോറിയത്തിൽ നടന്ന സർവമതസമ്മേളനം ശതാബ്ദി സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമികൾ.

സർവ്വ മത സമ്മേളനം കൊണ്ട് ഉദ്ദേശിച്ചത്,

വാദിക്കാനും ജയിക്കാനുമല്ല,അറിയാനുംഅറിയിക്കാനുമാണെന്ന് ഗുരു തന്നെ വ്യക്തമാക്കിയത്.

എല്ലാ മതങ്ങളുടേയും സത്ത ഒന്നു തന്നെയാണെന്ന് എല്ലാ പ്രസംഗങ്ങളും കേട്ടതിന് ശേഷം ഗുരു പറയുകയും, സത്യദർശനത്തിലേക്ക് മനുഷ്യനെ. ആനയിക്കാനുള്ള ലക്ഷ്യത്തോടെ, സർവ്വമത പാഠശാല സ്ഥാപിക്കപ്പെടണമെന്ന് ഗുരുആഗ്രഹംപ്രകടിപ്പിച്ചത്.

ഏകത്വത്തെ കാംക്ഷിക്കുന്ന മാനവികതയായിരുന്നു ഗുരുവിന്റെ കാഴ്ചപ്പാട്.

സർവ മത സാരവുമേകം എന്ന് ഗുരു ഉദ്ബോധിപ്പിച്ചത് അതുകൊണ്ടാണ്. ആശയത്തിലധിഷ്ഠിതമായ സംഘടിത മതങ്ങളെ യുദ്ധം ചെയ്ത് തോൽപ്പിക്കാനാവില്ല.

എല്ലാ ജീവജാലങ്ങളോടും സമഭാവനകാണിക്കണമെന്നാണ്അനുകമ്പാദശകത്തിലൂടെ ഗുരു ലോകത്തോട് പറഞ്ഞതെന്ന് സ്വാമികൾ വ്യക്തമാക്കി.

കെ.ജയപ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.

സ്നേഹത്തിന്റെ ഭാഷയുടെ പേരാണ് ശ്രീനാരായണ ഗുരുവെന്ന്

കേരള സർവകലാശാല ശ്രീനാരായണ ഗുരു സ്റ്റഡീസ് ഡയറക്ടർ

ഡോ: എം.എ.സിദ്ധീഖ് മുഖ്യഭാഷണത്തിൽ ചുണ്ടിക്കാട്ടി.

നിങ്ങൾ ഭൂമിയുടെ ഉപ്പാണെന്നും, നിങ്ങൾ പതിതരായ മനുഷ്യരുടെ കണ്ണീരുപ്പാകണമെന്നുമാണ് യേശു പറഞ്ഞത്.

ക :അബയുടെ മാതൃകയിലാണ് ഗുരു അരുവിപ്പുറം ക്ഷേത്രം നിർമ്മിച്ചതെന്ന് കാണാം.

അഗതിയായ മനുഷ്യന് അന്നം കൊടുക്കാത്തവന് സ്വർഗ്ഗം പ്രാപ്യമെന്നാണ് മുഹമ്മദ് നബി പറഞ്ഞത്.

ജഗത്തിൽ ഏക മതമെന്ന ആശയത്തിനാണ് ഗുരു ആത്യന്തികമായി നിലകൊണ്ടതെന്ന് ഡോ: എം.എ സിദ്ദീഖ് ഓർമ്മിപ്പിച്ചു.

കേരള സാഹിത്യ അക്കാദമി പ്രവർത്തക സമിതി അംഗം

വിഎസ്ബിന്ദുസംസാരിച്ചു.എം.പ്രജിത്ത്കുമാർ സ്വാഗതവും, തയ്യിൽ രാഘവൻ നന്ദിയും പറഞ്ഞു.



ചിത്രവിവരണം: ശ്രീമദ് സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2024-09-17-at-20.14.30_1f27cdee

മഹാത്മാ കുടുംബ സംഗമം നടന്നു.


തലശ്ശേരി : സമാന്തര വിദ്യാഭ്യാസ രംഗത്ത് തലശ്ശേരിയിൽ ശ്രദ്ധേയമായ സ്ഥാനം അലങ്കരിച്ച മഹാത്മ കോളേജ് കുടുംബ സംഗമം നടന്നു. മൂന്ന് പതിറ്റാണ്ട് കാലം പ്രവർത്തിച്ച കോളേജിലെ പൂർവ വിദ്യാർത്ഥികൾ ഒത്തു കൂടി.

എഴുത്തുകാരി ഡോ. ആർ. രാജശ്രീ ഉദ്ഘാടനം ചെയ്തു.

ഡോ. ജോസ്സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. അഡ്വ. രവിന്ദ്രൻ കണ്ടോത്ത് സ്വാഗതം പറഞ്ഞു.

മഹാത്മ കോളേജ് പ്രിൻസിപ്പാളായിരുന്ന എം.പി. രാധാകൃഷ്ണൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. രാധാകൃഷ്ണൻ മാസ്റ്ററുടെ പ്രണയം ജീവിതം, മരണം എന്ന പുസ്തകത്തിൻ്റെ പ്രകാശവും രാജശ്രീ നിർവഹിച്ചു. വൽസൻ കൂർമ്മ കൊല്ലേരി ഏറ്റു വാങ്ങി. ലോകപ്രശസ്ത ശില്പി വൽസൻ കൂർമ്മ കൊല്ലേരിയെ ചടങ്ങിൽ ആദരിച്ചു. പി.പത്മനാഭൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ലോഗോ ഡിസൈൻ ചെയ്ത കെ.വി. അജയകുമാറിനെയും ചടങ്ങിൽ ആദരിച്ചു ഡോ.എം. രാമചന്ദ്രൻ, ഡോ. കെ.കെ. അജയകുമാർ, ഡോ. സുഹാസിനി, കെ. ബാലകൃഷ്ണൻ, ശ്യാമള ടീച്ചർ എൻ.കെ. വൽസൻ, വി.മുകുന്ദൻ, രാജേന്ദ്രൻ തായാട്ട് അംബുജം കടമ്പൂർ, പി മഹോഹരൻ പി.വി. രമേശൻ ,യു.പി. പ്രകാശ്, മുകേഷ്, എൻ. ആർ. അജയകുമാർ, പി.സി.എച്ച് ശശിധരൻ, വീണ കെ.സി.ടി.പി. എന്നിവർ സംസാരിച്ചു

അഡ്വ. രവിന്ദ്രൻ കണ്ടോത്ത് സ്വാഗതം പറഞ്ഞു.

വിവിധകലാപരിപാടികൾ അരങ്ങേറി


ചിത്രവിവരണം:ഡോ: ആർ.രാജശ്രീ ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2024-09-17-at-20.14.49_5f6e459e

പൊറ്റേരി കുഞ്ഞമ്മദ് ഹാജി നിര്യാതനായി


തലശ്ശേരി:കരിയാട് കിടഞ്ഞിയിലെ പൗരപ്രമുഖനും പൊതു പ്രവര്‍ത്തകനും മുസ്ലിംലീഗ് നേതാവും ഖത്തറിലെ സില്‍വര്‍ സ്റ്റാര്‍ ഗ്രൂപ്പിന്‍റെ മാനേജിംഗ് ഡയരക്ടറുമായ പൊറ്റേരി കുഞ്ഞമ്മദ് ഹാജി (63) നിര്യാതനായി .

ഹൃദയാഘത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

കിടഞ്ഞി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡണ്ട്, മുസ്ലിംലീഗ് കരിയാട് മേഖല ചെയര്‍മാന്‍, എസ്സ് വൈ എസ്സ് സംസ്ഥാന കൗണ്‍സിലര്‍, എസ്സ് എം എഫ് കരിയാട് റൈഞ്ച് പ്രസിഡണ്ട്, സി എച്ച് മൊയ്തു മാസ്റ്റര്‍ സൊസൈറ്റി വൈ. പ്രസിഡണ്ട് , പെരിങ്ങത്തൂര്‍ സംയുക്ത മഹല്ല് കമ്മിറ്റി ജോ. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

കിടഞ്ഞിയിലെ പ്രമുഖ തറവാടായ പൊറ്റേരിയിലെ പരേതനായ കുഞ്ഞബ്ദുള്ളയുടെയും കുഞ്ഞാമി ഹജ്ജുമ്മയുടെയും പുത്രനാണ്

ഭാര്യ മണ്ണയോട്ട് സക്കീന ഹജ്ജുമ്മ 

മക്കള്‍ ഫഹദ് , ഫയാസ് (ഖത്തര്‍) 

ഡോ. ഫായിസ് 

മരുമക്കള്‍ മുജീബ (കുനിങ്ങാട്) നസ്മിന (പാനൂര്‍)

സഹോദരങ്ങള്‍

ആയിശ്ശ , ഹമീദ് (പ്രസിഡണ്ട് കിടഞ്ഞി ശാഖ മുസ്ലിം ലീഗ്) ജമീല ,റഫീഖ് , നസീമ ,റഷീദ്


capture_1726139049

സ്വച്ഛത ഹി സേവ ക്യാമ്പയി്ന് തുടക്കമായി  

 

മാഹി:കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സ്വച്ച്താ ഹീ സേവ കാമ്പയിൻ ആരംഭിച്ചു. സ്വാച്ചത ഹി സേവ പരിപാടികളുടെ ഭാഗമായി, മേരെ യുവ ഭാരത്, നെഹ്രു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്കീം, സാമൂഹ്യ സന്നധദ സേന, യുവജന ക്ലബ്ബുകൾ എന്നിവ സംയുക്തമായി 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ യാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

 ഗ്രാമീണ മേഖലയിലെ ശുചിത്വത്തിനായുള്ള ബോധവത്കരണ പരിപാടികൾ ഏകോപിപ്പിക്കുക ശ്രമദാനത്തി പ്രവർത്തനങ്ങളിലൂടെ

സമ്പൂർണശുചിത്വ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ നടത്തുന്ന സ്വച്ഛതാ ഹി സേവ ക്യാമ്പയി്ന് സപ്തംബർ 17 മുതൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 വരെയാണ് നടത്തുന്നത്. 

 നെഹ്‌റു യുവ കേന്ദ്ര , മൈ ഭാരത്, എൻ എസ് എസ് എന്നിവയുടെ നേതൃത്വത്തില്‍ മാഹിയിൽ സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് വിവിധ പരിപാടികള്‍ നടക്കുക..


വിശ്വകർമ്മ ദിനം ആഘോഷിച്ചു


ന്യുമാഹി: വിശ്വകർമ്മ സംഘം, അഖില ഭാരതിയ വിശ്വകമ്മ മഹാസഭ മാഹി മേഖല കമ്മിറ്റി എന്നിവയുടെ ആദിമുഖ്യത്തിൽ വിശ്വകർമ്മ ജയന്തി ആഘോഷിച്ചു. ആർ.കെ. മുരളിയുടെയും ഹരിദാസ് പാറാലിന്റേയും നേതൃത്വത്തിൽ വിശ്വകർമ്മ പുജ നടത്തി. അങ്ങാടിപ്പുറത്ത് അശോകൻ. ഇ . ഗംഗാധരൻ.  പി.വി. പ്രജിത്ത് മനോജ് കുന്നത്ത് പ്രിതാ രവി , മല്ലിക ഭാസ്കരൻ അമിത രാജേന്ദ്രൻ നേത്യത്വം നൽകി


മാഹിയിൽ ഇന്ന് ഹർത്താൽ


മാഹി:പുതുച്ചേരി സംസ്ഥാനത്ത് ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ ഇന്ന് ബുധനാഴ്ച രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഹർത്താൽ ആ ചരിക്കും. പുതുച്ചേരി സർക്കാർ വൈദ്യുതിമേഖലയെ സ്വകാര്യവൽക്കരിക്കുന്നതിലും, ചാർജ് വർദ്ധിപ്പിച്ചതിനെതിരെയുമാണ് സംസ്ഥാനതലത്തിൽ ഹർത്താലിന് ആഹ്വാനം നൽകിയത്. യു.ഡി.എഫിന്റെ ആഹ്വാന പ്രകാരമാണ് മാഹിയിലും ഹർത്താൽ നടക്കുന്നത് 

ഹർത്താലിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ വൈകീട്ട് താഴെ ചൊക്ലിയിൽ നിന്നാരംഭിച്ച പ്രകടനം പള്ളൂരിൽ സമാപിച്ചു.


ജഗന്നാഥ ക്ഷേത്രത്തിൽ

മഹാസമാധി ആചരിക്കും


തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ ഗുരുദേവ മഹാസമാധി ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിക്കും.

സപ്തമ്പർ 21 ന് കാലത്ത് 6 മണി മുതൽ സന്ധ്യക്ക് 6.30 വരെ അഖണ്ഡനാമ ഭജനം. കാലത്ത് 7.15 ന് ഗുരുദേവ പ്രതിമയിൽ അഭിഷേകം, അർച്ചന വിശേഷാൽ ഗുരു പുജ, ഉച്ചക്ക് 12.30 ന് സമുഹ സദ്യ.വൈ: 3.30 ന് മഹാസമാധി മുഹൂർത്തത്തിൽ സമൂഹപ്രാർത്ഥന എന്നിവയുണ്ടാകും.


ചോനോൻ ഉമ്മർ ഹാജി സ്മാരക പുരസ്കാരം

പി. ശമീമക്ക് 19ന് സമ്മാനിക്കും


തലശ്ശേരി : ചോനോൻ കുടുംബ ട്രസ്റ്റ് കുടുംബ കാരണവരായിരുന്ന ചോനോൻ ഉമ്മർ ഹാജിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം കണ്ണൂരിലെ മികച്ച സാമൂഹിക പ്രവർത്തകയായ പി.ശമീമക്ക് 19ന് സമമാനിക്കും.

നിലവിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലിലെ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് ചെയർപേഴ്സൺ ആണ് ശമീമ. കേരള സ്റ്റേറ്റ് വഖഫ് ബോഡിലെ മുൻ വനിതാ അംഗം, കണ്ണൂർ ജില്ലാ ഓർഫനേജ് കൺട്രോൾ ബോർഡ് ഓർഗനൈസിങ്ങ് സെക്രട്ടറി, വിധവകൾക്കും ആലംബഹീനർക്കും സങ്കേതമായ അത്താണിയുടെ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ ശ്രദ്ധയമായ സേവനങ്ങൾ കാഴ്ചവെച്ച വനിതയാണ്. 


പതിനായിരം രൂപയും ആദരഫലകവും അടങ്ങിയ പുരസ്കാരം സപ്തംബർ 19ന് ഉച്ചക്ക് 12.30ന് തലശ്ശേരി പാർക്കോ റസിഡൻസിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എം പി സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ പി.എം. അബ്ദുൽ ബശീർ അറിയിച്ചു.


whatsapp-image-2024-09-17-at-20.16.40_b546e31f

ഏലിയാമ്മ മാത്യു നിര്യാതയായി..


തലശ്ശേരി ചോനാടം കഴുന്നടിയിൽ ഹൌസിൽ പരേതനായ മാത്യു കഴുന്നടിയിലിന്റെ ഭാര്യ ഏലിയാമ്മ മാത്യു (90) നിര്യാതയായി.. മക്കൾ : ഡോ. മേരിക്കുട്ടി മാത്യു (ഹനിമാൻ ഹോമിയോ ഹോസ്പിറ്റൽ, തലശ്ശേരി) ജോൺ മാത്യു,ജോസഫ് മാത്യു, മൈക്കിൾ മാത്യു ഡോ.മാർട്ടിൻ മാത്യു(ഹാനിമാൻ ഹോമിയോ ഹോസ്പിറ്റൽ ), എബ്രഹാം മാത്യു(അബുദാബി).സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 10:30 മണിക്ക് തലശ്ശേരി ഹോളി റോസറി പള്ളി സെമിത്തേരിയിൽ.


capture_1726591395

ശ്രീധർ നിര്യാതനായി


തലശ്ശേരി:നങ്ങാറത്ത് പിടിക ശ്രീനിവാസിൽ ശ്രീധർ (60) നിര്യാതനായി. അച്ഛൻ: പരേതനായ കൃഷ്ണൻ അമ്മ : ലീല , ഭാര്യ: സ്വപ്ന

മക്കൾ: വിഷ്ണു (അയുർവേദ ഡോക്ടർ സേലം ) വിതുൽ

സഹോദരങ്ങൾ :ലത പരേതയായ ശ്രീജ , പ്രിയ

ശ്രീലേഖ ,

ജാമാതാക്കൾ: ഡോ: രാമ

കൃഷ്ണൻ , പരേതനായ രാധാകൃഷ്ണൻ ദിനേഷ് ബാബു


capture_1726591864

നളിനി നിര്യാതയായി


ന്വൂമാഹി: ഈയ്യത്തും കാട് ശ്രീനാരായണമഠം റോഡിൽ പ്രിയദർശിനി മന്ദിരത്തിന്ന് സമീപം കുന്നോത്ത് താഴെ കുനിയിൽ നളിനി (72 ) നിര്യാതയായി ഭർത്താവ്: പരേതനായ പി. കെ.വി ജയൻ . മകൾ: സുമ മരുമകൻ: ഭാസ്ക്കരൻ (വയനാട് ).സഹോദരങ്ങൾ: ശാന്ത പരേതരായ അമ്മാളു . രാമർ പണിക്കർ അമ്മിണി.


whatsapp-image-2024-09-17-at-20.17.32_d912d199

ഐ.കെ.കുമാരൻ മാസ്റ്ററുട ജന്മദിന

വാർഷികം ആഘോഷിച്ചു


മാഹി: മയ്യഴി വിമോചന സമര നായകൻ ഐ.കെ.കുമാരൻ മാസ്റ്ററുടെ 121ാം ജന്മ വാർഷികദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ന്. രാവിലെ സ്റ്റാച്ച്യു ജംഗ്ഷനിലെ പ്രതിമയിലും തുടർന്ന് 10 മണിക്ക് സ്വവസതിയിലെ ഐ.കെയുടെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടന്നു. നിരവധി പേർ പങ്കെടുത്തു. തുടർന്ന് ഐ.കെ.കുമാരൻ മാസ്റ്റർ സ്മാരക കേന്ദ്രത്തിൽ അനുസ്മരണ യോഗവും നടന്നു. ഐ. അരവിന്ദന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. പി.പി. വിനോദൻ കീഴന്തുർ പത്മനാഭൻ, കെ.മോഹനൻ, സത്യൻ കേളോത്ത്, എം.എ. കൃഷ്ണൻ , കെ.എം.പവിത്രൻ ,ഉത്തമൻ തിട്ടയിൽ സംസാരിച്ചു.


ചിത്രവിവരണം: സ്മൃതി കുടീരത്തിൽ രമേശ് പറമ്പത്ത് എം എൽ എ പുഷ്പാർച്ചന നടത്തുന്നു


യേശുദാസ്  നിര്യാതനായി.             

 മാഹി : പാറക്കൽ പള്ളിപ്പറമ്പിൽ ഷമ്മ നിലയത്തിൻ യേശുദാസ് (59) നിര്യാതനായി. പളളിപറമ്പത്ത് പരേതരായ ബാസ്റ്റിൻ ഫെർണാണ്ടസിൻ്റെയും, ഫ്രാൻസിന ഫെർണാണ്ടസിൻ്റെയും മകനാണ്. ഭാര്യ: കവിത ജെയ്ൻ ഫെർണാണ്ടസ്. മക്കൾ:ഹെലൻ മാർഗരറ്റ് ഫെർണാണ്ടസ്,ക്രിസ്റ്റിൻ ദാസ്

മരുമകൻ: ചാൾസ് സൈമൺ

സഹോദരങ്ങൾ: ജീൻ മേരി ഫെർണാണ്ടസ്, ജോർജ് ഫെർണാണ്ടസ്, ത്രേസ്യ ഫെർണാണ്ടസ് , ജസ്റ്റ്സ് ഫെർണാണ്ടസ്, റീത്ത ഫെർണാണ്ടസ് പരേതരായ മേരി ക്ളോത്തിൾഡ ,വിക്ടോറിയ ഫെർണാണ്ടസ്


whatsapp-image-2024-09-17-at-20.35.47_22bc552e

ആവണി പൂവരങ്ങ് സംഘടിപ്പിച്ചു


തലശ്ശേരി:ഓണിയൻ ഹൈസ്കൂൾ 1986 ബാച്ച് ആവണി പൂവരങ്ങ് 2024 പരിപാടി സംഘടിപ്പിച്ചു ചതുർഭാഷ നിഘണ്ടു രചയിതാവ് ഞാറ്റുവേല ശ്രീധരൻ പരിപാടി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു 

ഡോ. മഞ്ജുള പൊയിൽ എഡിറ്റ് ചെയ്ത ഓർമ്മചെപ്പ് തുറക്കും വർത്തമാനകാലം എന്ന 1986 ബാച്ച് സ്മരണിക ഞാറ്റുവേല ശ്രീധരൻ , റിട്ട. ആർമി ഓഫീസർ രത്നാകരന് നൽകി പ്രകാശനം ചെയ്തു  അരുൺ കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ഡോ : മഞ്ജുള പൊയിൽ, എം എ . സുധീഷ്  , എം.പി രാമകൃഷ്ണൻ  കെ. എസ്. ശ്രീനിവാസൻ  സുശാന്ത് മാസ്റ്റർ , വി മുരളീധരൻ , വി പി മനോജ് കുമാർ . എന്നിവർ സംസാരിച്ചു  അശോകൻ നന്ദിപറഞ്ഞു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഗ്രൂപ്പ് അംഗങ്ങളെ ആദരിക്കുകയും ഉന്നത വിജയം കരസ്ഥമാക്കിയ ഗ്രൂപ്പ് അംഗങ്ങളുടെ മക്കളെ അനുമോദിക്കുകയും ചെയ്തു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കെ.പി പ്രകാശൻ  വി വീ നിത  സാജിത, ഷീന ഹേമ  സുനിൽ , സുർജിത്ത് നേത്യത്വം നൽകി


ചിത്രവിവരണം:ആവണിപ്പുവരങ്ങ് ആദര ചടങ്ങ്


capture_1726592347

പി രാധ നിര്യാതയായി


തലശ്ശേരി:കൊളശേരി കുന്നോത്ത് തെരു റോഡിൽ തൈയ്യുള്ളതിൽ ഹൗസിൽ പി രാധ (71) നിര്യാതയായി സംസ്കാരം ബുധനാഴ്ച പകൽ രണ്ടിന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മക്കൾ: സന്തോഷ്, രാജേഷ്, ഷീബ. മരുമക്കൾ: മനോജ് (മഞ്ഞോടി), പ്രസീന (പള്ളൂർ). സഹോദരങ്ങൾ: ലക്ഷ്മി, കമല, നാരായണൻ, പട്ടൻ രാജൻ (മൂത്ത ചെട്ടിയാർ നിട്ടൂർ ഗണപതി ക്ഷേത്രം).


whatsapp-image-2024-09-17-at-20.59.20_aa33de57

കൃഷ്ണപ്പാട്ട് പാരായണം സമാപിച്ചു


ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ ചിങ്ങമാസാചരണത്തിന്റെ ഭാഗമായുള്ള കൃഷ്ണപ്പാട്ട് പാരായണം സമാപിച്ചു.

രേണുക വിനയൻ, ഷാജീഷ് സി ടി കെ എന്നിവർ  ആലപിച്ച കൃഷ്ണപാട്ട് ക്ഷേത്രവും പരിസരവും ഭക്തിസാന്ദ്രമാക്കി.

ക്ഷേത്രത്തിലെ ആയില്യം നാൾ ആഘോഷം സെപ്റ്റംബർ 28 ശനിയാഴ്ച.


whatsapp-image-2024-09-17-at-21.06.05_645aa964

പ്രതിഷേധ റാലി നടത്തി

മാഹി:പുതുശ്ശേരി സംസ്ഥാന സർക്കാർ അകാരണമായി വൈദ്യുതി വില വർദ്ധിപ്പിച്ചതിനെതിരെ സംസ്ഥാനമാകെ ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന ഹർത്താലിന് പൊതുജന സഹകരണം ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസിന്റെയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെയും നേതൃത്വത്തിൽ പള്ളൂർ ടൗണിൽ പ്രകടനം നടത്തി.

കെ മോഹനന്റെ അധ്യക്ഷതയിൽ രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.

പി പിവിനോദ്

സത്യൻ കേളോത്ത് കെ റഷീദ്

പി.പി ആശാലത,. സംസാരിച്ചു.

കെ സുരേഷ് പയറ്റഅരവിന്ദൻ വാഴയിൽജിതേഷ്, ശ്രീജേഷ് പള്ളൂർ, അലി അക്ബർ ആഷിം ,പി ടി സി ശോഭ,ചങ്ങരോത്ത് ഇസ്മയിൽ ജിജേഷ് ചാമേരി അജയൻ പൂഴിയിൽ,ശ്യാംജിത്ത് നേതൃത്വം നൽകി


mathyus-vaidyar-advt-slider---advt-
449700841_903450965131420_6936171806799057135_n-(3)
samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25